Financial Changes from August 1, 2022: എല്ലാ മാസവും ഒന്നാം തിയതി മുതല്‍ രാജ്യത്ത് ചില സാമ്പത്തിക മാറ്റങ്ങള്‍ ഉണ്ടാകാറുണ്ട്. അത് നേരെ സാധാരണക്കാരുടെ പോക്കറ്റിനെയാണ് ബാധിക്കുക. ഈ അഗസ്റ്റ് മാസവും ഇതില്‍നിന്ന് വ്യത്യസ്തമല്ല. നിരവധി സാമ്പത്തിക മാറ്റങ്ങളാണ് മാസ തുടക്കത്തില്‍ സംഭവിക്കാന്‍ പോകുന്നത്.
നിങ്ങളുടെ പോക്കറ്റുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്ന പല നിയമങ്ങളും ആഗസ്റ്റ് മാസത്തില്‍ മാറാൻ പോകുന്നു. ഗാർഹിക വാതക വില മുതൽ ബാങ്ക് ചെക്ക് പേയ്‌മെന്‍റ് സംവിധാനങ്ങൾ വരെ ഇതിൽ ഉൾപ്പെടുന്നു.
ആഗസ്റ്റ് മാസം തുടക്കത്തില്‍ സംഭവിക്കാന്‍ പോകുന്ന സാമ്പത്തിക മാറ്റങ്ങള്‍ എന്തെല്ലാമാണ്? അത് എങ്ങിനെ സാധാരണക്കാരെ ബാധിക്കും?
ബാങ്ക് ഓഫ് ബറോഡ ചെക്ക് പേയ്‌മെന്‍റ് സിസ്റ്റം (Changes in Bank of Boroda Cheque payment system from August 1)
നിങ്ങളുടെ അക്കൗണ്ട് ബാങ്ക് ഓഫ് ബറോഡയിൽ (BOB) ആണെങ്കിൽ, ഈ വാർത്ത നിങ്ങള്‍ക്ക് ഏറെ പ്രധാനപ്പെട്ടതാണ്. ആഗസ്റ്റ് 1 മുതല്‍ നിയമങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്തുകയാണ്. അതായത്, ആഗസ്റ്റ് 1 മുതൽ ബാങ്ക് ഓഫ് ബറോഡയിൽ (BOB) ചെക്ക് വഴി പണമടയ്ക്കുന്നതിനുള്ള നിയമങ്ങളില്‍ വലിയ മാറ്റം വരുകയാണ്. RB മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ഓഗസ്റ്റ് 1 മുതൽ അഞ്ച് ലക്ഷം രൂപയോ അതിൽ കൂടുതലോ ഉള്ള ചെക്കുകൾക്ക് പോസിറ്റീവ് പേയ്‌മെന്‍റ് സംവിധാനം നടപ്പിലാക്കിയതായി ബാങ്ക് ഓഫ് ബറോഡ ഉപഭോക്താക്കളെ അറിയിച്ചു. ഇതനുസരിച്ച്, ചെക്കുമായി ബന്ധപ്പെട്ട വിവരങ്ങൾ എസ്എംഎസ്, നെറ്റ് ബാങ്കിംഗ് അല്ലെങ്കിൽ മൊബൈൽ ആപ്പ് വഴി ബാങ്ക് നൽകണം.
എൽപിജി വില (LPG rate may change from August 1)
എല്ലാ മാസവും ഒന്നാം തീയതിയാണ് രാജ്യത്ത് പാചക വാതകവിലയില്‍ മാറ്റം ഉണ്ടാകുന്നത്. ഇത്തവണയും ആഗസ്റ്റ് ഒന്നാം തിയതി മുതല്‍ പാചകഗ്യാസ് സിലിണ്ടർ വിലയിൽ മാറ്റം വരാൻ സാധ്യതയുണ്ട്. ഗാർഹിക, വാണിജ്യ ഗ്യാസ് സിലിണ്ടറുകളുടെ വിലയിൽ ഇത്തവണ കമ്പനികൾ മാറ്റം വരുത്താം. ഇത്തവണ സിലിണ്ടറിന്‍റെ വിലയിൽ 20 മുതൽ 30 രൂപ വരെ മാറ്റം ഉണ്ടായേക്കുമെന്നാണ് സൂചനകള്‍. കഴിഞ്ഞ തവണ വാണിജ്യ ഗ്യാസ് സിലിണ്ടറിന് വില കുറഞ്ഞപ്പോൾ ഗാർഹിക ഗ്യാസ് സിലിണ്ടറിന് 50 രൂപ വർദ്ധിപ്പിച്ചിരുന്നു.
ആഗസ്റ്റ് മാസം 18 ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും (Banks will remain closed for 18 days in August)
മുഹറം, രക്ഷാബന്ധൻ, സ്വാതന്ത്ര്യദിനം, കൃഷ്ണ ജന്മാഷ്ടമി, ഗണേശ ചതുർത്ഥി തുടങ്ങി നിരവധി ആഘോഷങ്ങളാണ് ആഗസ്റ്റില്‍ വരുന്നത്. അതിനാല്‍, ആഗസ്റ്റില്‍ വളരെയധികം ദിവസം ബാങ്ക് പ്രവര്‍ത്തിക്കില്ല. RBI ലിസ്റ്റ് അനുസരിച്ച് ആഗസ്റ്റ് മാസം 18 ദിവസം ബാങ്കിന് അവധി ആയിരിയ്ക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...