Viral Video: പൂച്ചയുടെ ഭക്ഷണം അടിച്ചുമാറ്റാൻ കാക്കയുടെ സൂത്രപണി..! വീഡിയോ വൈറൽ

Viral Video: ഈ രസകരമായ വീഡിയോ ഐഎഫ്എസ് ഉദ്യോഗസ്ഥനായ പ്രവീൺ അംഗുസാമി തന്റെ ട്വിറ്ററിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്.  

Written by - Ajitha Kumari | Last Updated : Feb 12, 2022, 10:23 AM IST
  • കുസൃതി ഒപ്പിക്കുന്നതിൽ മനുഷ്യർ മാത്രമല്ല മൃഗങ്ങളും പക്ഷികളും ഒന്നും പുറകിലല്ല
  • ഈ വീഡിയോ പൂച്ചയുടേയും കാക്കകയുടേയുമാണ്
  • രണ്ട് കാക്കകൾ പൂച്ചയുടെ ഭക്ഷണം മോഷ്ടിക്കാൻ ഒപ്പിക്കുന്ന അടിപൊളി സൂത്രം ഒന്നു കാണേണ്ടത് തന്നെയാണ്
Viral Video: പൂച്ചയുടെ ഭക്ഷണം അടിച്ചുമാറ്റാൻ കാക്കയുടെ സൂത്രപണി..! വീഡിയോ വൈറൽ

Viral Video: കുസൃതി ഒപ്പിക്കുന്നതിൽ മനുഷ്യർ മാത്രമല്ല മൃഗങ്ങളും പക്ഷികളും ഒന്നും പുറകിലല്ല. പക്ഷെ അവരുടെ വികൃതികൾ നമുക്ക് കാണാനാകില്ല എന്നത് ഒരു സത്യമാണെങ്കിലും ചിലപ്പോഴൊക്കെ അത്തരം ചില വീഡിയോകൾ  സോഷ്യൽ മീഡിയയിൽ (Social Media) വൈറലാകാറുണ്ട്.  അതിൽ മൃഗങ്ങളുടെയും പക്ഷികളുടെയും അത്ഭുതകരമായ തമാശകൾ കാണുകയും അതുകണ്ട് നാം പൊട്ടിച്ചിരിക്കാറുമുണ്ട്.  

Also Read: Viral Video: മുതലയെ ആക്രമിക്കുന്ന ജാഗ്വാർ.. വിഡീയോ കണ്ടാൽ ഞെട്ടും..!

അത്തരത്തിലുള്ള ഒരു വീഡിയോയാണ് (Viral Video) ഈ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.  അത് കണ്ടാൽ നിങ്ങൾ ശരിക്കും ആശ്ചര്യപ്പെടുമെന്നതിൽ സംശയം വേണ്ട. വൈറലാകുന്ന ഈ വീഡിയോ പൂച്ചയുടേയും കാക്കകയുടേയുമാണ്. അതിൽ രണ്ട് കാക്കകൾ പൂച്ചയുടെ ഭക്ഷണം മോഷ്ടിക്കാൻ ഒപ്പിക്കുന്ന അടിപൊളി സൂത്രം ഒന്നു കാണേണ്ടത് തന്നെയാണ്. സോഷ്യൽ മീഡിയയിൽ ദിനവും ആയിരക്കണക്കിന് വീഡിയോകൾ വൈറലാകാറുണ്ട്.  അവയിൽ ചിലത് തമാശയുള്ളതും ചിലത് വൈകാരികമായിട്ടുള്ളതുമാണ്. എന്നാൽ നിങ്ങൾ കാണുന്ന ഈ വീഡിയോ വളരെ അപൂർവ്വമായി മാത്രം കാണുന്ന ഒന്നാണ്.  

Also Read: Viral Video: യോഗ ചെയ്യാന്‍ യുവതിയ്ക്ക് കൂട്ടിന് നായ, വീഡിയോ വൈറല്‍

വൈറലാകുന്ന ഈ വീഡിയോയിൽ (Viral Video) നിങ്ങൾക്ക് കാണാൻ കഴിയും ഒരു പൂച്ച എന്തോ കഴിക്കുന്നത്. അതിന്റെ അടുത്തുകൂടെ രണ്ട് കാക്കകൾ കറങ്ങി നടക്കുന്നതും നിങ്ങൾക്ക് കാണാം.  അവർ പൂച്ച കഴിച്ചുകൊണ്ടിരിക്കുന്ന ഭക്ഷണം അടിച്ചുമാറ്റാനുള്ള പദ്ധതിയിലായിരുന്നു.  ഒടുവിൽ ഒരു കിടിലം പണി ഒപ്പിക്കുന്നതാണ് വീഡിയോ.  കാക്ക കഴിച്ചുകൊണ്ടിരിക്കുന്ന പൂച്ചയുടെ പിന്നാലെ പോയി അതിന്റെ വാലിൽ ഒരു കൊത്തുകൊടുത്തു.  ഇത് ശരിക്കും പൂച്ചയെ ചൊടിപ്പിച്ചു, ദേഷ്യം വന്ന പൂച്ച ഭക്ഷണം ഉപേക്ഷിച്ച് ആ കാക്കയുടെ പിന്നാലെ ചാടി. ആ തക്കം നോക്കി മറ്റേ കാക്ക  അവിടെയെത്തി പൂച്ചയുടെ ഭക്ഷണം എടുത്ത് പറന്നു. വീഡിയോ കാണാം...

 

Also Read: Viral Video: രണ്ട് രാജവെമ്പാലകൾ നേർക്കുനേർ..! എന്ത് സംഭവിക്കും? വീഡിയോ കാണാം 

ഈ രസകരമായ വീഡിയോ (Viral Video) ഐഎഫ്എസ് ഉദ്യോഗസ്ഥനായ പ്രവീൺ അംഗുസാമി തന്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്.  ഈ ദശാബ്ദത്തിലെ ഏറ്റവും വലിയ മോഷണമാണെന്ന കുറിപ്പോടെയാണ് അദ്ദേഹം ഈ വീഡിയോ പങ്കുവെച്ചത്. വെറും 7 സെക്കൻഡുള്ള ഈ വീഡിയോയ്ക്ക് ഇതുവരെ 405.9k  വ്യൂസ് ആണ് ലഭിച്ചത്. ഒപ്പം 1359 ൽ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്. വീഡിയോ കണ്ടതിന് പിന്നാലെ രസകരമായ നിരവധി കമന്റുകളും ലഭിക്കുന്നുണ്ട്. മിക്കതും കാക്കയുടെ ബുദ്ധിയെ പ്രശംസിച്ചു കൊണ്ടുള്ള കമന്റുകൾ തന്നെയാണ്. പണ്ടുമുതലേ സൂത്രപ്പണി കാണിക്കുന്നതിൽ കാക്കകൾ മിടുക്കരാണെന്ന് ഏവർക്കും അറിയാവുന്ന കാര്യമാണല്ലോ. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News