കൊഹിമ: ഇ-വിധാന്‍ സഭ പദ്ധതി നടപ്പാക്കി നാഗാലാൻഡ് നിയമസഭ. ഇതോടെ ഇ-വിധാൻ പദ്ധതിയിലൂടെ പൂര്‍ണമായും കടലാസ് രഹിതമായ നിയമസഭയായി നാഗാലാൻഡ് നിയമസഭ മാറി. രാജ്യത്ത് ഇ-വിധാന്‍ സഭ പദ്ധതി നടപ്പാക്കുന്ന സംസ്ഥാനമെന്ന ബഹുമതിയും നാഗാലാൻഡ് സ്വന്തമാക്കി.
കഴിഞ്ഞ ദിവസം ചേർന്ന സഭയിൽ 60 അംഗങ്ങളുടേയും മേശകളില്‍ കടലാസുകൾക്ക് പകരം ടാബ്ലെറ്റോ ഇ-ബുക്കോയാണ് നല്‍കിയത്. പല സംസ്ഥാനങ്ങളിലെയും സഭകൾ സമാനമായ പദ്ധതി പിന്തുടരാന് ആലോചിക്കുന്നുണ്ടെന്ന് നാഗാലാന്‍ഡ് സ്പീക്കർ ശരിങ്കെയ്ന്‍ ലോങ്കുമാർ പറഞ്ഞു. എല്ലാ നിയമസഭകളും ഇ-വിധാൻ പദ്ധതി നടപ്പാക്കിയാൽ, പാർലമെന്റും സംസ്ഥാന നിയമസഭകളും ഏകീകരിച്ച് പ്രവര്‍ത്തിക്കാനാകുമെന്നും സ്പീക്കര്‍ വ്യക്തമാക്കി.
ഹിമാചൽ പ്രദേശിൽ ഇ-വിധാന്‍ സഭ പദ്ധതിക്ക് സമാനമായ ഒരു സംവിധാനം പ്രവർത്തിക്കുന്നുണ്ട്. ഇ-വിധാന്‍ സഭ പദ്ധതിയനുസരിച്ച് ഇലക്ട്രോണിക് സംവിധാനങ്ങളുടെ സഹായത്തോടെയാണ് സഭാ നടപടികള്‍ പുരോഗമിക്കുക. പാർലമെന്ററി കാര്യ മന്ത്രാലയത്തിന്റെ മേൽനോട്ടത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. കേന്ദ്രവും സംസ്ഥാന സർക്കാരും ചേര്‍ന്നാണ് ഇതിന്റെ ചിലവുകൾ വഹിക്കുന്നത്. എല്ലാ സംസ്ഥാനങ്ങളിലെ നിയമസഭകളിലെയും നടപടിക്രമങ്ങൾ ഡിജിറ്റലാക്കുന്നതിന് വേണ്ടിയാണ് കേന്ദ്രസർക്കാർ ഇ‐വിധാൻ സഭ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...