New Delhi : രാജ്യതലസ്ഥാനത്ത് അതിരൂക്ഷമായിരിക്കുന്ന വായുമലിനികരണം (Pollution) നിയന്ത്രിക്കാൻ ഡൽഹിയിൽ ലോക്ഡൗൺ (Delhi Lockdown) പ്രഖ്യാപിക്കാൻ തയ്യറാണെന്ന് അരവിന്ദ് കേജ്രവാൾ സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ലോക്ഡൗൺ നിയന്ത്രണങ്ങൾ ഫലവത്താകണമെങ്കിൽ മറ്റ് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന എൻസിആറിലും ലോക്ഡൗൺ പ്രഖ്യാപിക്കണം ഡൽഹി സർക്കാർ സുപ്രീം കോടതിയെ (Supreme Court) ധരിപ്പിച്ചു.
ലോക്ഡൗണിലൂടെ തലസ്ഥാനത്തെ വായുമലിനീകരണം നിയന്ത്രിക്കാൻ സാധിക്കുമെന്ന് ഡൽഹി സർക്കാർ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. എന്നാൽ ഇതുകൊണ്ട് വായുമലിനീകരണം ചുരുങ്ങിയ തോതിലെ നിയന്ത്രിക്കാൻ സാധിക്കുള്ളു എന്ന് ഡൽഹി സർക്കാർ കോടതിയെ അറിയിക്കുകയും ചെയ്തു.
ALSO READ : Delhi air quality | ഡൽഹിയിൽ വായു മലിനീകരണം അതിരൂക്ഷം; സുപ്രീംകോടതി സാഹചര്യങ്ങൾ പരിശോധിക്കും
അതോടൊപ്പം വായുമലിനീകരണം നിയന്ത്രിക്കാൻ ഡൽഹി സർക്കാർ എടുത്ത നടപടികളെ കോടതിയെ ധരിപ്പിക്കുകയും ചെയ്തു. ഈ ആഴ്ച മുതൽ സ്കൂളുകൾ അടച്ച് ഓൺലൈൻ ക്ലാസുകൾ ഏർപ്പെടുത്തി. സർക്കാർ സ്ഥാപനങ്ങളിൽ വർക്ക് ഫ്രം ഹോം മാതൃകയിലാക്കി. സ്വാകര്യ സ്ഥാപനങ്ങളിൽ വർക്ക് ഫ്രം ഹോം നടപടികൾ സ്വീകരിക്കണമെന്ന് നിർദേശം നൽകിട്ടുണ്ട്. നിർമാണ പ്രവർത്തികൾ നവംബർ 17 വരെ അടിയന്തരമായി നിർത്തിവെക്കാൻ നിർദേശം നൽകിട്ടുണ്ടെന്ന് ഡൽഹി സർക്കാർ കോടതിയിൽ വ്യക്തമാക്കുകയും ചെയ്തു.
ALSO READ : Delhi Air Pollution|ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം; കർശന നിയന്ത്രണങ്ങളുമായി സർക്കാർ
രാജ്യ തലസ്ഥാനത്ത് തിങ്കളാഴ്ച രാവിലെ വായുവിന്റെ ഗുണനിലവാരത്തിൽ നേരിയ പുരോഗതിയുണ്ടായെങ്കിലും വായു ഗുണനിലവാര സൂചിക (AQI) 'വളരെ മോശം' വിഭാഗത്തിൽ തുടരുന്നതിനാൽ ഗുരുതര സാഹചര്യമാണ് നേരിടുന്നത്. സിസ്റ്റം ഓഫ് എയർ ക്വാളിറ്റി ആൻഡ് വെതർ ഫോർകാസ്റ്റിംഗ് ആൻഡ് റിസർച്ച് (SAFAR) അനുസരിച്ച്, ഡൽഹിയുടെ മൊത്തത്തിലുള്ള വായു ഗുണനിലവാര സൂചിക (AQI) രാവിലെ 6:20 ന് 318 ആയിരുന്നു.
ഡൽഹി സർവ്വകലാശാലയുടെ നോർത്ത് കാമ്പസ് ഏരിയയിലെ എക്യുഐ 333 ആയിരുന്നപ്പോൾ മഥുര റോഡ് 329 എക്യുഐ റിപ്പോർട്ട് ചെയ്തു. പൂസ റോഡിൽ 313 ഉം ഐഐടി ഡൽഹിയിൽ 302 ഉം രേഖപ്പെടുത്തി. 0-50 എയർ ക്വാളിറ്റി ഇൻഡക്സ് "നല്ലത്", 51-100 "തൃപ്‌തികരം", 101-200 "മിതമായതും", 201-300 "മോശം", 301-400 "വളരെ മോശം" എന്നിങ്ങനെയാണ് വായുവിന്റെ ഗുണനിലവാരം കണക്കാക്കുന്നത്.
ALSO READ : Delhi Air Pollution : ഡൽഹി വായു മലിനീകരണം : വീടുകളിലും മാസ്ക് ധരിക്കേണ്ട അവസ്ഥയാണെന്ന് സുപ്രീംകോടതി
ഹരിയാനയിലെയും പഞ്ചാബിലെയും കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നത് കുറഞ്ഞതിനാൽ ഡൽഹിയിൽ ഞായറാഴ്ച 24 മണിക്കൂർ ശരാശരി വായു ഗുണനിലവാര സൂചിക 330 രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം ഇത് 437 ആയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...