വേദമന്ത്ര മുഖരിതമായ അന്തരീക്ഷത്തിൽ കേദാർനാഥ് ക്ഷേത്ര നട തുറന്നു

മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയും മറ്റ് ഉദ്യോഗസ്ഥരും ഭക്തർക്കൊപ്പം ക്ഷേത്ര നടതുറപ്പിന് സാക്ഷിയായി

Written by - Zee Malayalam News Desk | Last Updated : May 6, 2022, 01:16 PM IST
  • ഞായറാഴ്ച ബദരീനാഥ് ക്ഷേത്ര നട തുറക്കും
  • ഗംഗോത്രിയും യമുനോത്രിയും തുറന്നു
  • മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയും നടതുറപ്പിന് സാക്ഷിയായി
വേദമന്ത്ര മുഖരിതമായ അന്തരീക്ഷത്തിൽ കേദാർനാഥ് ക്ഷേത്ര നട തുറന്നു

വേദമന്ത്ര മുഖരിതമായ അന്തരീക്ഷത്തിൽ ഇന്ന് കേദാർനാഥ് ക്ഷേത്ര നട തുറന്നു.ശൈത്യകാലത്ത് അടച്ചിട്ട ശേഷം ആദ്യമായാണ് ക്ഷേത്രം ഭക്തർക്കായി തുറന്നത്. ചതുർധാം യാത്രയുടെ രണ്ടാം ഘട്ടമായാണ് ഹിമാലയൻ ക്ഷേത്ര നഗരങ്ങൾ തുറന്നത്. ഞായറാഴ്ച ബദരീനാഥ് ക്ഷേത്ര നട തുറക്കുമെന്ന് ക്ഷേത്ര പുരോഹിതനായ റാവൽജീ ഈശ്വരപ്രസാദ് നമ്പൂതിരി അറിയിച്ചു. 

കഴിഞ്ഞ ദിവസം ഗംഗോത്രിയും യമുനോത്രിയും തുറന്നിരുന്നു.ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയും മറ്റ് ഉദ്യോഗസ്ഥരും ഭക്തർക്കൊപ്പം ക്ഷേത്ര നടതുറപ്പിന് സാക്ഷിയായി.അക്ഷയ തൃതീയ ദിനത്തിലാണ് ചതുർത്ഥാം കേന്ദ്രങ്ങളുടെ ആദ്യ ഘട്ടം ആരംഭിക്കുന്നത്. വരുന്ന ഞായറാഴ്ച ബദരീനാഥ് ക്ഷേത്രം തുറക്കുന്നതോടെ പൂർണ്ണമായും ചതുർധാം യാത്ര ആരംഭിക്കും.

കോവിഡ് കേസുകൾ വർധിക്കുന്നതിനാൽ തീർത്ഥാടകരുടെ എണ്ണത്തിൽ നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. കേദാർനാഥിലേക്ക് ഒരു ദിവസം 12,000 പേർക്കും ബദരീനാഥിന് 15,000 പേർക്കുമാണ് പ്രവേശനം. എന്നാൽ ചാർത്ഥാം യാത്രയിൽ കൊവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടില്ല. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News