PM Kisan Nidhi Yojana: രാജ്യത്തുടനീളമുള്ള കർഷകരെ സാമ്പത്തികമായി സഹായിയ്ക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജന. 2019 ലാണ് പിഎം കിസാൻ സമ്മാൻ നിധി യോജന ആരംഭിച്ചത്.
പിഎം കിസാൻ സമ്മാൻ നിധി യോജന പ്രകാരം ഓരോ വർഷവും രാജ്യത്തെ കോടിക്കണക്കിന് കർഷകർക്ക് 6,000 രൂപ കേന്ദ്ര സര്‍ക്കാര്‍ നല്‍കി വരികയാണ്. 2000 രൂപയുടെ മൂന്ന് ഗഡുക്കളായാണ് തുക കര്‍ഷരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തുക. ഈ തുക നേരിട്ട് കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. പദ്ധതി പ്രകാരമുള്ള പതിനൊന്നാം ഗഡുവിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍ കർഷകർ.
അതേസമയം, പിഎം കിസാൻ സമ്മാൻ നിധി യോജന സംബന്ധിച്ച ഒരു പ്രധാനപ്പെട്ട നിര്‍ദ്ദേശം കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചിരിയ്ക്കുകയാണ്. അതായത്, e-KYC പൂര്‍ത്തിയാക്കിയില്ല എങ്കില്‍ പദ്ധതിയുടെ 11-ാം ഗഡു അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യപ്പെടില്ല എന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിയ്ക്കുന്നത്.
അതായത്, പിഎം കിസാൻ സമ്മാൻ നിധി യോജനയുടെ 11-ാം ഗഡു ലഭിക്കാൻ, ഇ-കെവൈസി പൂർത്തിയാക്കേണ്ടത് ആവശ്യമാണ്. ഇ-കെവൈസി നടത്തേണ്ട അവസാന തീയതി 2022 മെയ് 31 ആണ്.
പിഎം കിസാൻ സമ്മാൻ നിധി യോജനയുടെ 11-ാം ഗഡു ലഭിക്കാൻ e-KYC അനിവാര്യമായ സാഹചര്യത്തില്‍ , eKYC എങ്ങനെ പൂർത്തിയാക്കാം എന്ന് അറിയാം.
മുന്‍പ് കിസാൻ പോർട്ടലിലെ eKYC സേവനം കുറച്ചുകാലത്തേക്ക് നിർത്തിവച്ചിരുന്നു. കര്‍ഷകരോട് അടുത്തുള്ള കോമൺ സർവീസ് സെന്‍റർ സന്ദർശിച്ച് കെവൈസി പൂർത്തിയാക്കാനായിരുന്നു നിര്‍ദ്ദേശിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ ഈ സൗകര്യം ഔദ്യോഗിക വെബ്‌സൈറ്റിൽ വീണ്ടും ആരംഭിച്ചിരിക്കുകയാണ്. അതായത്, നിങ്ങള്‍ക്ക് വീട്ടിലിരുന്ന് eKYC പൂർത്തിയാക്കാം
eKYC എങ്ങനെ പൂർത്തിയാക്കാം:-
ഇ-കെവൈസി (eKYC) പൂർത്തിയാക്കുന്നതിനായി ആദ്യം പിഎം കിസാൻ യോജനയുടെ ഔദ്യോഗിക പോർട്ടൽ https://pmkisan.gov.in/. സന്ദർശിക്കുക
ഹോംപേജിൽ, 'Farmers Corner'എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക, തുടർന്ന് 'e-KYC' ഓപ്ഷൻ തിരഞ്ഞെടുക്കുക.
ഒരു പുതിയ പേജ് ദൃശ്യമാകും, ഇവിടെ നിങ്ങളുടെ ആധാർ കാർഡ് വിശദാംശങ്ങൾ പൂരിപ്പിക്കേണ്ടതുണ്ട്, തുടർന്ന് സേര്‍ച്ച് ടാബിൽ ക്ലിക്ക് ചെയ്യുക.
ഇതിനുശേഷം നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒരു OTP വരും.
OTP നൽകി 'OTP സമർപ്പിക്കുക' എന്നതിൽ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ ഇ-കെവൈസി ഇതോടെ പൂർത്തിയാകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...