ന്യുഡൽഹി: സംയുക്ത സേനാമേധാവി ജനറൽ ബിപിൻ റാവത്തടക്കം 14 പേരുടെ മരണത്തിന് കാരണമായ കൂനൂർ ഹെലികോപ്ടർ അപകടം (Coonoor Helicopter Crash) അട്ടിമറിയല്ലെന്ന് അന്വേഷണസംഘത്തിന്റെ റിപ്പോർട്ട്.
എയർ മാർഷൽ മാനവേന്ദ്ര സിംഗിന്റെ (Air Marshell Manavendra singh) നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം പൂർത്തിയാക്കിയത്. അപകടം നടന്നത് മോശം കാലാവസ്ഥ കാരണമുള്ള പിഴവ് കാരണമാകാം എന്നാണ്. നാടിനെ നടുക്കിയ കൂനൂർ ഹെലികോപ്റ്റർ അപകടം (Coonoor Helicopter Crash) ഡിസംബർ 8 നായിരുന്നു നടന്നത്.
Also Read: Coonoor Helicopter Crash: നഞ്ചപ്പസത്രം കോളനിയെ ദത്തെടുത്ത് വ്യോമസേന
തമിഴ്‌നാട്ടിലെ ഊട്ടി കന്നേരിക്ക് സമീപമായിരുന്നു ഹെലികോപ്റ്റര്‍ അപകടമുണ്ടായത്. സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 14 പേരായിരുന്നു ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. അതിൽ 13 പേരും തൽക്ഷണം മരണമടയുകയായിരുന്നു.
ഇതിനിടയിൽ കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ (Coonoor Helicopter Crash) മരിച്ച ജൂനിയർ വാറന്റ് ഓഫീസർ പ്രദീപിന്റെ (JWO Pradeep) വീട് മുഖ്യമന്ത്രി സന്ദർശിച്ചു. പ്രദീപിന്റെ കുടുംബത്തെ ആശ്വസിപ്പിക്കുകയും വീടിന്റെ സിറ്റൗട്ടിൽ വച്ചിരുന്ന പ്രദീപിന്റെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തുകയും ചെയ്തു.
Also Read: LPG Cylinder: പുതുവർഷത്തിൽ സന്തോഷ വാർത്ത! എൽപിജി സിലിണ്ടറിന് 100 രൂപ കുറച്ചു
ഒപ്പം പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മിയുടെ ജോലി സംബന്ധിച്ച വിവരങ്ങൾ മന്ത്രി കെ. രാജനോട് മുഖ്യമന്ത്രി അന്വേഷിക്കുകയും തൃശ്ശൂർ ജില്ലയിൽത്തന്നെ റവന്യൂവകുപ്പിൽ ജോലി നൽകുന്ന നടപടി ഉടൻ എടുക്കുമെന്ന് മന്ത്രി അറിയിക്കുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...