Gujarat Elections 2022: ഡിസംബർ ആദ്യവാരം നടക്കുന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആവേശകരമായ തയ്യാറെടുപ്പിലാണ് ഭാരതീയ ജനതാപർട്ടി. തിരഞ്ഞെടുപ്പിന് മുന്നോടിയായി ഒന്നാം ഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവന്നു.
160 പേരാണ് ഒന്നാം ഘട്ട പട്ടികയിൽ ഇടം നേടിയത്. സംസ്ഥാന രാഷ്ട്രീയത്തിലെ പല പ്രമുഖരും ഒന്നാം ഘട്ട പട്ടികയിൽ ഇടം നേടി. ഒന്നാം ഘട്ട പട്ടികയിൽ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ഇടം പിടിച്ചു. ഘട്‌ലോദിയ മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം മത്സരിയ്ക്കുക. ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേജ, ഹാർദിക് പട്ടേൽ, മുൻ മോർബി എം.എൽ.എ കാന്തിലാൽ അമൃത്യ തുടങ്ങിയവരാണ് ആദ്യ പട്ടികയിൽ ഇടം നേടിയ മറ്റ് പ്രമുഖർ.
Also Read: Gujarat Assembly Election 2022: 10 തവണ കോണ്‍ഗ്രസ് MLA, മോഹൻ സിംഗ് റാത്വ ഇനി BJPയുടെ പോരാളി
ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേജ ജാംനഗർ ഉത്തം മണ്ഡലത്തിൽ നിന്നും മത്സരിക്കും. ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹർഷ് സംഘവി മജുര മണ്ഡലത്തിൽ നിന്നാണ് തിരഞ്ഞെടുപ്പിനെ നേരിടുക. അതേസമയം കോണ്‍ഗ്രസ് പാര്‍ട്ടി വിട്ട് ബിജെപിയില്‍ എത്തിയ പാട്ടീദാര്‍ ആന്ദോളന്‍ നേതാവ് ഹാർദിക് പട്ടേലും ഒന്നാം ഘട്ടത്തില്‍ ഇടം പിടിച്ചിട്ടുണ്ട്. വിരാംഗം മണ്ഡലത്തില്‍ നിന്നും അദ്ദേഹം തിരഞ്ഞെടുപ്പിനെ നേരിടും.
ഡിസംബർ 1, 5 തീയതികളിൽ രണ്ട് ഘട്ടങ്ങളിലായാണ് ഗുജറാത്തിൽ വോട്ടെടുപ്പ് നടക്കുക. ഡിസംബർ 8 ന് വോട്ടെണ്ണൽ നടക്കും. 182 അംഗങ്ങളാണ് ഗുജറാത്ത് നിയമസഭയില്‍ ഉള്ളത്.
2022 ഗുജറാത്ത് അസംബ്ലി തിരഞ്ഞെടുപ്പിന്‍റെ പൂർണ്ണ ഷെഡ്യൂൾ ചുവടെ:-
ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് ഘട്ടം 1
ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിക്കുന്ന തീയതി: നവംബർ 05
ഗുജറാത്ത് തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി: നവംബർ 14
നോമിനേഷനുകളുടെ സൂക്ഷ്മപരിശോധന തീയതി: നവംബർ 15
നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി: നവംബർ 17
ഗുജറാത്ത് ഒന്നാം ഘട്ട വോട്ടെടുപ്പ് തീയതി: ഡിസംബർ 01 (വ്യാഴം)
വോട്ടെണ്ണൽ തീയതി: ഡിസംബർ 08
ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് ഘട്ടം 2
ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിക്കുന്ന തീയതി: നവംബർ 10
ഗുജറാത്ത് തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി: നവംബർ 17
നോമിനേഷനുകളുടെ സൂക്ഷ്മപരിശോധന തീയതി: നവംബർ 18
നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി: നവംബർ 21
ഗുജറാത്ത് ഒന്നാം ഘട്ട വോട്ടെടുപ്പ് തീയതി: ഡിസംബർ 05 (തിങ്കൾ)
വോട്ടെണ്ണൽ തീയതി: ഡിസംബർ 08
2017ലെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി 99 സീറ്റുകൾ നേടിയപ്പോൾ കോൺഗ്രസ് 77 സീറ്റുകളാണ് നേടിയത്. ഭാരതീയ ട്രൈബൽ പാർട്ടി (ബിടിപി) 2 സീറ്റും എൻസിപി ഒരു സീറ്റും നേടിയപ്പോള്‍ 3 സ്വതന്ത്ര സ്ഥാനാർത്ഥികളും വിജയിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...