Coonoor Helicopter Crash: ധീര സൈനികൻ പ്രദീപ് കുമാറിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

JWO Pradeep: ഊട്ടിയിലെ കൂനൂരിൽ നടന്ന ഹെലികോപ്ടര്‍ അപകടത്തിൽ ( Army Helicopter Crash )  കൊല്ലപ്പെട്ട മലയാളി സൈനികൻ പ്രദീപ് കുമാറിന്‍റെ (Pradeep Kumar)  മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും.

Written by - Zee Malayalam News Desk | Last Updated : Dec 11, 2021, 08:31 AM IST
  • മലയാളി സൈനികൻ പ്രദീപ് കുമാറിന്‍റെ (Pradeep Kumar) മൃതദേഹം ഇന്ന് നാട്ടിലെത്തിക്കു
  • രാവിലെ ഏഴുമണിക്ക് ഡൽഹിയിൽ നിന്നും ഭൗതിക ശരീരം കോയമ്പത്തൂരിലേക്ക് പുറപ്പെടും
  • ജോലിക്ക് വേണ്ടി നാട്ടിൽ നിന്ന് മാറി നിന്നുവെങ്കിലും കൂട്ടുകാരുമായും നാട്ടുകാരുമായും നല്ല ബന്ധമായിരുന്നു പ്രദീപ് കാത്തുസൂക്ഷിച്ചിരുന്നത്
Coonoor Helicopter Crash: ധീര സൈനികൻ പ്രദീപ് കുമാറിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

തൃശ്ശൂർ: JWO Pradeep: ഊട്ടിയിലെ കൂനൂരിൽ നടന്ന ഹെലികോപ്ടര്‍ അപകടത്തിൽ ( Army Helicopter Crash )  കൊല്ലപ്പെട്ട മലയാളി സൈനികൻ പ്രദീപ് കുമാറിന്‍റെ (Pradeep Kumar)  മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. രാവിലെ ഏഴുമണിക്ക് ഡൽഹിയിൽ നിന്നും ഭൗതിക ശരീരം കോയമ്പത്തൂരിലേക്ക് പുറപ്പെടും. 

രാവിലെ ഏതാണ്ട് 11 മണിയോടെ കോയമ്പത്തൂരിലെ സൈനിക കേന്ദ്രത്തിൽ എത്തിക്കുകയും ശേഷം ഉച്ചയോടെ ജന്മനാടായ തൃശൂർ പൊന്നൂക്കരയിലേക്ക് പുറപ്പെടും. തൃശൂരിൽ പ്രദീപ് (JWO Pradeep) പഠിച്ച പുത്തൂർ സർക്കാർ സ്കൂളിൽ പൊതുദർശനം നടക്കും. 

Also Read: ധീര സൈനികനെയാണ് നാടിന് നഷ്ടമായത്, പ്രദീപിന്റെ വീട് സന്ദർശിച്ച് കെ രാജൻ

ശേഷം വൈകിട്ടോടെയായിരിക്കും സംസ്കാര ചടങ്ങുകൾ നടക്കുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളെ പ്രതിനിധീകരിച്ച് കേന്ദ്ര സഹമന്ത്രി മുരളീധരൻ, സംസ്ഥാന റവന്യു വകുപ്പ് മന്ത്രി കെ രാജൻ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. 

കോയമ്പത്തൂരിൽ നിന്നും പ്രദീപിന്‍റെ (JWO Pradeep) ഭാര്യ ലക്ഷ്‌മിയും മക്കളും കഴിഞ്ഞ ദിവസം പൊന്നുകരയിലെ വീട്ടിലെത്തിയിരുന്നു. പ്രദീപിന്റെ മരണവാർത്ത അറിഞ്ഞതിനെ തുടർന്ന് പൊന്നുകരയിലെ അദ്ദേഹത്തിൻറെ വീട്ടിലേക്ക് സന്ദർശകരുടെ ഒഴുക്കാണ്. ജോലിക്ക് വേണ്ടി നാട്ടിൽ നിന്ന് മാറി നിന്നുവെങ്കിലും കൂട്ടുകാരുമായും നാട്ടുകാരുമായും നല്ല ബന്ധമായിരുന്നു പ്രദീപ് കാത്തുസൂക്ഷിച്ചിരുന്നത്. 

