Delhi Liquor Scam Update: ഡല്‍ഹി മദ്യനയ അഴിമതി കേസിൽ ഒരു മലയാളി കൂടി അറസ്റ്റില്‍, സിസോദിയയെ ഇനി ED ചോദ്യം ചെയ്യും

Delhi Liquor Scam Update: ഡല്‍ഹി മദ്യനയ അഴിമതി കേസിൽ ഉപ മുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയയെ ഇനി ED ചോദ്യം ചെയ്യും.  പുതിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇന്ന് ED ചോദ്യം ചെയ്യുന്നത് എന്നാണ് റിപ്പോര്‍ട്ട്

Written by - Zee Malayalam News Desk | Last Updated : Mar 7, 2023, 12:42 PM IST
  • ഡല്‍ഹി മദ്യനയ അഴിമതി കേസിൽ ഉപ മുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയയെ ഇനി ED ചോദ്യം ചെയ്യും. പുതിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇന്ന് ED ചോദ്യം ചെയ്യുന്നത് എന്നാണ് റിപ്പോര്‍ട്ട്
Delhi Liquor Scam Update: ഡല്‍ഹി മദ്യനയ അഴിമതി കേസിൽ ഒരു മലയാളി കൂടി അറസ്റ്റില്‍, സിസോദിയയെ ഇനി  ED ചോദ്യം ചെയ്യും

Delhi Liquor Scam Update:: ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ഒരു അറസ്റ്റ് കൂടി. മലയാളിയായ  അരുൺ രാമചന്ദ്രന്‍ പിള്ളയാണ്  ഈ കേസില്‍ ഏറ്റവും ഒടുവിലായി അറസ്റ്റിലായിരിയ്ക്കുന്നത്. 

കേസിലെ പതിനാലാം പ്രതിയായ ഇയാള്‍ തെലങ്കാന മുഖ്യമന്ത്രിയുടെ മകൾ കവിതയുമായി അടുപ്പമുള്ള വ്യവസായിയാണ്. ഈ കേസിന്‍റെ തുടക്കത്തില്‍ തന്നെ മുഖ്യ സൂത്രധാരനായ മലയാളി വിജയ് നായര്‍ അറസ്റ്റിലായിരുന്നു.

Also Read:  Meta Layoffs: ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടാന്‍ മെറ്റ, ആശങ്കയില്‍ ജീവനക്കാര്‍  

അതേസമയം, ഡല്‍ഹി മദ്യനയ അഴിമതി കേസിൽ ഉപ മുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയയെ ഇനി ED ചോദ്യം ചെയ്യും.  പുതിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇന്ന് ED ചോദ്യം ചെയ്യുന്നത് എന്നാണ് റിപ്പോര്‍ട്ട്. കസ്റ്റഡിയില്‍ കഴിഞ്ഞിരുന്ന സിസോദിയയെ CBI ദിവസങ്ങളോളം ചോദ്യം ചെയ്തിരുന്നു. 

Also Read:  Manish Sisodia Update: മനീഷ് സിസോദിയയുടെ ഹോളി ആഘോഷം ജയിലില്‍, ജുഡീഷ്യൽ കസ്റ്റഡി വീണ്ടും നീട്ടി

അതേസമയം, മനീഷ് സിസോദിയയെ മാർച്ച് 20 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിയ്ക്കുകയാണ്‌.  ഡല്‍ഹി  റോസ് അവന്യൂ കോടതിയാണ്  സിസോദിയയെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്.  അതനുസരിച്ച് മാര്‍ച്ച്‌ 20 വരെ സിസോദിയയ്ക്ക് ജയില്‍ വാസമാണ്. 

അതേസമയം,  അഴിമതി കേസിന്  രാഷ്ട്രീയ നിറം നല്‍കുകയാണ് എന്ന് CBI പറഞ്ഞു. ആം ആദ്മി പാർട്ടിയെ (AAP) അനുകൂലിക്കുന്നവർ വിഷയം രാഷ്ട്രീയവൽക്കരിക്കുകയാണെന്ന് വാദത്തിനിടെ സിബിഐ കുറ്റപ്പെടുത്തി.  

അതേസമയം, സിസോദിയയുടെ അറസ്റ്റ്  ആം ആദ്മി പാര്‍ട്ടിയെ ശരിയ്ക്കും വെട്ടിലാക്കിയിട്ടുണ്ട്. ഈ അവസരത്തില്‍ BJP യ്ക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ  പ്രതികരിക്കാന്‍ കോണ്‍ഗ്രസിന്‍റെ സഹായം തേടുകയാണ് ആം ആദ്മി പാര്‍ട്ടി....!!  അവശ്യ ഘട്ടത്തില്‍ കോണ്‍ഗ്രസ്‌ ഒരിയ്ക്കലും തിപക്ഷത്തിനൊപ്പം നിൽക്കില്ലെന്ന് എഎപി മുഖ്യ വക്താവ് സൗരഭ് ഭരദ്വാജ് പറയുകയുണ്ടായി....!!

എന്നാല്‍, കഴിഞ്ഞ കാലം മറക്കാത്ത ഒരു കോണ്‍ഗ്രസാണ് ഇപ്പോള്‍ രംഗത്തുള്ളത്. ആം ആദ്മി പാര്‍ട്ടിയ്ക്കെതിരെ ആക്രമണം ശക്തമാക്കുകയാണ് ഡല്‍ഹി കോണ്‍ഗ്രസ്‌. സിസോദിയയേയും ജെയിനിനേയും ജയിലിനു പിന്നിൽ കാണിക്കുന്ന പോസ്റ്ററുകൾ ‘അഴിമതിക്കാർ ജയിലിലാണ്’ എന്ന അടിക്കുറിപ്പോടെ കോണ്‍ഗ്രസ്‌ പാര്‍ട്ടി അടുത്തിടെ  പ്രസിദ്ധീകരിയ്ക്കുകയും ചെയ്തു.    
  
AAPയുടെ  വിഷയത്തിൽ കോൺഗ്രസ് നിലപാടിൽ ആശയക്കുഴപ്പം ഉണ്ടാകുന്നത് എന്തുകൊണ്ടാണെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, ഞങ്ങൾക്ക് ആശയക്കുഴപ്പമില്ലെന്നും ഞങ്ങളുടെ നിലപാട് വ്യക്തമാണെന്നും വക്താവ് സുപ്രിയ ശ്രീനേറ്റ് പറഞ്ഞു.

എക്സൈസ് പോളിസി കേസിൽ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങള്‍ വളരെ ഗൗരവമുള്ളതാണ്. കോണ്‍ഗ്രസ്‌ യഥാര്‍ത്ഥ പരാതിക്കാരാണ്. ഒപ്പം കേന്ദ്ര ഏജന്‍സികള്‍  മിക്കയിടത്തും പ്രതിപക്ഷത്തിനെതിരെ ഉപയോഗിക്കുന്നുവെന്നും സുപ്രിയ ശ്രീനേറ്റ് പറഞ്ഞു. 

അതേസമയം, എക്സൈസ് അഴിമതിയിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ രാജിവയ്ക്കണമെന്ന ആവശ്യം ആവർത്തിച്ച്  ഹനുമാൻ ക്ഷേത്രത്തിന്  സമീപം ആം ആദ്മി പാർട്ടിക്കെതിരായ ആക്രമണം ശക്തമാക്കി ബിജെപി പ്രവർത്തകർ  കോലം കത്തിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News