Xpress Car Loan: അര മണിക്കൂറിനുള്ളില്‍ കാര്‍ ലോണ്‍..!! HDFCയുടെ എക്‌സ്‌പ്രസ് കാർ ലോൺസ് പ്രാബല്യത്തില്‍

കാര്‍  വാങ്ങല്‍ പ്രക്രിയ ലളിതമാക്കാനും രാജ്യത്തുടനീളമുള്ള കാർ വിൽപ്പന വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ട് HDFC ബാങ്ക് അവതരിപ്പിച്ചിരിയ്ക്കുന്ന  Xpress Car Loans പദ്ധതി പ്രാബല്യത്തില്‍ വന്നു.

Written by - Zee Malayalam News Desk | Last Updated : May 9, 2022, 06:29 PM IST
  • HDFC ബാങ്ക് അവതരിപ്പിച്ചിരിയ്ക്കുന്ന Xpress Car Loans പദ്ധതി പ്രാബല്യത്തില്‍ വന്നു.
Xpress Car Loan: അര മണിക്കൂറിനുള്ളില്‍ കാര്‍ ലോണ്‍..!! HDFCയുടെ എക്‌സ്‌പ്രസ് കാർ ലോൺസ് പ്രാബല്യത്തില്‍

Xpress Car Loans: കാര്‍  വാങ്ങല്‍ പ്രക്രിയ ലളിതമാക്കാനും രാജ്യത്തുടനീളമുള്ള കാർ വിൽപ്പന വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ട് HDFC ബാങ്ക് അവതരിപ്പിച്ചിരിയ്ക്കുന്ന  Xpress Car Loans പദ്ധതി പ്രാബല്യത്തില്‍ വന്നു.

End to End ഡിജിറ്റൽ സൗകര്യം വഴി നിലവിലുള്ള ഉപഭോക്താക്കൾക്കും മറ്റ് ഉപഭോക്താക്കൾക്കും പുതിയ കാറിനായി വായ്പ നൽകുന്നതാണ് ഈ സംവിധാനം.  രാജ്യത്തുടനീളമുള്ള ഓട്ടോമൊബൈൽ ഡീലർമാരുമായി ഒത്തു ചേര്‍ന്നാണ് ഈ പദ്ധതി HDFC ബാങ്ക് നടപ്പാക്കുന്നത്.

Also Read:  PM Kisan Nidhi Yojana: e-KYC ഉടന്‍ പൂര്‍ത്തിയാക്കൂ, ഇല്ലെങ്കില്‍ പിഎം കിസാൻ സമ്മാൻ നിധി മുടങ്ങും

Zomato എന്ന ഇ-കൊമേഴ്‌സ് കമ്പനി വാഗ്ദാനം ചെയ്ത 10 മിനിറ്റിനുള്ളില്‍ ഫുഡ്‌ ഡെലിവറി  ആളുകളെ അമ്പരപ്പിച്ചിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോള്‍  30 മിനിറ്റിനുള്ളില്‍ കാര്‍ ലോണ്‍ അനുവദിച്ചുകൊണ്ട്  HDFC ബാങ്ക് വലിയൊരു മുന്നേറ്റം നടത്തിയിരിയ്ക്കുന്നത്.

രാജ്യത്ത് കാർ ലോൺ ബിസിനസ് വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് ബാങ്ക് ഈ പദ്ധതി ആവിഷ്ക്കരിച്ചിരിയ്ക്കുന്നത്. ബാങ്ക് നല്‍കുന്ന അറിയിപ്പ് അനുസരിച്ച്  രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ  HDFC ഇത്തരത്തില്‍ ഒരു വാഗ്ദാനം നടപ്പാക്കുന്ന ആദ്യത്തെ ബാങ്കാണ്. 

ഹോം ലോണ്‍ കഴിഞ്ഞാല്‍ ഉപഭോക്താക്കള്‍ ഏറ്റവും കൂടുതല്‍ പണം വായ്പയായി എടുക്കുന്നത് കാര്‍ ലോണിനായാണ്‌. അതിനാലാണ് ബാങ്ക് ഇത്തരത്തില്‍ ഒരു പദ്ധതി ആവിഷക്കരിച്ചിരിയ്ക്കുന്നത്‌.

പൊതുവേയുള്ള ബാങ്ക് നടപടികള്‍ അനുസരിച്ച് ഒരു കാർ ലോൺ ഉറപ്പാക്കാന്‍ എടുക്കുന്ന ശരാശരി സമയം ഏകദേശം 48-72 മണിക്കൂറാണ്. എന്നാല്‍, HDFC ബാങ്ക് നടപ്പാക്കിയിരിയ്ക്കുന്ന പുതിയ പദ്ധതി അനുസരിച്ച്   30 മിനിറ്റിനുള്ളില്‍ ലോണ്‍ അനുവദിക്കും.

ബാങ്കിനെ സമീപിക്കാതെ  ഓണ്‍ലൈനായി ലോണ്‍  ലഭ്യമാക്കുന്ന ഈ പദ്ധതിയിലൂടെ  2023 സാമ്പത്തിക വര്‍ഷത്തില്‍  10,000 മുതല്‍ 15,000 കോടി രൂപയ്ക്കുള്ള കാർ ലോണുകൾ അനുവദിക്കുമെന്ന് ബാങ്ക്   അറിയിച്ചു.  നിലവിൽ കാറുകള്‍ക്കാണ് ഈ സേവനം ലഭ്യമാകുന്നത്.  ക്രമേണ ഇരുചക്ര വാഹനങ്ങൾക്കും ഈ  സേവനം ലഭ്യമാക്കും. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News