മുംബൈ : മൗണ്ട് ലിറ്ററ സ്കൂളിൽ നിന്ന് പഠനം പൂർത്തിയാക്കി മടങ്ങുന്ന വിദ്യാർഥികൾക്ക് എസ്സെൽ ഗ്രൂപ്പ് ചെയർമാനും, രാജ്യസഭ എംപിയുമായ ഡോ സുഭാഷ് ചന്ദ്ര ആശംസകൾ അറിയിച്ചു. മൗണ്ട് ലിറ്ററ സ്കൂളിൽ വിശ്വസിച്ച് തങ്ങളുടെ മക്കളെ ഇവിടേക്ക് പഠനത്തിനായി അയച്ച മാതാപിതാക്കളോടും അദ്ദേഹം നന്ദി അറിയിച്ചു. കൂടാതെ തുടർന്നുള്ള ജീവിതത്തിലേക്ക് ആവശ്യമായ വിജയമന്ത്രങ്ങളും അദ്ദേഹം വിദ്യാർഥികൾക്ക് പറഞ്ഞ് കൊടുത്തു.
കഴിഞ്ഞ് പോയ കാലത്തെ കുറിച്ച് ഓർക്കുമ്പോൾ ഖേദം ഉണ്ടാകും, വരാനിരിക്കുന്നതിനെ കുറിച്ച് ആലോചിക്കുമ്പോൾ ഉത്കണ്ഠയും ഉണ്ടാകും. അതിനാൽ തന്നെ നിങ്ങൾ ഇന്നിൽ ജീവിക്കാനാണ് ശ്രമിക്കേണ്ടതെന്ന് അദ്ദേഹം വിദ്യാർഥികളോട് പറഞ്ഞു. വർത്തമാനത്തിൽ ജീവിക്കുന്നതിനോടൊപ്പം യാഥാർത്ഥ്യത്തെ അംഗീകരിക്കുകയും ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് ജീവിതത്തിൽ ഉണ്ടാകുന്ന വിഷമങ്ങൾ കുറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ALSO READ : SBI recruitment 2022: 600ലധികം ഒഴിവുകൾ, എസ്ബിഐ ചാനൽ മാനേജർ തസ്തികയിലേക്ക് ഉടൻ അപേക്ഷിക്കാം
1926 മെയ് 21 നാണ് അദ്ദേഹത്തിൻറെ മുത്തച്ഛൻ എസ്സെൽ ഗ്രൂപ്പ് തുടങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു. അതിന് ശേഷം നിരവധി ഉയർച്ച - താഴ്ചകൾ നേരിടേണ്ടി വന്നിട്ടുണ്ട്. എവിടെയായാലും കഷ്ടതകൾ അനുഭവിക്കേണ്ടി വരുമെന്നാണ് എന്റെ അനുഭവങ്ങൾ എന്നെ പഠിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും ജീവിതത്തിൽ ചെറുതും വലുതുമായ കഷ്ടപ്പാടുകൾ നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...