Farmers Protest: Singhu, Ghazipur, Tikri അതിർത്തികളിൽ ഇന്റർനെറ്റ് സേവനങ്ങൾ 48 മണിക്കൂറുകളിലേക്ക് നിർത്തിവെച്ചു

സിങ്കു, ഗാസിപൂർ, ടിക്രി അതിർത്തികളിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം (MHA) ജനുവരി 29 രാത്രി 11 മണി മുതൽ 48 മണിക്കൂറുകളിലേക്ക് ഇന്റർനെറ്റ് (Internet) സേവനങ്ങൾ താത്ക്കാലികമായി നിർത്തിവെച്ചു.

Written by - Zee Malayalam News Desk | Last Updated : Jan 30, 2021, 05:23 PM IST
  • സിങ്കു, ഗാസിപൂർ, ടിക്രി അതിർത്തികളിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം (MHA) ജനുവരി 29 രാത്രി 11 മണി മുതൽ 48 മണിക്കൂറുകളിലേക്ക് ഇന്റർനെറ്റ് (Internet) സേവനങ്ങൾ താത്ക്കാലികമായി നിർത്തിവെച്ചു.
  • ഹരിയാന ഗവൺമെന്റ് വെള്ളിയാഴ്ച്ച വൈകിട്ട് 5 മണിവരെ 17 ജില്ലകളിൽ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവെച്ചിരുന്നു.
  • കഴിഞ്ഞ കുറച്ച് ആഴ്ചകളായി ലക്ഷകണക്കിന് കർഷകരാണ് കർഷക നിയമത്തിനെതിരെ സമരം ചെയ്‌ത്‌ കൊണ്ടിരിക്കുന്നത്.
  • ഡൽഹി - യൂപി ബോർഡറിലെ ഗാസിപൂരിൽ തമ്പടിച്ചിരുന്ന കർഷകരോട് വ്യാഴാഴ്ച രാത്രിയോടെ ഒഴിഞ്ഞ് പോകാൻ അറിയിച്ചിരുന്നു
Farmers Protest: Singhu, Ghazipur, Tikri അതിർത്തികളിൽ ഇന്റർനെറ്റ് സേവനങ്ങൾ 48 മണിക്കൂറുകളിലേക്ക് നിർത്തിവെച്ചു

New Delhi: കർഷക നിയമത്തിനെതിരെ കർഷക സംഘടനകൾ ഒരാഴ്ച നീണ്ട് നിൽക്കുന്ന സമരം ആരംഭിച്ചതോടെ സിങ്കു, ഗാസിപൂർ, ടിക്രി അതിർത്തികളിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം (MHA) ജനുവരി 29 രാത്രി 11 മണി മുതൽ 48 മണിക്കൂറുകളിലേക്ക് ഇന്റർനെറ്റ് (Internet) സേവനങ്ങൾ താത്ക്കാലികമായി നിർത്തിവെച്ചു. 

"സിങ്കു, ഗാസിപൂർ, തിക്രി എന്നിവിടങ്ങളിലും സമീപ പ്രദേശങ്ങളിലും ഡെൽഹി (Delhi)എൻ‌സി‌ടിയിലും‌ ജനുവരി 29 ന്‌ രാത്രി 11 മുതൽ‌ ജനുവരി 31 ന്‌ 11 മണി വരെ ഇൻറർ‌നെറ്റ് സേവനങ്ങൾ‌ താൽ‌ക്കാലികമായി നിർത്തിവയ്‌ക്കാൻ‌ ഉത്തരവിടേണ്ടത് ആവശ്യമായിരുന്നുവെന്ന്" മന്ത്രാലയം അറിയിച്ചു.

ALSO READ: Delhi Bomb Blast: Israel Embassy ക്ക് സമീപം സ്‌ഫോടനം നടത്തിയവർക്ക് രക്ഷയില്ല; നിർണായക തെളിവുകൾ പുറത്ത്

ഹരിയാന (Haryana) ഗവൺമെന്റ് വെള്ളിയാഴ്ച്ച വൈകിട്ട് 5 മണിവരെ 17 ജില്ലകളിൽ ഇന്റർനെറ്റ് സേവനങ്ങൾ താൽ‌ക്കാലികമായി നിർത്തിവെച്ചിരുന്നു.

കഴിഞ്ഞ കുറച്ച് ആഴ്ചകളായി ലക്ഷകണക്കിന് കർഷകരാണ് കർഷക നിയമത്തിനെതിരെ സമരം ചെയ്‌ത്‌ കൊണ്ടിരിക്കുന്നത്. റിപ്പബ്ലിക്ക് ദിനത്തിൽ (Republic Day) കർഷക സമരത്തൊടനുബന്ധിച്ച് ഡൽഹി (Delhi) നഗരത്തിലെ വിവിധ ഭാഗങ്ങളിൽ സംഘർഷവസ്ഥ നിലനിന്നിരുന്നു. ഐടിഒയിൽ കർഷകർ എത്തിയതിനെ തുടർന്ന് പൊലീസ് കണ്ണീർവാതകവും (Tear Gas) ജലപീരങ്കിയും (Water Canon)ഉപയോ​ഗിച്ചിരുന്നു. പ്രകോപിതാരായ കർഷകർ (Farmers) ട്രാക്ടർ ഉപയോ​ഗിച്ച് വീണ്ടും തിരിച്ചടിക്കുകയായിരുന്നു. ട്രാക്ടറുകൾ ഉപയോ​ഗിച്ച് ഭയനാകമായ സന്ദർഭങ്ങൾ സ‍ൃഷ്ടിച്ച് ഐടിഒ കർഷകർ കീഴടക്കി. അതേസമയം അവിടെ നിന്ന് തുടർന്ന മാർച്ച് ചെങ്കോട്ടയിൽ  നീങ്ങുകയും ചെങ്കോട്ടയിൽ കർഷക സംഘടനകളുടെ കോടി നാട്ടുകയും ചെയ്തു.

ALSO READ: Delhi Bomb Blast: രാജ്യത്തെ എല്ലാ Airport സർക്കാർ സ്ഥാപനങ്ങളിൽ അതീവ ജാ​ഗ്രത, Amit Shah West Bengal ലേക്കുള്ള സന്ദർശനം മാറ്റിവെച്ചു

 ഈ സംഭവങ്ങളെ തുടർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം (MHA) ഡൽഹി - എൻസിആർ ബോർഡറുകളിലെ ഇന്റർനെറ്റ് (Internet) സേവനങ്ങൾ റിപ്പബ്ലിക്ക് ദിനത്തിൽ താത്ക്കാലികമായി നിർത്തിവെച്ചു. സംഭവത്തിൽ ഒരു കർഷകൻ മരിച്ചിരുന്നു. നൂറുകണക്കിന് പോലീസുകാർക്ക് പരിക്കേറ്റിരുന്നു. 

പിന്നീട് ഡൽഹി - യൂപി (UP) ബോർഡറിലെ ഗാസിപൂരിൽ തമ്പടിച്ചിരുന്ന കർഷകരോട് വ്യാഴാഴ്ച രാത്രിയോടെ ഒഴിഞ്ഞ് പോകാൻ അറിയിക്കുകയും ചെയ്തിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

 

Trending News