India Covid Update | രാജ്യത്ത് ഇന്ന് 8954 പേർക്ക് കോവിഡ്, രോ​ഗമുക്തി 2020 മാർച്ചിന് ശേഷമുള്ള ഉയർന്ന നിരക്കിൽ

നിലവിൽ 99,023 (0.29%) പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 

Written by - Zee Malayalam News Desk | Last Updated : Dec 1, 2021, 11:27 AM IST
  • 24 മണിക്കൂറിനിടെ രോഗമുക്തി നേടിയവരുടെ എണ്ണം 10,207 ആണ്.
  • നിലവിൽ 99,023 (0.29%) പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.
  • ആകെ രോഗമുക്തി നിരക്ക് 98.36 ശതമാനമായി.
  • 2020 മാര്‍ച്ച് മുതലുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണിത്.
India Covid Update | രാജ്യത്ത് ഇന്ന് 8954 പേർക്ക് കോവിഡ്, രോ​ഗമുക്തി 2020 മാർച്ചിന് ശേഷമുള്ള ഉയർന്ന നിരക്കിൽ

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 8,954 പേര്‍ക്ക് കോവിഡ് 19 (Covid 19) സ്ഥിരീകരിച്ചു. 267 മരണം കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് മരണം (Covid Death) 4,69,247 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം (Union Health Ministry) അറിയിച്ചു. രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 3,45,96,776 ആയി.

24 മണിക്കൂറിനിടെ രോഗമുക്തി നേടിയവരുടെ എണ്ണം 10,207 ആണ്. നിലവിൽ 99,023 (0.29%) പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ആകെ രോഗമുക്തി നിരക്ക് 98.36 ശതമാനമായി. 2020 മാര്‍ച്ച് മുതലുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണിത്. 

Also Read: Covid restrictions | രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങൾ ഡിസംബർ 31 വരെ നീട്ടി

അതേസമയം രാജ്യത്ത് ഇതുവരെ ഒമിക്രോൺ വകഭേദം കണ്ടെത്തിയിട്ടില്ലെന്ന് ഇന്നലെ കേന്ദ്രആരോ​ഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു. എന്നിരുന്നാലും കനത്ത ജാ​ഗ്രത വേണമെന്ന് സംസ്ഥാനങ്ങൾ കേന്ദ്ര സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. ഒമിക്രോണ്‍ വകഭേദത്തെ ആര്‍ടിപിസിആര്‍ ആന്‍റിജന്‍ പരിശോധനകളില്‍ തിരിച്ചറിയാൻ കഴിയുമെന്നും കേന്ദ്രം വ്യക്തമാക്കി. 

Also Read: Omicron Variant | ഇന്ത്യയിൽ ഒമിക്രോൺ വകഭേദമില്ല, ആർടിപിസിആർ, ആന്റിജൻ പരിശോധനകളിൽ സാന്നിധ്യം തിരിച്ചറിയാമെന്ന് കേന്ദ്രം

അതുകൊണ്ട് തന്നെ പരിശോധന കൂട്ടാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി. വിവിധ രാജ്യങ്ങൾ ഒമിക്രോൺ വകഭേദത്തിന്റെ ഭീഷണിയിൽ നിൽക്കുന്ന പശ്ചാത്തലത്തിൽ രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങൾ ഡിസംബർ 31 വരെ നീട്ടിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News