Good News on Fuel Price..!! രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില 14 രൂപ വരെ കുറഞ്ഞേക്കും

സാധാരണക്കാർക്ക് സന്തോഷവാർത്തയുമായി കേന്ദ്ര സർക്കാർ. രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉടൻ തന്നെ കുറയും. റിപ്പോർട്ട് അനുസരിച്ച്‌ ഇന്ധനവില ലിറ്ററിന് 14 രൂപ വരെയാണ് കുറയുക.

Written by - Zee Malayalam News Desk | Last Updated : Nov 30, 2022, 05:58 PM IST
  • അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന്‍റെ വില കുറയുന്നതാണ് ഇപ്പോള്‍ രാജ്യത്തെ സാധാരണക്കാർക്ക് ഗുണകരമായി ഭവിക്കുന്നത്.
Good News on Fuel Price..!! രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില 14 രൂപ വരെ കുറഞ്ഞേക്കും

New Delhi: സാധാരണക്കാർക്ക് സന്തോഷവാർത്തയുമായി കേന്ദ്ര സർക്കാർ. രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉടൻ തന്നെ കുറയും. റിപ്പോർട്ട് അനുസരിച്ച്‌ ഇന്ധനവില ലിറ്ററിന് 14 രൂപ വരെയാണ് കുറയുക.

അന്താരാഷ്ട്ര വിപണിയിൽ  ക്രൂഡ് ഓയിലിന്‍റെ വില കുറയുന്നതാണ് ഇപ്പോള്‍ രാജ്യത്തെ സാധാരണക്കാർക്ക് ഗുണകരമായി ഭവിക്കുന്നത്.  

Also Read :  Cristiano Ronaldo: ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ സ്വന്തമാക്കി സൗദി ക്ലബ്ബ് അല്‍ നസ്ര്‍

കഴിഞ്ഞ  ജനുവരി മുതൽ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ (ബ്രന്‍റ് ) വില താഴ്ന്ന നിലയിലാണ്. ഇത് ഇപ്പോൾ 81 ഡോളറായി കുറഞ്ഞിരിയ്ക്കുകയാണ്. യുഎസ് ക്രൂഡ് ബാരലിന് 74 ഡോളറിനടുത്താണ്. അതിനാല്‍ ഈ നേട്ടം ഇനി സാധാരണക്കാർക്ക് ലഭ്യമാക്കാൻ സർക്കാർ നടപടി സ്വീകരിയ്ക്കും എന്നാണ് സൂചന.

Also Read:  Political Party Donation: സാമ്പത്തിക സംഭാവനയില്‍ BJP ഏറെ മുന്നില്‍..!! ഒരു കോടിപോലും ലഭിക്കാതെ TMC 

രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറയാൻ സാധ്യതയുണ്ടെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് മധ്യമങ്ങളെ അറിയിച്ചു.  കഴിഞ്ഞ മെയ് മാസത്തിനു ശേഷം ഇന്ധനവില കുറഞ്ഞിട്ടില്ല. അതായത്, മെയ് മാസത്തിനു ശേഷം ആദ്യമായാണ് ഇന്ധനവില കുറയുക.  

അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിലെ ഗണ്യമായ ഇടിവ് ഇന്ത്യൻ റിഫൈനറികളുടെ ശരാശരി ക്രൂഡ് ഓയിൽ വില (ഇന്ത്യൻ ബാസ്കറ്റ്) ബാരലിന് 82 ഡോളറായി താഴ്ത്തി. മാർച്ചിൽ ഇത് 112.8 ഡോളറായിരുന്നു. ഇത് പ്രകാരം 8 മാസത്തിനുള്ളിൽ റിഫൈനിംഗ് കമ്പനികൾക്ക് ക്രൂഡ് ഓയിൽ വിലയിൽ 31 ഡോളർ (27%) കുറവാണ് രേഖപ്പെടുത്തിയത്. 

രാജ്യത്തെ എണ്ണക്കമ്പനികൾ ക്രൂഡ് ഓയിൽ ഓരോ ഡോളറിന്‍റെ ഇടിവിലും ശുദ്ധീകരിക്കുമ്പോൾ ലിറ്ററിന് 45 പൈസയാണ്  ലാഭിക്കുന്നത്. ഇതനുസരിച്ച് പെട്രോൾ-ഡീസൽ വിലയിൽ ലിറ്ററിന് 14 രൂപയായിരിക്കും കുറവ് വരിക. എന്നിരുന്നാലും, വിദഗ്ധരുടെ അഭിപ്രായത്തിൽ, മുഴുവൻ കുറവും ഒറ്റയടിക്ക് ലഭിക്കില്ല, ക്രമേണ ഇന്ധന വിലയില്‍ ഗണ്യമായ കുറവ് പ്രതീക്ഷിക്കാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News