Aadhaar Card Alert: വ്യാജ ആധാർ കാർഡുകള്‍ വർദ്ധിക്കുന്നു, ആശങ്ക പ്രകടിപ്പിച്ച് സര്‍ക്കാര്‍

Aadhaar Card alert : വ്യാജ ആധാര്‍ കാര്‍ഡ് കേസുകള്‍ വര്‍ദ്ധിക്കുന്നത്  വീണ്ടും അഴിമതി വര്‍ദ്ധിക്കാന്‍  ഇടയാക്കുമെന്നാണ് സര്‍ക്കാര്‍ ആശങ്കപ്പെടുന്നത്.

Written by - Zee Malayalam News Desk | Last Updated : Nov 24, 2022, 08:35 PM IST
  • ആധാർ കാർഡ് ഇന്ന് രാജ്യത്തെ പ്രധാന തിരിച്ചറിയല്‍ രേഖയായി മാറിയിരിക്കുന്നു. പൗരന്മാര്‍ ബാങ്ക് അക്കൗണ്ടുമായും പാൻ കാർഡുമായും ആധാർ ബന്ധിപ്പിക്കേണ്ടത് ഇന്ന് ആവശ്യമാണ്.
Aadhaar Card Alert: വ്യാജ ആധാർ കാർഡുകള്‍ വർദ്ധിക്കുന്നു, ആശങ്ക പ്രകടിപ്പിച്ച് സര്‍ക്കാര്‍

Fake Aadhaar Card: ആധാര്‍ കാര്‍ഡുകളുടെ  വിശ്വാസ്യത സംബന്ധിച്ച്  ആശങ്ക പ്രകടിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍, വ്യാജ അധാര്‍ കാര്‍ഡുകളുടെ കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ഇത്.

ആധാർ കാർഡ് ഇന്ന് രാജ്യത്തെ  പ്രധാന തിരിച്ചറിയല്‍ രേഖയായി മാറിയിരിക്കുന്നു. പൗരന്മാര്‍ ബാങ്ക് അക്കൗണ്ടുമായും പാൻ കാർഡുമായും ആധാർ ബന്ധിപ്പിക്കേണ്ടത് ഇന്ന് ആവശ്യമാണ്. ഇതോടൊപ്പം വോട്ടർ കാർഡുമായും ആധാർ ലിങ്ക് ചെയ്യണം എന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. ഈ അവസരത്തില്‍ വ്യാജ ആധാര്‍ കാര്‍ഡ് കേസുകള്‍ വര്‍ദ്ധിക്കുന്നത്  വീണ്ടും അഴിമതി വര്‍ദ്ധിക്കാന്‍  ഇടയാക്കുമെന്നാണ് സര്‍ക്കാര്‍ ആശങ്കപ്പെടുന്നത്.  അതായത്, ആധാർ കാർഡ് വളരെ പ്രധാനപ്പെട്ട ഒരു രേഖയാകുമ്പോൾ, അത് സംബന്ധിച്ച് തട്ടിപ്പിനുള്ള സാധ്യതകളും വര്‍ദ്ധിക്കും.  ഇതാണ് ആധാർ കാർഡിന്‍റെ  വിശ്വാസ്യതയിൽ സർക്കാർ ആശങ്ക പ്രകടിപ്പിക്കാൻ കാരണം.

Also Read:   Viral News: ഉത്തര്‍ പ്രദേശിലെ എലിക്ക് പ്രിയം കഞ്ചാവ്, തിന്നുതീര്‍ത്തത് ഒന്നും രണ്ടുമല്ല 581 കിലോ...!!

ഈ സാഹചര്യത്തില്‍ സംസ്ഥാന സർക്കാരുകൾക്ക് നിര്‍ണ്ണായക നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരിയ്ക്കുകയാണ്  കേന്ദ്ര സര്‍ക്കാര്‍. ഇത് കൂടാതെ, ആധാറിന്‍റെ ശരിയായ ഉപയോഗത്തെക്കുറിച്ച് പൗരന്മാരോട് ബോധവാന്മാരായിരിക്കാനും യുഐഡിഎഐ ആവശ്യപ്പെട്ടിട്ടുണ്ട്.  
 
ഏതെങ്കിലും വ്യക്തിയുടെ ആധാർ കാർഡ് സ്വീകരിക്കുന്നതിന് മുമ്പ് അതിന്‍റെ വിശ്വാസ്യത പരിശോധിക്കണമെന്ന് കേന്ദ്ര സർക്കാർ എല്ലാ സംസ്ഥാനങ്ങളോടും അഭ്യർത്ഥിച്ചു. വ്യാജ ആധാർ കാർഡുകളുടെ ഉപയോഗം തടയുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ഈ നിര്‍ദ്ദേശം നല്‍കിയിരിയ്ക്കുന്നത്. ഏതെങ്കിലും വ്യക്തിയുടെ ആധാർ കാർഡ് ഉപയോഗിക്കുന്നതിന് മുമ്പ് അതിന്‍റെ ആധികാരികത  പരിശോധിക്കണമെന്ന് കേന്ദ്രം നിർദ്ദേശം നൽകി.

ആധാർ കാർഡുകൾ തിരിച്ചറിയൽ കാർഡായി സ്വീകരിക്കുന്നതിന് മുമ്പ്, ആധാർ കാർഡുകളുടെ ആധികാരികത പരിശോധിക്കാന്‍  എല്ലാ സർക്കാർ വകുപ്പുകളോടും ആവശ്യപ്പെട്ട് യുഐഡിഎഐ ഒരു സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്.

 ആധാർ കാർഡിന്‍റെ ആധികാരികത പരിശോധിക്കുന്നത് വളരെ എളുപ്പമാണ്.  QR കോഡ് സ്കാനർ വഴി പരിശോധിക്കാം. QR സ്കാനർ iOS, Android, Windows അടിസ്ഥാനമാക്കിയുള്ള ഉപകരണങ്ങളിൽ ഇത് ലഭ്യമാണ്. ഇതോടൊപ്പം, ആധാർ കാർഡുമായി ബന്ധപ്പെട്ട ആവശ്യമായ വിവരങ്ങളുടെ ശരിയായ ഉപയോഗത്തെക്കുറിച്ച് ബോധവാന്മാരായിരിക്കണമെന്നും യുഐഡിഎഐ നിര്‍ദ്ദേശിക്കുന്ന ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ പൂർണ്ണമായി പിന്തുടരാനും പൗരന്മാരോട് നിർദ്ദേശിക്കുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

 

  

Trending News