Cyber Crime| ഞെട്ടിക്കുന്ന കണക്ക്, കുട്ടികൾക്കെതിരെ ഏറ്റവും അധികം സൈബർ കുറ്റകൃത്യങ്ങൾ നടക്കുന്ന സംസ്ഥാനം

പ്രായപൂർത്തിയാകാത്തവർക്കെതിരെ മഹാരാഷ്ട്രയിൽ 207 സൈബർ കുറ്റകൃത്യങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്

Written by - Zee Malayalam News Desk | Last Updated : Jan 3, 2022, 04:29 PM IST
  • സൈബർ രംഗത്ത് ആക്ഷേപകരമായ വീഡിയോകൾ സൃഷ്ടിക്കുന്നതിലും അപ്‌ലോഡ് ചെയ്യുന്നതിലും ഗണ്യമായ വർദ്ധന
  • 196 ശതമാനം വർധനയാണ് മഹാരാഷ്ട്രയിൽ രേഖപ്പെടുത്തിയതായി റിപ്പോർട്ട്
  • അറസ്റ്റിലായ 116 പേരിൽ ഒരാൾ മാത്രമാണ് രാജ്യത്ത് ശിക്ഷിക്കപ്പെട്ടത്
Cyber Crime| ഞെട്ടിക്കുന്ന കണക്ക്, കുട്ടികൾക്കെതിരെ ഏറ്റവും അധികം സൈബർ കുറ്റകൃത്യങ്ങൾ നടക്കുന്ന  സംസ്ഥാനം

രാജ്യത്ത് പ്രായപൂർത്തിയാകാത്തവർക്കെതിരായ സൈബർ കുറ്റകൃത്യങ്ങളുടെ പട്ടികയിൽ മഹാരാഷ്ട്ര ഒന്നാമത്. 2019 നും 2020 നും ഇടയിൽ കുട്ടികൾക്കെതിരായ സൈബർ കുറ്റകൃത്യങ്ങളിൽ 196 ശതമാനം വർധനയാണ് മഹാരാഷ്ട്രയിൽ രേഖപ്പെടുത്തിയതായി റിപ്പോർട്ട് വെളിപ്പെടുത്തുന്നു.

നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (എൻസിആർബി) കണക്കനുസരിച്ച്, പ്രായപൂർത്തിയാകാത്തവർക്കെതിരായ സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചിട്ടും, 2020-ൽ കുട്ടികളെ സൈബർസ്റ്റോക്ക് ചെയ്തതിന് അറസ്റ്റിലായ 116 പേരിൽ ഒരാൾ മാത്രമാണ് രാജ്യത്ത് ശിക്ഷിക്കപ്പെട്ടത്.

Also Read: Kollam Murder | കൊല്ലത്ത് ഭർത്താവ് ഭാര്യയെ വെട്ടികൊലപ്പെടുത്തി; കൊല നടത്തിയത് ഏഴ് വയസുകാരനായ മകന്റെ മുന്നിൽ വച്ച്

2020-ൽ പ്രായപൂർത്തിയാകാത്തവർക്കെതിരെ മഹാരാഷ്ട്രയിൽ 207 സൈബർ കുറ്റകൃത്യങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്, യുപിയിൽ 197 കേസുകളും കർണാടകയിൽ 144 കേസുകളും രജിസ്റ്റ്ർ ചെയ്തപ്പോൾ കേരളത്തിൽ 126 കേസുകളും ഒഡീഷയിൽ 71 കേസുകളും ആന്ധ്രാപ്രദേശിൽ 52 കേസുകളും രേഖപ്പെടുത്തിയിട്ടുണ്ട്. മൊത്തത്തിൽ, കുട്ടികൾക്കെതിരായ സൈബർ കുറ്റകൃത്യങ്ങളിൽ 2020 ൽ 261 ശതമാനം വർധനയാണ് രാജ്യത്ത് കണ്ടത്.

അതേസമയം കോവിഡ്-19 ലോക്ക്ഡൗൺ കാലത്ത് ഇന്റർനെറ്റിനെ ആശ്രയിക്കുന്നത് വർധിച്ചതാണ് സൈബർ കുറ്റകൃത്യങ്ങളുടെ വർദ്ധനവിന് കാരണമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.

Also Read: Viral Video: വെള്ളത്തിൽ പരസ്പരം പ്രണയിക്കുന്ന പാമ്പുകൾ..! 

കഴിഞ്ഞ കുറച്ച് വർഷങ്ങളായി സൈബർ രംഗത്ത് ആക്ഷേപകരമായ വീഡിയോകൾ സൃഷ്ടിക്കുന്നതിലും അപ്‌ലോഡ് ചെയ്യുന്നതിലും ഗണ്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. കൊവിഡ് ലോക്ക്ഡൗൺ കാലത്ത് കുട്ടികൾ എല്ലായ്‌പ്പോഴും വീട്ടിൽ കുടുങ്ങിക്കിടക്കുന്നതാണ് ഇതിന് പിന്നിലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News