GST revenue collection ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളിൽ; ഓ​ഗസ്റ്റ് മാസത്തെ കണക്ക് പുറത്ത് വിട്ട് ധനകാര്യ മന്ത്രാലയം

2021 ഓഗസ്റ്റ് മാസത്തിൽ ശേഖരിച്ച മൊത്തം ജിഎസ്ടി വരുമാനം 1,12,020 കോടി രൂപയാണ്

Written by - Zee Malayalam News Desk | Last Updated : Sep 2, 2021, 12:13 AM IST
  • ഈ മാസത്തെ മൊത്തം ജിഎസ്ടി വരുമാനം 1,12,020 കോടി രൂപയാണ്
  • കേന്ദ്ര ജിഎസ്ടി 20,522 കോടി രൂപ
  • സംസ്ഥാന ജിഎസ്ടി 26,605 കോടി രൂപ
  • സംയോജിത ജിഎസ്ടി 56,247 കോടി രൂപ, സെസ് 8,646 കോടി രൂപയും ഉൾപ്പെടുന്നുവെന്ന് ധനമന്ത്രാലയം വ്യക്തമാക്കി
GST revenue collection ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളിൽ; ഓ​ഗസ്റ്റ് മാസത്തെ കണക്ക് പുറത്ത് വിട്ട് ധനകാര്യ മന്ത്രാലയം

ന്യൂഡൽഹി: ജിഎസ്ടി വരുമാനം (GST Revenue) വീണ്ടും ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളിൽ. ഓ​ഗസ്റ്റിലെ കണക്ക് ധനമന്ത്രാലയം പുറത്ത് വിട്ടു. 2021 ഓഗസ്റ്റ് മാസത്തിൽ ശേഖരിച്ച മൊത്തം ജിഎസ്ടി വരുമാനം 1,12,020 കോടി രൂപയാണ്. ഇത് ദ്രുതഗതിയിലുള്ള സാമ്പത്തിക വീണ്ടെടുക്കലിനെ സൂചിപ്പിക്കുന്നുവെന്ന് ധനമന്ത്രാലയം വ്യക്തമാക്കി.

മുൻ വർഷത്തെ ഇതേ മാസത്തിലെ ജിഎസ്ടി വരുമാനത്തേക്കാൾ കൂടുതലാണ് ഈ മാസം ലഭിച്ചത്. ഈ മാസത്തെ മൊത്തം ജിഎസ്ടി വരുമാനം 1,12,020 കോടി രൂപയാണ് ഇതിൽ കേന്ദ്ര ജിഎസ്ടി 20,522 കോടി രൂപ, സംസ്ഥാന ജിഎസ്ടി 26,605 കോടി രൂപ, സംയോജിത ജിഎസ്ടി 56,247 കോടി രൂപ, കൂടാതെ സെസ് 8,646 കോടി രൂപയും എന്നിവ ഉൾപ്പെടുന്നുവെന്ന് ധനമന്ത്രാലയം വ്യക്തമാക്കി.

ALSO READ: Bank Holidays in September 2021 : ശനിയും ഞായറും ഒഴികെ സെപ്റ്റംബ‍ർ മാസത്തിൽ ഏഴ് ദിവസങ്ങളിൽ ബാങ്ക് അവധിയായിരിക്കും, ബാങ്ക് പ്രവർത്തിക്കാത്ത ആ ദിനങ്ങൾ ഇവയാണ്

2021 ഓഗസ്റ്റ് മാസത്തെ വരുമാനം കഴിഞ്ഞ വർഷം ഇതേ മാസത്തെ ജിഎസ്ടി വരുമാനത്തേക്കാൾ 30 ശതമാനം കൂടുതലാണ്. 2020 ഓഗസ്റ്റിൽ ചരക്ക് സേവന നികുതി 86,449 കോടി രൂപയായിരുന്നു. 2019 ഓഗസ്റ്റിലെ 98,202 കോടി രൂപയുടെ വരുമാനവുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 14 ശതമാനം വളർച്ചയാണെന്ന് മന്ത്രാലയം അറിയിച്ചു.

ജിഎസ്ടി ശേഖരണം, ഒമ്പത് മാസം തുടർച്ചയായി ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളിൽ ശേഖരിച്ചതിന് ശേഷം കോവിഡ് രണ്ടാം തരംഗം (Second wave) കാരണം 2021 ജൂണിൽ ഒരു ലക്ഷം കോടി രൂപയിൽ താഴെയായി. കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിച്ചതോടെ, 2021 ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ജിഎസ്ടി ശേഖരണം വീണ്ടും ഒരു ലക്ഷം കോടി കവിഞ്ഞു, ഇത് സമ്പദ്‌വ്യവസ്ഥ അതിവേഗം വീണ്ടെടുക്കുന്നുവെന്ന് വ്യക്തമായി സൂചിപ്പിക്കുന്നുവെന്നും ധനമന്ത്രാലയം വ്യക്തമാക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News