Gold Rate on Dhanteras: ധന്‍തേരസ് ദിനത്തില്‍ സ്വര്‍ണത്തിന് 10 രൂപയുടെ വര്‍ദ്ധനവ്‌

ഉത്സവകാലമെത്തിയതോടെ  കുതിപ്പിന് വേഗത കുറഞ്ഞുവെങ്കിലും ധന്‍തേരസ് ദിവസം സ്വര്‍ണത്തിന് 10 രൂപ  വര്‍ദ്ധിച്ചു. 

Written by - Zee Malayalam News Desk | Last Updated : Nov 2, 2021, 09:18 PM IST
  • കഴിഞ്ഞ ദിവസം മാറ്റമില്ലാതെ തുടര്‍ന്ന വിപണിയില്‍ ഇന്ന് 10 രൂപയുടെ വര്‍ദ്ധനവ് രേഖപ്പെടുത്തി.
  • സംസ്ഥാനത്ത് 8 ഗ്രാം സ്വര്‍ണത്തിന് ഇപ്പോള്‍ 35,840 രൂപയാണ്. 10 ഗ്രാം സ്വര്‍ണത്തിന് 44,800 രൂപയാണ്.
Gold Rate on Dhanteras: ധന്‍തേരസ് ദിനത്തില്‍ സ്വര്‍ണത്തിന് 10 രൂപയുടെ  വര്‍ദ്ധനവ്‌

Mumbai: ഉത്സവകാലമെത്തിയതോടെ  കുതിപ്പിന് വേഗത കുറഞ്ഞുവെങ്കിലും ധന്‍തേരസ് ദിവസം സ്വര്‍ണത്തിന് 10 രൂപ  വര്‍ദ്ധിച്ചു. 

മുന്‍പ് ചാഞ്ചാടി നിന്നിരുന്ന സ്വര്‍ണവില  (Gold Rate) കഴിഞ്ഞ ഒരാഴ്ചയായി കുതിപ്പ് തുടരുകയായിരുന്നു.  കഴിഞ്ഞ ദിവസം മാറ്റമില്ലാതെ  തുടര്‍ന്ന വിപണിയില്‍ ഇന്ന് 10 രൂപയുടെ  വര്‍ദ്ധനവ് രേഖപ്പെടുത്തി. ഇന്ന് സ്വര്‍ണം ഒരു ഗ്രാമിന്  4,480 രേഖപ്പെടുത്തി. സംസ്ഥാനത്ത്  8 ഗ്രാം സ്വര്‍ണത്തിന്   ഇപ്പോള്‍ 35,840 രൂപയാണ്. 10 ഗ്രാം  സ്വര്‍ണത്തിന്  44,800 രൂപയാണ്. 

കഴിഞ്ഞ ഒക്ടോബര്‍ 18 മുതല്‍   സ്വര്‍ണവില ഉയരുകയാണ്.  ഒക്ടോബര്‍  17ന്   44,190 രൂപയായിരുന്നു 10 ഗ്രാം 22ct സ്വര്‍ണത്തിന്‍റെ വില. എന്നാല്‍,  ഒക്ടോബര്‍  26ന്   അത് 45,050 രൂപയിലെത്തി. 

Also Read: Sovereign Gold Bond Scheme 2021-22: സോവറീന്‍ ഗോള്‍ഡ് ബോണ്ട് സ്‌കീം Series-VII ഇന്ന് മുതല്‍ ആരംഭിക്കും

ദീപാവലിയോടെ സ്വർണവില വീണ്ടും 50,000 രൂപയിലെത്താമെന്നായിരുന്നു  വിപണി വിദഗ്ധരുടെ പ്രവചനം. എന്നാല്‍, കഴിഞ്ഞ  വര്‍ഷം  ധന്‍തേരസ് ദിനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഏകദേശം 3,000 രൂപയുടെ കുറവാണ് ഇപ്പോള്‍ സ്വര്‍ണത്തിന്....!! 

 പണപ്പെരുപ്പം വര്‍ദ്ധിച്ചതും ലോകമെമ്പാടുമുള്ള ഓഹരി വിപണിയിലെ വർദ്ധിച്ചുവരുന്ന ചാഞ്ചാട്ടവും സ്വര്‍ണ വിലയെ സാരമായി ബാധിച്ചിട്ടുണ്ട്.  കൂടാതെ,  രാജ്യത്തെ പ്രധാന ഉത്സവ സീസണായതിനാൽ മഞ്ഞലോഹത്തിന് ഡിമാൻഡും വര്‍ദ്ധിച്ചു. അതിന്‍റെ ഫലമായി കഴിഞ്ഞ കുറെ  ദിവസങ്ങളായി  സ്വര്‍ണത്തിന് വില വര്‍ദ്ധിക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

 

 

Trending News