India COVID Update : രാജ്യത്ത് വൻ ആശ്വാസം; ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1 ലക്ഷത്തിൽ താഴെ മാത്രം

 കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ (Union Health Ministry) കണക്കുകൾ അനുസരിച്ച് രാജ്യത്ത് കോവിഡ് രോഗബാധ സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,45,96,776 ആയി ഉയർന്നു.

Written by - Zee Malayalam News Desk | Last Updated : Dec 2, 2021, 10:25 AM IST
  • കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ (Union Health Ministry) കണക്കുകൾ അനുസരിച്ച് രാജ്യത്ത് കോവിഡ് രോഗബാധ സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,45,96,776 ആയി ഉയർന്നു.
  • കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം രാജ്യത്ത് കോവിഡ് രോഗമുക്തി നേടിയത് 8,548 പേരാണ്.
  • നിലവിൽ രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 98.35 ശതമാനമാണ്.
  • ആകെ 99,763 പേർ മാത്രമാണ് രാജ്യത്ത് ഇപ്പോൾ കോവിഡ് രോഗബാധയെ തുടർന്ന് ചികിത്സയിൽ തുടരുന്നത്.
India COVID Update : രാജ്യത്ത് വൻ ആശ്വാസം; ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1 ലക്ഷത്തിൽ താഴെ മാത്രം

New Delhi : രാജ്യത്ത് (India) കഴിഞ്ഞ 24 മണിക്കൂറിൽ 9,765 പേർക്ക് കൂടി കോവിഡ് രോഗബാധ (Covid 19) സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ (Union Health Ministry) കണക്കുകൾ അനുസരിച്ച് രാജ്യത്ത് കോവിഡ് രോഗബാധ സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,45,96,776 ആയി ഉയർന്നു. അതേസമയം രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് ഉയർന്ന് തന്നെ തുടരുകയാണ്.

കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം രാജ്യത്ത് കോവിഡ് രോഗമുക്തി നേടിയത് 8,548 പേരാണ്. നിലവിൽ രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക്   98.35 ശതമാനമാണ്. രാജ്യത്ത് നിലവിൽ രോഗബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം ഒരു ലക്ഷത്തിൽ താഴെയെത്തി. ആകെ 99,763 പേർ മാത്രമാണ് രാജ്യത്ത് ഇപ്പോൾ കോവിഡ് രോഗബാധയെ തുടർന്ന് ചികിത്സയിൽ തുടരുന്നത്.

ALSO READ: India Covid Update | രാജ്യത്ത് ഇന്ന് 8954 പേർക്ക് കോവിഡ്, രോ​ഗമുക്തി 2020 മാർച്ചിന് ശേഷമുള്ള ഉയർന്ന നിരക്കിൽ

ആകെ കോവിഡ് രോഗബാധിതരിൽ 0.29% പേർ മാത്രമാണ് ചികിത്സയിൽ തുടരുന്നത്. അതെ സമയം ഏറ്റവും പുതിയ കോവിഡ് വകഭേദം ഒമിക്രോൺ ലോകത്തെമ്പാടും ആശങ്ക പടർത്തി കൊണ്ടിരിക്കുകയാണ്. ലോകാരോഗ്യ സംഘടനാ ഇതിനോടകം തന്നെ ഇത് ആശങ്ക ഉയർത്തുന്ന കോവിഡ് വകഭേദമാണെന്ന് പറഞ്ഞ് കഴിഞ്ഞു.

ALSO READ: Covid restrictions | രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങൾ ഡിസംബർ 31 വരെ നീട്ടി

 

 യുഎഇയിലും അമേരിക്കയിലും ഒമിക്രോൺ  (Omicron virus ) വകഭേദം മൂലമുള്ള രോഗബാധ സ്ഥിരീകരിച്ചു. വൈറസ് ബാധ യുഎഇയിലെത്തിയ ആഫ്രിക്കൻ (Africa) വനിതയിലാണ് സ്ഥിരീകരിച്ചത്. ഇവരെ ഐസൊലേറ്റ് ചെയ്തതായും കർശ നിരീക്ഷണം തുടരുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. മാത്രമല്ല ഇവരുമായി സമ്പർക്കം പുലർത്തിയവരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

ALSO READ: Omicron Variant | ഇന്ത്യയിൽ ഒമിക്രോൺ വകഭേദമില്ല, ആർടിപിസിആർ, ആന്റിജൻ പരിശോധനകളിൽ സാന്നിധ്യം തിരിച്ചറിയാമെന്ന് കേന്ദ്രം

എല്ലാ സാഹചര്യത്തെയും നേരിടാൻ ആരോഗ്യരംഗം തയ്യാറാണെന്നും ബൂസ്​റ്റർ ഡോസ്​ ഉൾപ്പെടെ എല്ലാവരും വാക്​സിനെടുക്കണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. അമേരിക്കയിലെ ഒമിക്രോൺ സാന്നിധ്യം കണ്ടെത്തിയത് നവംബർ 22 ന് കാലിഫോർണിയയിൽ എത്തിയ ആഫ്രിക്കൻ സ്വദേശിയിലാണ്.  ഇയാൾക്ക് 29 നാണ് കൊവിഡ് സ്ഥിരീകരിച്ചത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News