CUET Result 2022: CUET UG ഫലം ഇന്ന് പുറത്തുവരും, റിസള്‍ട്ട് എവിടെ പരിശോധിക്കാം

നാഷണൽ ടെസ്റ്റിംഗ് ഏജൻസി ( National Testing Agency-NTA) നടത്തുന്ന കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് അണ്ടർ ഗ്രാജുവേറ്റ് (Common University Entrance Test undergraduate (CUET UG) 2022) 2022-ന്‍റെ ഫലം ഇന്ന് സെപ്റ്റംബർ 15-ന് പ്രസിദ്ധീകരിക്കും. 

Written by - Zee Malayalam News Desk | Last Updated : Sep 15, 2022, 10:37 AM IST
  • പരീക്ഷയിൽ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്ക് CUET UG ഔദ്യോഗിക വെബ്സൈറ്റായ cuet.samarth.ac.in- ൽ നിന്ന് അവരുടെ സ്കോർകാർഡുകൾ ഡൗൺലോഡ് ചെയ്യാം.
CUET Result 2022: CUET UG ഫലം ഇന്ന് പുറത്തുവരും, റിസള്‍ട്ട് എവിടെ പരിശോധിക്കാം

CUET Result 2022: നാഷണൽ ടെസ്റ്റിംഗ് ഏജൻസി ( National Testing Agency-NTA) നടത്തുന്ന കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് അണ്ടർ ഗ്രാജുവേറ്റ് (Common University Entrance Test undergraduate (CUET UG) 2022) 2022-ന്‍റെ ഫലം ഇന്ന് സെപ്റ്റംബർ 15-ന് പ്രസിദ്ധീകരിക്കും. 

CUET UG ഫലം പ്രഖ്യാപിച്ചയുടൻ,  ആറു  ഘട്ടങ്ങളായി നടത്തിയ പ്രവേശന പരീക്ഷയുടെ  ഏതെങ്കിലും പരീക്ഷയിൽ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്ക് CUET UG ഔദ്യോഗിക വെബ്സൈറ്റായ cuet.samarth.ac.in- ൽ നിന്ന് അവരുടെ സ്കോർകാർഡുകൾ ഡൗൺലോഡ് ചെയ്യാം. 

അതേസമയം,  NTA സെപ്റ്റംബർ 13 ചൊവ്വാഴ്ച മുതല്‍  CUET ആപ്ലിക്കേഷനില്‍ തിരുത്തല്‍ നടത്താനുള്ള അവസരം വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നുണ്ട്.  CUET അപേക്ഷാ ഫോം തിരുത്തൽ വിൻഡോ സെപ്റ്റംബർ 15 വരെ സജീവമായി തുടരും. ഇതിലൂടെ വിദ്യാര്‍ഥികള്‍ക്ക്  പേര്, മാതാപിതാക്കളുടെ പേര് , ജനനത്തീയതി, ലിംഗഭേദം, വിഭാഗം,  ഇഷ്ടപ്പെട്ട സർവ്വകലാശാലകളുടെ തിരഞ്ഞെടുപ്പ് എന്നിവ ഉൾപ്പെടെയുള്ള ഫീൽഡുകൾ എഡിറ്റ് ചെയ്യാന്‍ സാധിക്കും.  

CUET Result 2022:  ഹെൽപ്പ് ഡെസ്‌ക് നമ്പര്‍  (help desk number)

CUET UG-യുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് വിദ്യാര്‍ഥികള്‍ക്ക് NTA ഹെൽപ്പ് ഡെസ്‌ക് നമ്പറിൽ  ബന്ധപ്പെടാം.   01140759000, 011 6922 7700  എന്നീ നമ്പറുകളിലോ അല്ലെങ്കില്‍  cuet-ug@nta.ac.in എന്ന വിലാസത്തിൽ ഇമെയിൽ അയയ്ക്കുകയോ ആവാം.

ഉച്ചയ്ക്ക് 12 മണിയോടെ cuet.samarth.ac.in-ൽ ഫലം പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. 

CUET Result 2022: എന്താണ് CUET UG പരീക്ഷ? (What is CUET UG exam?)

വിദ്യാർത്ഥികൾക്ക് കേന്ദ്ര സർവ്വകലാശാലകളുടെ വിവിധ പ്രോഗ്രാമുകളിലേക്ക് പ്രവേശനം നല്‍കുന്നതിനായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) നടത്തുന്ന അഖിലേന്ത്യാ പരീക്ഷയാണ് കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് (CUET).

CUET Result 2022: CUET UG സ്കോർ എവിടെ പരിശോധിക്കാം?  (Where to check CUET UG score?) 

1. cuet.samarth.ac.in

2. ntaresults.nic.in

3. nta.ac.in എന്നീ web സൈറ്റുകളില്‍ CUET Result 2022 അറിയാന്‍ സാധിക്കും. 

CUET Result 2022: പ്രധാന വിവരങ്ങൾ (Important information) 

1. പരീക്ഷയുടെ പേര് - കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ്  (Common University Entrance Test CUET) 

2. CUET പരീക്ഷാ നടത്തിപ്പ് അതോറിറ്റി - നാഷണൽ ടെസ്റ്റിംഗ് ഏജൻസി (National Testing Agency)

3.  പരീക്ഷാ മോഡ് - കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ്

4. CUET ഔദ്യോഗിക വെബ്സൈറ്റ് - cuet.samarth.ac.in

5.  പങ്കെടുക്കുന്ന മൊത്തം സർവ്വകലാശാലകൾ - 90

6.  രജിസ്റ്റർ ചെയ്ത വിദ്യാര്‍ഥികളുടെ ആകെ എണ്ണം - ഏകദേശം 14.9 ലക്ഷം

അവസാന പരീക്ഷാ തീയതി കഴിഞ്ഞ് 10 ദിവസത്തിനകം CUET UG ഫലം പ്രഖ്യാപിക്കുമെന്ന് NTA, UGC ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. പിന്നീട്, NEET ഫലം തയ്യാറാക്കുന്നതിനാൽ CUET ഫലങ്ങൾ അൽപ്പം വൈകിയെന്നും സെപ്റ്റംബർ 15-നോ അതിനുമുമ്പോ ഫലം  പ്രഖ്യാപിക്കുമെന്ന് NTA അറിയിച്ചിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

 

 

 

 

 

Trending News