ന്യൂഡൽഹി: രാജ്യത്ത് 19,406 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിനിടെ 49 കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ കണക്കുകൾ പ്രകാരം രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ എണ്ണം 4,41,26,994 ആയി ഉയർന്നു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, സജീവ കേസുകൾ ഇന്ന് 1,34,793 ആയി കുറഞ്ഞു. 49 പുതിയ മരണങ്ങളോടെ മരണസംഖ്യ 5,26,649 ആയി ഉയർന്നുവെന്നും ഇന്ന് രാവിലെ എട്ട് മണിക്ക് അപ്ഡേറ്റ് ചെയ്ത ഡാറ്റയിൽ വ്യക്തമാക്കുന്നു.
സജീവ കോവിഡ് കേസുകളിൽ 24 മണിക്കൂറിനുള്ളിൽ 571 കേസുകളുടെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 24 മണിക്കൂറിനിടെ 19,928 രോഗമുക്തിയും രാജ്യത്ത് റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 4,34,65,552 ആയി ഉയർന്നു. കോവിഡ് മരണനിരക്ക് 1.19 ശതമാനമാണ്. മൊത്തം അണുബാധകളുടെ 0.31 ശതമാനവും സജീവമായ കേസുകളാണ്. അതേസമയം ദേശീയ കോവിഡ് വീണ്ടെടുക്കൽ നിരക്ക് 98.50 ശതമാനമാണെന്ന് മന്ത്രാലയം അറിയിച്ചു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.96 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 4.63 ശതമാനവുമാണെന്ന് മന്ത്രാലയം അറിയിച്ചു.
India records 19,406 fresh COVID-19 cases; 49 fatalities
Read @ANI Story | https://t.co/BJqE6pQvmi#India #COVID19 #MoHFW pic.twitter.com/Sru1LSD2SV
— ANI Digital (@ani_digital) August 6, 2022
രാജ്യവ്യാപകമായി കോവിഡ് വാക്സിനേഷൻ ഡ്രൈവിന് കീഴിൽ നൽകിയ കോവിഡ് വാക്സിൻ ഡോസുകൾ ശനിയാഴ്ച രാവിലെ എട്ട് മണിക്ക് 205.92 കോടി കവിഞ്ഞു. അതിൽ 32,73,551 ഡോസുകൾ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നൽകി. 49 പുതിയ മരണങ്ങളിൽ മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിന്ന് അഞ്ച് വീതവും ഛത്തീസ്ഗഡിൽ നിന്ന് മൂന്ന് പേരും ഡൽഹി, ഗുജറാത്ത്, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ, രാജസ്ഥാൻ, ത്രിപുര എന്നിവിടങ്ങളിൽ നിന്ന് രണ്ട് വീതവും ഹരിയാന, കേരളം, മധ്യപ്രദേശ്, മേഘാലയ, നാഗാലാൻഡ്, ഒഡീഷ, പഞ്ചാബ്, സിക്കിം, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് ഓരോ മരണവും റിപ്പോർട്ട് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...