DGCA fines Air India: കൂടുതൽ ജോലി, അവധി കുറവ്; എയർ ഇന്ത്യക്ക് 80 ലക്ഷം പിഴ

DGCA fines Air India:  ഫ്ലൈറ്റ് ഡ്യൂട്ടി സമയപരിധി, വിമാന ജീവനക്കാരുടെ വിശ്രമം എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങൾ ലംഘിച്ചതിനാണ് എയർലൈൻസിന് പിഴ ചുമത്തിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

Written by - Zee Malayalam News Desk | Last Updated : Mar 23, 2024, 02:48 PM IST
  • ജനുവരിയിൽ എയര്‍ ഇന്ത്യയില്‍ ഡിജിസിഎ നടത്തിയ അപ്രതീക്ഷിത പരിശോധനയ്ക്ക് ശേഷമാണ് ചട്ടലംഘനവുമായി ബന്ധപ്പെട്ട ഈ വിവരം പുറത്തുവന്നത്.
DGCA fines Air India: കൂടുതൽ ജോലി, അവധി കുറവ്; എയർ ഇന്ത്യക്ക് 80 ലക്ഷം പിഴ

DGCA fines Air India: എയർ ഇന്ത്യയ്ക്ക് പിഴ ചുമത്തി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA). 80 ലക്ഷം രൂപയാണ് ഇത്തവണ പിഴ ചുമത്തിയത്. ഫ്ലൈറ്റ് ഡ്യൂട്ടി സമയപരിധി, വിമാന ജീവനക്കാരുടെ വിശ്രമം എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങൾ ലംഘിച്ചതിനാണ് എയർലൈൻസിന് പിഴ ചുമത്തിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

Also Read:  Lunar Eclipse 2024: ഈ വര്‍ഷത്തെ ആദ്യ ചന്ദ്രഗ്രഹണം, ഈ 4 രാശിക്കാർക്ക് നല്‍കും ജോലിയിലും ബിസിനസിലും അടിപൊളി നേട്ടങ്ങള്‍!! 

ജനുവരിയിൽ എയര്‍ ഇന്ത്യയില്‍ ഡിജിസിഎ നടത്തിയ അപ്രതീക്ഷിത പരിശോധനയ്ക്ക് ശേഷമാണ് ചട്ടലംഘനവുമായി ബന്ധപ്പെട്ട ഈ വിവരം പുറത്തുവന്നത്. ഈ വിഷയത്തിൽ മാർച്ച് ഒന്നിന് ഡിജിസിഎ എയർ ഇന്ത്യക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു.

Also Read:  Arvind Kejriwal Arrest: കേജ്‌രിവാള്‍ കസേര ഒഴിയുമോ? ഡല്‍ഹിയ്ക്ക് ലഭിക്കുമോ പുതിയ വനിതാ മുഖ്യമന്ത്രി? 
  
1937ലെ എയർക്രാഫ്റ്റ് റൂൾസിലെ റൂൾ 28എയുടെ റൂൾ 28എയുടെ സബ് റൂൾ (2) ലംഘിച്ച് 60 വയസിന് മുകളിലുള്ള രണ്ട് വിമാന ജീവനക്കാരെ ഒരുമിച്ച് ഡ്യൂട്ടിയ്ക്ക് ഏര്‍പ്പെടുത്തിയതായും  ഡിജിസിഎയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 

അതുകൂടാതെ, ജീവനക്കാര്‍ക്ക് ആഴ്ചയിൽ കുറഞ്ഞ വിശ്രമ സമയമാണ് നൽകിയതെന്നും ഡിജിസിഎ ചൂണ്ടിക്കാട്ടി. ഇതിനുപുറമെ, ദീർഘദൂര വിമാന സര്‍വീസിന് മുന്‍പും ശേഷവും വിമാന ജീവനക്കാർക്ക് നൽകുന്ന വിശ്രമ സമയത്തിലും കുറവുണ്ടായി. ഇത് FDTL-ന്‍റെ സിവിൽ ഏവിയേഷൻ നിബന്ധനകളുമായി  ബന്ധപ്പെട്ട വ്യവസ്ഥകളുടെ ലംഘനമാണ്. പരിശോധനയ്ക്കിടെ, ഡ്യൂട്ടി സമയത്തേക്കാൾ കൂടുതൽ വിമാനം പറത്തൽ, പരിശീലന രേഖകൾ തെറ്റായി അവതരിപ്പിക്കൽ, ഡ്യൂട്ടി ഓവർലാപ്പുചെയ്യൽ തുടങ്ങിയ സംഭവങ്ങളും പുറത്തുവന്നതായി  ഡിജിസിഎ പറയുന്നു. 

ഇത് രണ്ടാം തവണയാണ് ഡിജിസിഎ എയർ ഇന്ത്യയ്ക്ക്  പിഴ ചുമത്തുന്നത്. അടുത്തിടെ എയർ ഇന്ത്യയ്ക്ക്  30 ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു. മുംബൈ വിമാനത്താവളത്തിൽ 80 വയസുള്ള യാത്രക്കാരന് വീൽചെയർ നൽകാത്തതിനായിരുന്നു പിഴ ചുമത്തിയത്. വീൽചെയർ ഇല്ലാത്തതിനാൽ യാത്രക്കാരന് റൺവേയിൽ നിന്ന് ടെർമിനലിലേക്ക് നടക്കേണ്ടി വന്നു. പിന്നീട് വയോധികനായ യാത്രക്കാരൻ വീണു മരിച്ചു.ഈ സംഭവത്തില്‍ 30 ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു. 

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News