Public Provident Fund: ഷെയര്‍ മാര്‍ക്കറ്റിലും മ്യൂച്വൽ ഫണ്ടിലും പണം നിക്ഷേപിക്കാന്‍ ഇന്നും പലര്‍ക്കും ഭയമാണ്. കാരണം പണം നഷ്ടപ്പെടുമോ എന്ന ഭയമാണ് ഇതിനു പിന്നില്‍. അതിനാല്‍ എല്ലാവരും തിരയുന്നത് സുരക്ഷിതമായ ഒരു നിക്ഷേപ മാര്‍ഗ്ഗമാണ്.
കുറഞ്ഞ തുക നിക്ഷേപിച്ച് വന്‍ തുക നേടാന്‍ കഴിയുന്ന ഒരു സ്കീമിനെക്കുറിച്ച് അറിയാം. അതായത് സേവിംഗ്‌സ് സ്‌കീമുകളിലെ 'ബിഗ് ബ്രദര്‍' എന്ന് വേണമെങ്കില്‍ ഈ സ്കീമിനെക്കുറിച്ച് പറയാം. നിക്ഷേപത്തിന് സുരക്ഷയും കാലാവധി പൂര്‍ത്തിയാകുമ്പോള്‍ നല്ലൊരു തുകയും ലഭിക്കാന്‍ സഹായിയ്ക്കുന്ന പദ്ധതിയാണ് പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട് (Public Provident Fund).
സേവിംഗ്‌സ് സ്കീമുകളില്‍ ഉയർന്ന പലിശയോടൊപ്പം പൂര്‍ണ നികുതിയിളവും സർക്കാർ ഗ്യാരണ്ടിയും ലഭിക്കുന്ന മികച്ച നിക്ഷേപമാണ് പബ്ലിക്ക് പ്രൊവിഡന്റ് ഫണ്ട്. കൂടാതെ, ആര്‍ക്കും അതായത്, ശമ്പളക്കാരെന്നോ തൊഴിലാളികളെന്നോ വ്യത്യാസമില്ലാതെ ഏതൊരാൾക്കും ഈ സ്കീമില്‍ നിക്ഷേപിക്കാൻ സാധിക്കും എന്നതാണ് പിപിഎഫിന്‍റെ മറ്റൊരു പ്രത്യേകത.
ചെറിയ തുകയായ 100 രൂപ ദിവസം മാറ്റിവയ്ക്കുന്നൊരാൾക്ക് നിക്ഷേപം എങ്ങിനെ ഇരട്ടിയായി മാറും? അതായത് ദിവസവും 100 രൂപ നിക്ഷേപിക്കുന്ന ഒരാളുടെ നിക്ഷേപ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ 25 ലക്ഷം എങ്ങിനെ ലഭിക്കും എന്ന് നോക്കാം.
ഇന്ന് നിലവിലുള്ള ലഘുസമ്പാദ്യ പദ്ധതികളിൽ എല്ലാവർക്കും നിക്ഷേപിക്കാൻ സാധിക്കുന്നതും ഏറ്റവും ഉയർന്ന പലിശ ലഭിക്കുന്നതും പിപിഎഫിനാണ്. 7.1 ശതമാനമാണ് ഇപ്പോഴത്തെ പലിശ നിരക്ക്. PPF -ല്‍ ഒരു വര്‍ഷം അടയ്ക്കേണ്ട ഏറ്റവും കുറഞ്ഞ തുക 500 രൂപയാണ്. പരമാവധി നിക്ഷേപിക്കാവുന്ന തുക 1.5 ലക്ഷം രൂപയാണ്. ഈ തുക ഒറ്റത്തവണയായോ മാസത്തവണകളായോ നിക്ഷേപിക്കാവുന്നതാണ്. 15 വർഷമാണ് കാലാവധി. വർഷത്തിലാണ് നിക്ഷേപത്തിന് മുകളിൽ പലിശ കണക്കാക്കുന്നത്
പിപിഎഫിലൂടെ 15 ലക്ഷം എങ്ങനെ നേടാം?
ദിവസം 100 രൂപ നിക്ഷേപിക്കുമ്പോള്‍ വര്‍ഷത്തില്‍ 36,500 രൂപയാണ് PPF അക്കൗണ്ടിലെത്തുന്നത്. 15 വര്‍ഷകാലം ഈ നിക്ഷേപം തുടരുകയും 7.1 ശതമാനം പലിശ ലഭിക്കുകയും ചെയ്‌താല്‍ നിങ്ങള്‍ക്ക് 9.89 ലക്ഷം രൂപ ലഭിക്കും. 15 വര്‍ഷം കൊണ്ട് നിക്ഷേപിച്ച തുക വെറും 5,47,500 രൂപ മാത്രമാണ്. ഈ നിക്ഷേപം 5 വര്‍ഷ ബ്ലോക്കുകളായി 2 തവണ ഉയർത്തി നിക്ഷേപം തുടരണം. അങ്ങിനെ 25 വർഷം നിക്ഷേപിക്കുന്നൊരാൾക്ക് 25 ലക്ഷം രൂപ നേടാന്‍ സാധിക്കും. എന്നാല്‍, 9,12,500 രൂപയാണ് ഇത്രയും കാലം കൊണ്ട് നിക്ഷേപിക്കുന്നത്. യഥാർഥത്തിൽ നിക്ഷേപിച്ച തുകയുടെ ഇരട്ടിയിലധികം നേടാന്‍ PPF സ്കീമിലൂടെ സാധിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...