ഏറ്റവും ജനകീയനായ MLA ആര്?

ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ ഏത് പാര്‍ട്ടി ഡല്‍ഹി അധികാരത്തില്‍ എത്തുമെന്നത് സംബന്ധിച്ച് നിരവധി സര്‍വേകള്‍ നടന്നു കഴിഞ്ഞു.  

Last Updated : Feb 6, 2020, 10:53 AM IST
  • ഡല്‍ഹിയിലെ ഏറ്റവും ജനപ്രിയനായ MLA ആരെന്നായിരുന്നു സര്‍വേ നടന്നത്. സര്‍വേയില്‍ ഏറ്റവുമധികം വോട്ട് നേടിയത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളല്ല,
  • ഡല്‍ഹിയുടെ പ്രിയപ്പെട്ട MLA ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയാണ്.
ഏറ്റവും ജനകീയനായ MLA ആര്?

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ ഏത് പാര്‍ട്ടി ഡല്‍ഹി അധികാരത്തില്‍ എത്തുമെന്നത് സംബന്ധിച്ച് നിരവധി സര്‍വേകള്‍ നടന്നു കഴിഞ്ഞു.  

എന്നാല്‍ അതില്‍നിന്നും വ്യത്യസ്തമായിനടന്ന മറ്റൊരു സര്‍വേ ഫലം പുറത്തു വന്നിരിക്കുകയാണ്.

ഡല്‍ഹിയിലെ ഏറ്റവും ജനപ്രിയനായ MLA ആരെന്നായിരുന്നു സര്‍വേ നടന്നത്. സര്‍വേയില്‍ ഏറ്റവുമധികം വോട്ട് നേടിയത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളല്ല, മറ്റൊരാളാണ് എന്നതാണ് വസ്തുത.

ഡല്‍ഹിയുടെ പ്രിയപ്പെട്ട MLA ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയാണ്. ഐ.എ.എന്‍.എസ്-നേതാ ആപ് നടത്തിയ സര്‍വ്വേയിലാണ് ഈ ഫലം. സംസ്ഥാന മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഈ സര്‍വേയില്‍ നാലാം സ്ഥാനത്താണ്.

ഹരിനഗര്‍ എം.എല്‍.എ ജഗ്ദീപ് സിംഗ് രണ്ടാം സ്ഥാനത്തും മൂന്നാം സ്ഥാനത്ത് ദിനേഷ് മൊഹാനിയയാണ്.

തങ്ങളുടെ മണ്ഡലത്തില്‍ ആരോഗ്യ രംഗത്തും വിദ്യാഭ്യാസ രംഗത്തും നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് മികച്ച MLAമാരെ സര്‍വ്വേ സര്‍വേയിലൂടെ തിരഞ്ഞെടുത്തിരിക്കുന്നത്.
 
അതേസമയം, ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിന് മൂന്നു ദിവസങ്ങള്‍ മാത്രം ശേഷിക്കേ പുറത്തുവരുന്ന എല്ലാ സര്‍വേ ഫലങ്ങളും ആം ആദ്മി പാര്‍ട്ടിയുടെ ഭരണത്തുടര്‍ച്ച തന്നെയാണ്  പ്രവചിക്കുന്നത്.

70അംഗ നിയമസഭയില്‍ 42 മുതല്‍ 56 സീറ്റ് വരെ നേടി BJP യേയും കോണ്‍ഗ്രസിനെയും വലിയ ഭൂരിപക്ഷത്തിന് പിന്നെയും പിന്നിലാക്കുമെന്നാണ് എല്ലാ സര്‍വേയും പ്രവചിക്കുന്നത്.

Trending News