Kisan Mahapanchayat Update: മോദി സർക്കാരിന് മുന്നിൽ ആവശ്യങ്ങൾ മുന്നോട്ട് വച്ച് ആയിരക്കണക്കിന് കർഷകർ

Kisan Mahapanchayat Update:  രാജ്യതലസ്ഥാനത്തെ രാംലീല മൈതാനത്താണ് കര്‍ഷകരുടെ മഹാ പഞ്ചായത്ത് നടന്നത്.  നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ 2021 ഡിസംബർ 9 ന് രേഖാമൂലം നൽകിയ ഉറപ്പുകൾ പാലിക്കണമെന്നായിരുന്നു കർഷക യൂണിയനുകളുടെ കൂട്ടായ്മയായ സംയുക്ത കിസാൻ മോർച്ച ആവശ്യപ്പെട്ടത്.  

Written by - Zee Malayalam News Desk | Last Updated : Mar 20, 2023, 04:03 PM IST
  • നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ 2021 ഡിസംബർ 9 ന് രേഖാമൂലം നൽകിയ ഉറപ്പുകൾ പാലിക്കണമെന്നായിരുന്നു കർഷക യൂണിയനുകളുടെ കൂട്ടായ്മയായ സംയുക്ത കിസാൻ മോർച്ച ആവശ്യപ്പെട്ടത്.
Kisan Mahapanchayat Update: മോദി സർക്കാരിന് മുന്നിൽ ആവശ്യങ്ങൾ മുന്നോട്ട് വച്ച് ആയിരക്കണക്കിന് കർഷകർ

New Delhi: വിളകള്‍ക്ക്  മിനിമം താങ്ങുവില (MSP), വായ്പ എഴുതിത്തള്ളൽ, പെൻഷൻ, കര്‍ഷകര്‍ക്കതിരായ കേസുകള്‍ റദ്ദാക്കല്‍  തുടങ്ങി നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് രാജ്യത്തെ കര്‍ഷകര്‍ നടത്തിയ മഹാ പഞ്ചായത്തില്‍ ആയിരക്കണക്കിന് പേരാണ് പങ്കെടുത്തത്.  

Also Read:  Kisan Mahapanchayat: ഡൽഹിയിൽ ഇന്ന് 'കിസാൻ മഹാപഞ്ചായത്ത്', സുരക്ഷ വര്‍ദ്ധിപ്പിച്ചു

രാജ്യതലസ്ഥാനത്തെ രാംലീല മൈതാനത്താണ് കര്‍ഷകരുടെ മഹാ പഞ്ചായത്ത് നടന്നത്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ 2021 ഡിസംബർ 9 ന് രേഖാമൂലം നൽകിയ ഉറപ്പുകൾ പാലിക്കണമെന്നായിരുന്നു കർഷക യൂണിയനുകളുടെ കൂട്ടായ്മയായ സംയുക്ത കിസാൻ മോർച്ച ആവശ്യപ്പെട്ടത്.  

Also Read:  Weekly Horoscope: 5 രാശിക്കാർക്ക് ഈ ആഴ്ച വളരെ അനുകൂലം, കരിയറിൽ ഉയര്‍ച്ച സാമ്പത്തിക നേട്ടം ഉറപ്പ് 

അതേസമയം, തങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റിയില്ല എങ്കില്‍  മറ്റൊരു പ്രക്ഷോഭത്തിന് നിർബന്ധിതരാകുമെന്ന് യുണൈറ്റഡ് കിസാൻ മോർച്ച (SKM)നേതാവ് ദർശൻ പാൽ പറഞ്ഞു. കൂടാതെ സംഘടനയുടെ 15 അംഗ സംഘം ഉച്ചയ്ക്ക് ശേഷം കൃഷിഭവനിൽ കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമറിനെ സന്ദര്‍ശിച്ചിരുന്നു. നിവേദന കത്ത് നല്‍കിയതായി കർഷക നേതാവ് ദർശൻ പാൽ പറഞ്ഞു.  

Also Read:  Chaitra Navratri 2023: നവരാത്രി ആചരണം മാർച്ച് 22 മുതല്‍, കലശം സ്ഥാപിക്കാനുള്ള ശുഭസമയം അറിയാം  

 

ഇതുവരെയും പരിഹരിക്കപ്പെടാത്ത നിരവധി പ്രശ്‌നങ്ങളുണ്ട്, അവ പരിഹരിക്കാൻ കൂടുതൽ സഹകരണം ആവശ്യമാണ്. ഏപ്രിൽ 30ന് ഡൽഹിയിൽ വീണ്ടും യോഗം വിളിക്കും. എല്ലാ കർഷക സംഘടനകളോടും അതത് സംസ്ഥാനങ്ങളിൽ റാലികൾ സംഘടിപ്പിക്കാനും യോഗത്തിനായി പഞ്ചായത്തുകൾ സംഘടിപ്പിക്കാനും അദ്ദേഹം അഭ്യര്‍ഥിച്ചു. 

'തുടര്‍ച്ചയായ പ്രക്ഷോഭം നടത്താന്‍ കര്‍ഷകര്‍ ആഗ്രഹിക്കുന്നില്ല, പക്ഷേ ഞങ്ങള്‍ അങ്ങിനെ ചെയ്യാന്‍  നിർബന്ധിതരാകുന്നു. ഞങ്ങളുടെ ആവശ്യങ്ങൾ സർക്കാർ ശ്രദ്ധിച്ചില്ലെങ്കിൽ ഞങ്ങൾ മറ്റൊരു പ്രക്ഷോഭം ആരംഭിക്കും, അത് കാർഷിക നിയമങ്ങൾക്കെതിരായ സമരത്തേക്കാൾ വലുതായിരിക്കും'., അദ്ദേഹം പറഞ്ഞു. 

MSP നിയമം, സമ്പൂർണ വായ്പ എഴുതിത്തള്ളൽ, പെൻഷൻ, വിള ഇൻഷുറൻസ്, കർഷകർക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കൽ, റദ്ദാക്കിയ കാർഷിക നിയമങ്ങൾക്കെതിരായ പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ട കർഷകരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം എന്നിവ ഉൾപ്പെടെയുള്ള നിരവധി  ആവശ്യങ്ങളാണ് ഉള്ളതെന്ന് ദർശൻ പാൽ പറഞ്ഞു.

അതേസമയം, 'കിസാൻ മഹാപഞ്ചായത്ത്' പരിപാടി സുഗമമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ രാംലീല മൈതാനത്ത് 2000-ത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.  കൂടാതെ, ഡല്‍ഹി പോലീസ് പ്രത്യേക ഗതാഗത നിര്‍ദ്ദേശങ്ങളും പുറപ്പെടുവിച്ചിരുന്നു. മഹാപഞ്ചായത്തിനോടനുബന്ധിച്ച് വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഡല്‍ഹി പോലീസ് ഏർപ്പെടുത്തിയിരിയ്ക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

 

Trending News