Gujarat Assembly Election 2022: ഗുജറാത്ത് തിരഞ്ഞെടുപ്പിന് കാഹളം മുഴങ്ങിയതോടെ സംസ്ഥാനത്തെ പ്രമുഖ പാർട്ടികൾ ആവേശത്തോടെ തിരഞ്ഞെടുപ്പിനുള്ള തയ്യറെടുപ്പിലാണ്. കഴിഞ്ഞ ദിവസം ഭരണകക്ഷിയായ BJP, 160 സ്ഥാനാർഥികളുടെ പട്ടിക പുറത്തിറക്കിയിരുന്നു.
സംസ്ഥാനത്തെ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസും സ്ഥാനാര്‍ഥികളെ നിര്‍ണ്ണയിക്കുന്ന തയാറെടുപ്പിലാണ്. 39 സ്ഥാനാർത്ഥികളെ ഉൾപ്പെടുത്തിയാണ് കോൺഗ്രസ് പാർട്ടി ഞായറാഴ്ച വൈകുന്നേരം പട്ടിക പുറത്തിറക്കി. പട്ടികയിലെ 39 പേരിൽ 22 പേരും എംഎൽഎമാരാണ്. രാഷ്ട്രീയ ദളിത് അധികാർ മഞ്ച് നേതാവ് (Rashtriya Dalit Adhikar Manch) നേതാവ് ജിഗ്നേഷ് മേവാനിയെ വദ്ഗാം മണ്ഡലത്തിൽ നിന്നാണ് പാർട്ടി മത്സരിപ്പിക്കുന്നത്.
പല ഘട്ടങ്ങളിലായി കോൺഗ്രസ് ഇതുവരെ 142 സ്ഥാനാർത്ഥികളുടെ പട്ടികയാണ് പുറത്തുവിട്ടിരിയ്ക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 43 സ്ഥാനാർത്ഥികളുടെ പേരുകൾ ഉൾപ്പെടുത്തി നവംബർ 4 ന് കോൺഗ്രസ് ആദ്യ പട്ടിക പുറത്തിറക്കിയിരുന്നു. നവംബർ 10നാണ് 46 സ്ഥാനാർത്ഥികളുടെ രണ്ടാം പട്ടിക കോൺഗ്രസ് പുറത്തിറക്കിയത്.
ഡിസംബർ 1, 5 തീയതികളിൽ രണ്ട് ഘട്ടങ്ങളിലായാണ് ഗുജറാത്തിൽ വോട്ടെടുപ്പ് നടക്കുക. ഡിസംബർ 8 ന് വോട്ടെണ്ണൽ നടക്കും. 182 അംഗങ്ങളാണ് ഗുജറാത്ത് നിയമസഭയില്‍ ഉള്ളത്.
2022 ഗുജറാത്ത് അസംബ്ലി തിരഞ്ഞെടുപ്പിന്‍റെ പൂർണ്ണ ഷെഡ്യൂൾ ഇപ്രകാരമാണ്:-
ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് ഘട്ടം 1
ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിക്കുന്ന തീയതി: നവംബർ 05
ഗുജറാത്ത് തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി: നവംബർ 14
നോമിനേഷനുകളുടെ സൂക്ഷ്മപരിശോധന തീയതി: നവംബർ 15
നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി: നവംബർ 17
ഗുജറാത്ത് ഒന്നാം ഘട്ട വോട്ടെടുപ്പ് തീയതി: ഡിസംബർ 01 (വ്യാഴം)
വോട്ടെണ്ണൽ തീയതി: ഡിസംബർ 08
ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് ഘട്ടം 2
ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിക്കുന്ന തീയതി: നവംബർ 10
ഗുജറാത്ത് തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി: നവംബർ 17
നോമിനേഷനുകളുടെ സൂക്ഷ്മപരിശോധന തീയതി: നവംബർ 18
നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി: നവംബർ 21
ഗുജറാത്ത് ഒന്നാം ഘട്ട വോട്ടെടുപ്പ് തീയതി: ഡിസംബർ 05 (തിങ്കൾ)
വോട്ടെണ്ണൽ തീയതി: ഡിസംബർ 08
2017ലെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി 99 സീറ്റുകൾ നേടിയപ്പോൾ കോൺഗ്രസ് 77 സീറ്റുകളാണ് നേടിയത്. ഭാരതീയ ട്രൈബൽ പാർട്ടി (ബിടിപി) 2 സീറ്റും എൻസിപി ഒരു സീറ്റും നേടിയപ്പോള്‍ 3 സ്വതന്ത്ര സ്ഥാനാർത്ഥികളും വിജയിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...