Covid 19: കോവിഡ് വ്യാപനം; കേരളം ഉൾപ്പെടെ ഏഴ് സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകി കേന്ദ്രം

ഡൽഹിയിൽ ദിവസവും എണ്ണൂറിനടുത്ത് കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. കേരളത്തിൽ 2,300 കേസും, മഹാരാഷ്ട്രയിൽ 2100 കേസുകളുമാണ് ദിവസവും റിപ്പോർട്ട് ചെയ്യുന്നത്. 

Written by - Zee Malayalam News Desk | Last Updated : Aug 7, 2022, 07:31 AM IST
  • കേരളം, ന്യൂഡൽഹി, കർണാടക, മഹാരാഷ്ട്ര, ഒഡിഷ, തമിഴ്നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങൾക്കാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
  • കോവിഡ് പരിശോധനകൾ കാര്യക്ഷമമാക്കാനും പ്രതിരോധ മുൻകരുതലുകൾ സ്വീകരിക്കാനും നിർദേശമുണ്ട്.
  • വാക്സിനേഷൻ വർധിപ്പിക്കണമെന്നും കേന്ദ്രം നിർദേശം നൽകി.
Covid 19: കോവിഡ് വ്യാപനം; കേരളം ഉൾപ്പെടെ ഏഴ് സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകി കേന്ദ്രം

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്നതിനാൽ കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകി കേന്ദ്രസർക്കാർ. കേരളമുൾപ്പെടെ ഏഴ് സംസ്ഥാനങ്ങൾക്കാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. കേരളം, ന്യൂഡൽഹി, കർണാടക, മഹാരാഷ്ട്ര, ഒഡിഷ, തമിഴ്നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങൾക്കാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കോവിഡ് പരിശോധനകൾ കാര്യക്ഷമമാക്കാനും പ്രതിരോധ മുൻകരുതലുകൾ സ്വീകരിക്കാനും നിർദേശമുണ്ട്. വാക്സിനേഷൻ വർധിപ്പിക്കണമെന്നും കേന്ദ്രം നിർദേശം നൽകി. ജില്ലകൾ തോറും പരിശോധന നടത്തി കോവിഡ് കേസുകൾ നിരീക്ഷിക്കണമെന്നാണ് കേന്ദ്രം സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ പറയുന്നത്.

ഡൽഹിയിൽ ദിവസവും എണ്ണൂറിനടുത്ത് കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. കേരളത്തിൽ 2,300 കേസും, മഹാരാഷ്ട്രയിൽ 2100 കേസുകളുമാണ് ദിവസവും റിപ്പോർട്ട് ചെയ്യുന്നത്. 

Also Read: Edible Oil Price: സാധാരണക്കാർക്ക് ആശ്വാസ വാർത്ത, ഭക്ഷ്യ എണ്ണവില കുറയ്ക്കാന്‍ നിര്‍ദ്ദേശിച്ച് കേന്ദ്ര സര്‍ക്കാര്‍

 

അതേസമയം ഇന്ത്യയിൽ കഴിഞ്ഞ ദിവസം 19,406 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 24 മണിക്കൂറിനിടെ 49 കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ കണക്കുകൾ പ്രകാരം രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ എണ്ണം 4,41,26,994 ആയി ഉയർന്നു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, സജീവ കേസുകൾ 1,34,793 ആയി കുറഞ്ഞു. 49 പുതിയ മരണങ്ങളോടെ മരണസംഖ്യ 5,26,649 ആയി ഉയർന്നുവെന്നും ഡാറ്റയിൽ വ്യക്തമാക്കുന്നു.

സജീവ കോവിഡ് കേസുകളിൽ 24 മണിക്കൂറിനുള്ളിൽ 571 കേസുകളുടെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 24 മണിക്കൂറിനിടെ 19,928 രോ​ഗമുക്തിയും രാജ്യത്ത് റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ രോ​ഗമുക്തരായവരുടെ എണ്ണം 4,34,65,552 ആയി ഉയർന്നു. കോവിഡ് മരണനിരക്ക് 1.19 ശതമാനമാണ്. മൊത്തം അണുബാധകളുടെ 0.31 ശതമാനവും സജീവമായ കേസുകളാണ്. അതേസമയം ദേശീയ കോവിഡ് വീണ്ടെടുക്കൽ നിരക്ക് 98.50 ശതമാനമാണെന്ന് മന്ത്രാലയം അറിയിച്ചു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.96 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 4.63 ശതമാനവുമാണെന്ന് മന്ത്രാലയം അറിയിച്ചു.

രാജ്യവ്യാപകമായി കോവിഡ് വാക്സിനേഷൻ ഡ്രൈവിന് കീഴിൽ നൽകിയ കോവിഡ് വാക്സിൻ ഡോസുകൾ ശനിയാഴ്ച രാവിലെ എട്ട് മണിക്ക് 205.92 കോടി കവിഞ്ഞു. അതിൽ 32,73,551 ഡോസുകൾ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നൽകി. 49 പുതിയ മരണങ്ങളിൽ മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിന്ന് അഞ്ച് വീതവും ഛത്തീസ്ഗഡിൽ നിന്ന് മൂന്ന് പേരും ഡൽഹി, ഗുജറാത്ത്, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ, രാജസ്ഥാൻ, ത്രിപുര എന്നിവിടങ്ങളിൽ നിന്ന് രണ്ട് വീതവും ഹരിയാന, കേരളം, മധ്യപ്രദേശ്, മേഘാലയ, നാഗാലാൻഡ്, ഒഡീഷ, പഞ്ചാബ്, സിക്കിം, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് ഓരോ മരണവും റിപ്പോർട്ട് ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News