Also Read: ഊട്ടി ഹലികോപ്റ്റർ ദുരന്തം; ബിപിൻ റാവത്തിനോടൊപ്പം കൊല്ലപ്പെട്ടവരിൽ മലയാളി സൈനികനും

രോഗിയായ പ്രദീപിന്റെ അച്ഛൻ രാധാകൃഷ്ണനെ ഇതുവരെ മരണ വിവരം അറിയിച്ചിട്ടില്ല. അമ്മ കുമാരിയും അടുത്ത ബന്ധുക്കളും വീട്ടിലുണ്ട്.  തൃശൂരിലെ പുത്തൂര്‍ സ്വദേശിയായ പ്രദീപ് അറക്കല്‍ 2004 ലാണ് സൈന്യത്തില്‍ ചേര്‍ന്നത്. ശേഷം എയര്‍ ക്രൂ ആയി തെരഞ്ഞെടുക്കപ്പെടുകയും രാജ്യത്തിന്റെ മിക്കയിടത്തും ജോലി ചെയ്തിട്ടുമുണ്ട്. 

ഛത്തീസ്ഗഢിലെ മാവോയിസ്റ്റുകള്‍ക്കെതിരെയുള്ള ഓപ്പറേഷനിലുംപ്രദീപ് പങ്കെടുത്തിട്ടുണ്ട്. തൃശൂർ സ്വദേശിയായ പ്രദീപ് ജൂനിയർ വാറന്റ് ഓഫീസിറായിരുന്നു.  ഏതാനും ദിവസങ്ങൾക്ക് മുൻപ് മകൻ്റെ ജന്മദിനവും പിതാവിൻ്റെ ചികിത്സ ആവശ്യങ്ങൾക്കും ആയി പ്രദീപ് നാട്ടിൽ എത്തിയിരുന്നു. തിരിച്ചെത്തി ജോലിയിൽ പ്രവേശിച്ചതിൻ്റെ നാലാം ദിവസം ആണ് ഈ അപകടം സംഭവിക്കുന്നത്. 

Also Read: ബിപിൻ റാവത്തിന്റെയും പത്നിയുടെയും ചിതാഭസ്മം ഇന്ന് ഹരിദ്വാറിൽ നിമഞ്ജനം ചെയ്യും

ബുധനാഴ്ച ഉച്ചയോടെ നടന്ന ഹെലികോപ്റ്റർ അപകടത്തിൽ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 13 പേര്‍ കൊല്ലപ്പെട്ടിരുന്നു. 

2018 ലെ മഹാപ്രളയത്തില്‍ കേരളത്തിന് വേണ്ടി രക്ഷാ പ്രവർത്തനം നടത്തിയ പ്രദീപിനെ അത്ര പെട്ടെന്നൊന്നും മലയാളികൾക്ക് മറക്കാൻ കഴിയില്ല എന്നത് വലിയൊരു സത്യം തന്നെയാണ്. 

പ്രളയസമയത്ത് കോയമ്പത്തൂര്‍ വ്യോമസേന താവളത്തില്‍ നിന്ന് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി പുറപ്പെട്ട ഹെലികോപ്ടര്‍ സംഘത്തില്‍ എയര്‍ ക്രൂ ആയി സ്വമേധയാ ചുമതല ഏറ്റെടുക്കുകയും അദ്ദേഹത്തിൻറെ . നേതൃത്വത്തില്‍ നിരവധി പേരെ ജീവിതത്തിലേക്ക് മടക്കിക്കൊടുവരുകയും ചെയ്‌തിട്ടുണ്ട്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News