New Delhi: നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (Nationa Stock Exchange - NSE) ക്രമക്കേടിൽ ഡൽഹി റോസ് അവന്യൂ കോടതി ചിത്ര രാമകൃഷ്ണയെ 14 ദിവസം കൂടി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പ്രത്യേക ജഡ്ജി സഞ്ജീവ് അഗർവാളിന്റേതാണ് ഉത്തരവ്.
പ്രതി വളരെ സ്വാധീനമുള്ള വ്യക്തിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് CBI ജുഡീഷ്യൽ കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്. ഏഴ് ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് ഇവരെ കോടതിയിൽ ഹാജരാക്കിയത്.
അതേസമയം, ജാമ്യാപേക്ഷ സമർപ്പിക്കുമെന്ന് പ്രതിഭാഗം അഭിഭാഷകൻ പറഞ്ഞു. കസ്റ്റഡിയിൽ ചിത്ര രാമകൃഷ്ണന് വീട്ടിൽ പാകം ചെയ്ത ഭക്ഷണം നൽകാൻ അനുവദിക്കണമെന്ന പ്രതിഭാഗത്തിന്‍റെ ആവശ്യവും കോടതി നിരസിച്ചു.
Also Read: Chithra Ramakrishna Arrest: എൻഎസ്ഇ തിരിമറി: മുൻ എംഡി ചിത്ര രാമകൃഷ്ണ അറസ്റ്റിൽ
അന്വേഷണത്തിന്‍റെ എല്ലാ വശങ്ങളും ഗൗരവത്തോടെ പരിശോധിക്കുകയാണെന്നും കേസ് അന്വേഷിക്കാൻ മുതിർന്ന ഉദ്യോഗസ്ഥൻ അടങ്ങുന്ന 30 പേരുടെ പ്രത്യേക സംഘമുണ്ടെന്നും സിബിഐ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കുന്നുണ്ട്. എൻഎസ്‌ഇയുടെ മുൻ എംഡി രവി നരേനെയും അടുത്തിടെ ചോദ്യം ചെയ്തെന്നും സിബിഐ വ്യക്തമാക്കി. ആദ്യ യോഗത്തിൽ ആനന്ദ് സുബ്രഹ്മണ്യനെ രാമകൃഷ്ണ തിരിച്ചറിഞ്ഞില്ലെന്ന് സിബിഐ നേരത്തെ കോടതിയെ അറിയിച്ചിരുന്നു.
അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള മറുപടികളാണ് ചിത്ര രാമകൃഷ്ണന്‍റെ ഭാഗത്ത് നിന്നും ഉണ്ടാവുന്നത്. ഗ്രൂപ്പ് ഓപ്പറേറ്റിംഗ് ഓഫീസർ ആനന്ദ് സുബ്രഹ്മണ്യന്‍റെ നിയമനത്തിൽ എൻഎസ്ഇ ചെയർമാനും എംഡിയുമായ ചിത്ര രാമകൃഷ്ണനെന്നാണ് സിബിഐ കണ്ടെത്തൽ.
മാർക്കറ്റ് എക്‌സ്‌ചേഞ്ചുകളിലെ കമ്പ്യൂട്ടർ സെർവറുകളിൽ നിന്ന് സ്റ്റോക്ക് ബ്രോക്കർമാരിലേക്ക് വിവരങ്ങൾ തെറ്റായി പ്രചരിപ്പിച്ചതും സിബിഐ അന്വേഷിക്കുന്നുണ്ട്. നേരത്തെ സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ, എൻഎസ്‌ഇ മുൻ സിഇഒമാരായ ചിത്ര രാമകൃഷ്ണ, രവി നരേൻ എന്നിവരെയും മറ്റ് രണ്ട് ഉദ്യോഗസ്ഥരെയും സീനിയർ ലെവലിലെ റിക്രൂട്ട്‌മെന്റിൽ വീഴ്ച വരുത്തിയതിന് പിഴ ചുമത്തിയിട്ടുണ്ട്.
രവി നരേന്‍ 1994 ഏപ്രിൽ മുതൽ 2013 മാർച്ച് വരെ നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ എംഡിയും സിഇഒയും ആയിരുന്നു, ചിത്ര രാമകൃഷ്ണ 2013 ഏപ്രിൽ മുതൽ 2016 ഡിസംബർ വരെ എൻഎസ്ഇയുടെ എംഡിയും സിഇഒയും ആയിരുന്നു.
മാര്‍ച്ച് 7 നായിരുന്നു ചിത്രയെ അറസ്റ്റ് ചെയ്തത്. സ്റ്റോക്ക് എക്സ്ചേഞ്ച് ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ ചിത്രയുടെ മുൻകൂർ ജാമ്യാപേക്ഷ ഡൽഹി സിബിഐ പ്രത്യേക കോടതി തള്ളിയതിനെ തുടർന്നായിരുന്നു അറസ്റ്റ്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.