Covid Update : തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ദിവസങ്ങൾ ബാക്കി നിൽക്കെ, കോവിഡ് കേസുകളിൽ 1,300% കുതിച്ച് ചാട്ടവുമായി ഉത്തർ പ്രദേശ്

ഏറ്റവും കൂടുതൽ പേർക്ക് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത് ലക്ക്‌നൗവിലും,  നോയിഡയിലുമാണ്. 

Written by - Zee Malayalam News Desk | Last Updated : Jan 9, 2022, 08:10 PM IST
  • പ്രതിദിന കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ 1300 ശതമാനം വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
  • ഏറ്റവും കൂടുതൽ പേർക്ക് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത് ലക്ക്‌നൗവിലും, നോയിഡയിലുമാണ്.
  • കഴിഞ്ഞ 24 മണിക്കൂറുകളിൽ മാത്രം 7,695 പേർക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്.
  • കഴിഞ്ഞ ആഴ്ചയേക്കാൾ 13 മടങ്ങാണ് വർധന രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച 552 പേർക്കായിരുന്നു കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്.
Covid Update : തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ദിവസങ്ങൾ ബാക്കി നിൽക്കെ, കോവിഡ് കേസുകളിൽ 1,300% കുതിച്ച് ചാട്ടവുമായി ഉത്തർ പ്രദേശ്

Lucknow : നിയമസഭാ തെരഞ്ഞെടുപ്പ് (Assembly Election) പ്രചാരണങ്ങൾ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഉത്തർപ്രദേശിലെ (Uttar Pradesh) പ്രതിദിന കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ വൻ കുതിച്ച് ചാട്ടം. പ്രതിദിന കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ 1300 ശതമാനം വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഏറ്റവും കൂടുതൽ പേർക്ക് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത് ലക്ക്‌നൗവിലും,  നോയിഡയിലുമാണ്. കഴിഞ്ഞ 24 മണിക്കൂറുകളിൽ മാത്രം 7,695 പേർക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ആഴ്ചയേക്കാൾ 13 മടങ്ങാണ് വർധന രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച 552 പേർക്കായിരുന്നു കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്.

ALSO READ: India Covid Update | ഒന്നര ലക്ഷത്തിലധികം പ്രതിദിന കോവിഡ് രോ​ഗികൾ, സജീവ കേസുകൾ 6 ലക്ഷത്തിലേക്ക്, ആശങ്ക പടർത്തി ഒമിക്രോൺ വ്യാപനവും

എന്നാൽ കോവിഡ് രോഗബാധ മൂലം മരണപ്പെടുന്നവരുടെ എണ്ണം കാര്യമായി വർധിച്ചിട്ടില്ല. കഴിഞ്ഞ 24 മണിക്കൂറിൽ 4 പേരാണ് ഉത്തർപ്രദേശിൽ കോവിഡ്  രോഗബാധയെ തുടർന്ന് മരണപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറുകളിൽ മാത്രം നോയിഡയിൽ 1149 പേർക്കും ലക്‌നൗവിൽ 1115  പേർക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. 

ALSO READ: Covid Precautionary Dose | കരുതൽ ഡോസിനായി ബുക്ക് ചെയ്യാം ഇന്ന് മുതൽ, വിതരണം നാളെ തുടങ്ങും

ഇന്ന്  രാജ്യത്ത് 1,59,632 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. . 35,528,004 പേർക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 327 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു. രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 4,83,790 ആയി ഉയർന്നു. 5 ലക്ഷം കടന്നിരിക്കുകയാണ് രാജ്യത്തെ സജീവ കോവിഡ് കേസുകളുടെ എണ്ണം. 5,90,611 പേരാണ് നിലവിൽ രോ​ഗം ബാധിച്ച് ചികിത്സയിലുള്ളതെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം അറിയിച്ചു. 

ALSO READ: Tamil Nadu Complete Lockdown | കേസുകൾ വീണ്ടും 10,000 കടന്നു, തമിഴ്നാട്ടിൽ ഇന്ന് സമ്പൂർണ ലോക്ക്ഡൗൺ, പരിശോധന ശക്തമാക്കും

പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 10.21 ശതമാനം ആണ്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 6.77 ശതമാനമാണ്. 40,863 പേർ കൂടി കോവിഡിൽ നിന്ന് മുക്തി നേടിയതോടെ രാജ്യത്ത് രോ​ഗമുക്തരായവരുടെ എണ്ണം 3,44,53,603 ആയി. അതേസമയം രാജ്യത്ത് ഇതുവരെ 3,623 ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തു. അതിൽ 1,409 പേർ രോ​ഗമുക്തരായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News