ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും വർധിക്കുന്നു. 24 മണിക്കൂറിനിടെ 15,940 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലായം വ്യക്തമാക്കി. കോവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ 20 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ കോവിഡ് മരണം 5,24,974 ആയി. സജീവ കോവിഡ് രോഗികളുടെ 91,779 ആയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 4,27,61,481 പേരാണ് ഇതുവരെ കോവിഡ് രോഗമുക്തി നേടിയത്. പ്രതിദിന കോവിഡ് പോസിറ്റിവിറ്റി നിരക്ക് 4.39 ശതമാനമാണ്.
#COVID19 | India reports 15,940 fresh cases and 20 deaths in the last 24 hours.
Active cases 91,779
Daily positivity rate 4.39% pic.twitter.com/EjMC4GKIZv— ANI (@ANI) June 25, 2022
അതേസമയം, രാജ്യത്തുടനീളം കോവിഡ് കേസുകൾ വർധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ, കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുടെ അധ്യക്ഷയിൽ ആരോഗ്യവിദഗ്ധരുടെ യോഗം ചേർന്നിരുന്നു. നേരത്തെ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ആരോഗ്യവകുപ്പ് മന്ത്രിമാരുമായും ഉയർന്ന ഉദ്യോഗസ്ഥരുമായും ചർച്ച നടത്തിയിരുന്നു. യോഗത്തിൽ വാക്സിനേഷൻ സംബന്ധിച്ച പുരോഗതി വിലയിരുത്തി. കോവിഡ് വ്യാപനം ഇതുവരെ അവസാനിച്ചിട്ടില്ല. ചില സംസ്ഥാനങ്ങളിൽ കോവിഡ് കേസുകൾ വർധിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ജാഗ്രത പാലിക്കുന്നത് തുടരണമെന്നും കോവിഡ് പ്രതിരോധ മാർഗങ്ങളായ മാസ്ക്, സാമൂഹിക അകലം എന്നിവ പാലിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദേശിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...