Exchange offer! കഴിയ്ക്കാന്‍ തന്നാല്‍ കണ്ണട തരാം...!! Monkey Video വൈറല്‍

ചില സന്ദര്‍ഭങ്ങളില്‍  മൃഗങ്ങള്‍ മനുഷ്യരെപ്പോലെ പെരുമാറുന്ന കാഴ്ച  നിങ്ങള്‍ കണ്ടിട്ടുണ്ടാകും...   

Written by - Zee Malayalam News Desk | Last Updated : Oct 29, 2021, 09:45 PM IST
  • ഒരു കുരങ്ങന്‍ നല്‍കുന്ന Exchange offer ആണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
  • മോഷ്ടിച്ച കണ്ണട തിരികെ നല്‍കുകയാണ് കുരങ്ങന്‍. Exchange offer നടപ്പാക്കിയിരിയ്ക്കുകയാണ് ഈ മിടുക്കന്‍ കുരങ്ങന്‍,
Exchange offer! കഴിയ്ക്കാന്‍ തന്നാല്‍ കണ്ണട തരാം...!!   Monkey Video വൈറല്‍

Barter System: ചില സന്ദര്‍ഭങ്ങളില്‍  മൃഗങ്ങള്‍ മനുഷ്യരെപ്പോലെ പെരുമാറുന്ന കാഴ്ച  നിങ്ങള്‍ കണ്ടിട്ടുണ്ടാകും...   

ഇവിടെ ഒരു കുരങ്ങന്‍ നല്‍കുന്ന  Exchange offer ആണ്  സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.  അതായത്,  മോഷ്ടിച്ച കണ്ണട തിരികെ നല്‍കുകയാണ് കുരങ്ങന്‍.  വെറുതെ തരില്ല എന്ന് മാത്രം.  Exchange offer നടപ്പാക്കിയിരിയ്ക്കുകയാണ്  ഈ മിടുക്കന്‍  കുരങ്ങന്‍,  

Also Read: Viral Video: മനുഷ്യര്‍ക്ക് കുടിക്കാമെങ്കില്‍.... മദ്യശാലയില്‍ അതിക്രമിച്ചുകയറി അടിച്ചു ഫിറ്റായി കുരങ്ങന്‍....!!

കുരങ്ങന് വേണം നല്ല ഭക്ഷണം. അതിന് കണ്ടുപിടിച്ച മാര്‍ഗമാണ്   ആളുകളുടെ കണ്ണട മോഷ്ടിക്കുക എന്നത്.   തട്ടിയെടുക്കുന്ന കണ്ണട കുരങ്ങന്‍ നശിപ്പിക്കില്ല.  അതിന് അറിയാം, കണ്ണട തേടി അതിന്‍റെ ഉടമ എത്തും  എന്ന്.   കുരങ്ങന് പ്രിയപ്പെട്ട സാധനം ലഭിക്കുമ്പോള്‍ അത്  കണ്ണട തിരികെ നല്‍കും.   

Also Read: Viral Video: Mask എങ്ങിനെ ധരിക്കണം? ഈ മിടുക്കന്‍ കുരങ്ങന്‍ കാട്ടിത്തരും....!!

ഒരു കുരങ്ങൻ ഒരാളുടെ കണ്ണട മോഷ്ടിക്കുകയും, പകരമായി ജ്യൂസ് ലഭിക്കുമ്പോള്‍ അത് തിരികെ നല്‍കുന്നതും വീഡിയോയില്‍ കാണാം.  ഇഷ്ടപ്പെട്ട ജൂസ് ; ലഭിക്കുന്നതുവരെ  കണ്ണട നശിപ്പിക്കാതെ  പിടിച്ചിരിയ്ക്കുന്നതും കാണാം.   ഐപിഎസ് ഓഫീസർ രൂപിൻ ശർമയാണ് ട്വിറ്ററിലൂടെ രസകരമായ വീഡിയോ പങ്കുവെച്ചത്. "ഏക് ഹാത്ത് ദോ, ഏക് ഹാത്ത് ലോ" (ഒരു കൈകൊണ്ട്  കൊടുക്കുക,  മറ്റേ കൈകൊണ്ട് വാങ്ങുക)  എന്നാണ് അദ്ദേഹം വീഡിയോയ്ക്ക് അടിക്കുറിപ്പ് നൽകിയത്.

എന്നാല്‍ വീഡിയോയ്ക്ക് ഏറെ രസകരമായ കമന്‍റുകളാണ് എത്തിയത്. വീഡിയോ കണ്ടു ബാര്‍ട്ടര്‍ സിസ്റ്റം തിരിച്ചെത്തിയതായി ചിലര്‍ അഭിപ്രായപ്പെട്ടു....!!  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... 

android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

Trending News