Happiest State In India: ഇന്ത്യയിലെ ഏറ്റവും സന്തുഷ്ടരായ മനുഷ്യര്‍ ജീവിക്കുന്നത് മിസോറാമിലെന്ന് പഠന റിപ്പോര്‍ട്ട്. ഗുരുഗ്രാമിലെ മാനേജ്‌മെന്‍റ് ഡെവലപ്‌മെന്‍റ് ഇൻസ്റ്റിറ്റ്യൂട്ടിലെ സ്ട്രാറ്റജി പ്രൊഫസർ രാജേഷ് കെ പിലാനിയ നടത്തിയ പഠനത്തിൽ മിസോറാമിനെ രാജ്യത്തെ ഏറ്റവും സന്തോഷമുള്ള സംസ്ഥാനമായി കണ്ടെത്തി.
പല കാര്യങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഗവേഷകരുടെ ഈ സംഘം ഹാപിനസ് ഇന്‍ഡക്സ്' (Happiness Index) തയ്യാറാക്കിയത്. കുടുംബ ബന്ധങ്ങള്‍, ജോലി സംബന്ധമായ കാര്യങ്ങള്‍, സാമൂഹ്യ വിഷയങ്ങള്‍, മതം, കോവിഡാനന്തര സാമൂഹിക ഇടപെടലുകള്‍, ശാരീരികവും മാനസികവുമായ ആരോഗ്യം എന്നിവയില്‍ മിസോറാം മികച്ച പ്രകടനമാണ് കാഴ്ച വച്ചത് എന്ന് ഗവേഷണത്തില്‍ കണ്ടെത്തി.
Also Read: Solar Eclipse 2023: സൂര്യ ഗ്രഹണത്തിന് മുന്‍പും ശേഷവും ഇക്കാര്യം ചെയ്യാന്‍ മറക്കരുത്!!
കൂടാതെ, രാജ്യത്ത് 100 ശതമാനം സാക്ഷരത കൈവരിച്ച സംസ്ഥാനങ്ങളില്‍ രണ്ടാം സ്ഥാനത്തുള്ള മിസോറാം ഏറ്റവും പ്രയാസമേറിയ സാഹചര്യങ്ങളിലും വിദ്യാർത്ഥികൾക്ക് വളർച്ചയ്ക്ക് അവസരമൊരുക്കുന്നതായി പഠനം പറയുന്നു. കൂടാതെ, ജാതിരഹിത സമൂഹമാണ് മിസോറാമിലേതെന്നും തുല്യരാണെന്ന പരിഗണന എല്ലാവർക്കും ലഭിക്കുന്നുണ്ടെന്നും സര്‍വേയില്‍ പങ്കെടുത്ത അദ്ധ്യാപകര്‍ പറയുന്നു.
Also Read: Pregnant Woman and Surya Grahan: സൂര്യഗ്രഹണ സമയത്ത് ഗർഭിണികൾ ഈ ജോലികള്‍ ചെയ്യുന്നത് നിഷിദ്ധം
ഞങ്ങളുടെ അദ്ധ്യാപകര്‍ ഞങ്ങളുടെ ഏറ്റവും നല്ല സുഹൃത്തുക്കളാണ്, അവരുമായി എന്തെങ്കിലും കാര്യം പങ്കിടുന്നതിൽ ഞങ്ങൾക്ക് ഭയമോ ലജ്ജയോ ഇല്ല," ഒരു വിദ്യാർത്ഥി പറഞ്ഞു. മിസോറാമിലെ അദ്ധ്യാപകര്‍ വിദ്യാർത്ഥികളുമായും അവരുടെ രക്ഷിതാക്കളുമായും അവർ അഭിമുഖീകരിക്കുന്ന എന്തെങ്കിലും പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പതിവായി കൂടിക്കാഴ്ച നടത്താറുണ്ട് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മിസോറാമിന്‍റെ സാമൂഹിക ഘടനയും യുവാക്കളുടെ സന്തോഷത്തിന് സംഭാവന നൽകുന്നു. ജാതിരഹിത സമൂഹമാണ് ഈ സംസ്ഥാനത്ത് എന്നത് അതിന് ആക്കം കൂട്ടുന്നു. കൂടാതെ, പഠനത്തിനായുള്ള മാതാപിതാക്കളുടെ സമ്മർദം ഇവിടെ കുറവാണ്, ലിംഗഭേദമില്ലാതെ മിസോ കമ്മ്യൂണിറ്റിയിലെ ഓരോ കുട്ടിയും നേരത്തെ തന്നെ സമ്പാദിക്കാൻ തുടങ്ങുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ഒരു ജോലിയും ചെറുതല്ലെന്നും യുവാക്കൾ സാധാരണയായി 16-17- വയസുമുതല്‍ ജോലി കണ്ടെത്തുകയും ചെയ്യുന്നു. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ഇടയിൽ യാതൊരു വിവേചനവുമില്ല, റിപ്പോര്‍ട്ടില്‍ പറയുന്നു.
മിസോറാമിലെ 98 ശതമാനത്തിലധികം ആളുകള്‍ ക്രിസ്ത്യാനികളാണ്. മിസോ സമൂഹത്തിന്‍റെ ദൈനംദിന ജീവിതത്തിൽ ക്രിസ്തുമതം വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നുണ്ട്. മിസോറാമിന്‍റെ സംസ്കാരം പ്രധാനമായും ക്രിസ്തുമതവുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു. മിസോറാം ഒരു ജാതിരഹിത സംസ്ഥാനമായി നിലകൊള്ളുന്നതിന്‍റെ പ്രധാന കാരണം അവിടുത്തെ ക്രിസ്തീയ വിശ്വാസമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...