കൊറോണാ പ്രതിരോധം; അന്താരാഷ്ട്ര യാത്രക്കാർക്ക് എയർ സുവിധാ രജിസ്ട്രേഷൻ നിർബന്ധമാക്കിയേക്കും

യാത്രയ്ക്ക് 72 മണിക്കൂർ മുമ്പ് രജിസ്ട്രേഷൻ പൂർത്തിയാക്കണം. വിദേശത്തുനിന്നെത്തുന്ന യാത്രക്കാരുടെ വിവരങ്ങൾ ശേഖരിക്കുന്നതിന്റ ഭാഗമായി കൂടി ഏർപ്പെടുത്തിയ സംവിധാനമാണ് എയർ സുവിധ. 

Written by - Zee Malayalam News Desk | Last Updated : Dec 29, 2022, 11:35 AM IST
  • യാത്രക്ക് 72 മണിക്കൂർ മുമ്പ് രജിസ്ട്രേഷൻ നടത്തണം
  • ജനുവരി പകുതിയോടെ വൈറസ് വ്യാപനം വർദ്ധിക്കാൻ സാധ്യത
കൊറോണാ പ്രതിരോധം; അന്താരാഷ്ട്ര യാത്രക്കാർക്ക് എയർ സുവിധാ രജിസ്ട്രേഷൻ നിർബന്ധമാക്കിയേക്കും

ഡൽഹി: കൊറോണാ പ്രതിരോധത്തിന്റെ ഭാഗമയി അന്താരാഷ്ട്ര യാത്രക്കാർക്ക് എയർ സുവിധാ രജിസ്ട്രേഷൻ നിർബന്ധമാക്കിയേക്കും. യാത്രക്ക് 72 മണിക്കൂർ മുമ്പ് രജിസ്ട്രേഷൻ നടത്തണം. ചൈനയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് യാത്ര ചെയ്യുന്നവർക്ക് കൊറോണ നെഗറ്റീവ് പരിശോധന ഫലം കരുതണമെന്ന നിബന്ധനയും കൊണ്ടുവന്നേക്കും. ജനുവരി പകുതിയോടെ രോഗവ്യാപനം വർധിക്കുമെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് നടപടി. 

യാത്രയ്ക്ക് 72 മണിക്കൂർ മുമ്പ് രജിസ്ട്രേഷൻ പൂർത്തിയാക്കണം. വിദേശത്തുനിന്നെത്തുന്ന യാത്രക്കാരുടെ വിവരങ്ങൾ ശേഖരിക്കുന്നതിന്റ ഭാഗമായി കൂടി ഏർപ്പെടുത്തിയ സംവിധാനമാണ് എയർ സുവിധ. കൊറോണാ ആശങ്ക വിട്ടൊഴിഞ്ഞ സാഹചര്യത്തിൽ കഴിഞ്ഞ നവംബറിൽ സുവിധാ രജിസ്ട്രേഷൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം റദ്ദാക്കിയിരുന്നു. 

എന്നാൽ രാജ്യത്ത് ജനുവരി പകുതിയോടെ വൈറസ് വ്യാപനം വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് രജിസ്ട്രേഷൻ പുനരാരംഭിക്കുന്നത്. ചൈനയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് യാത്ര ചെയ്യുന്നവർക്ക് കൊറോണ നെഗറ്റീവ് പരിശോധന ഫലം കരുതണമെന്ന നിബന്ധനയും കൊണ്ടുവന്നേക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News