ധീരജവാന് പ്രണാമം, കൂനൂർ അപകടത്തിൽ മരിച്ച വാറണ്ട് ഒാഫീസർ പ്രദീപിൻറെ മൃതദേഹം തൃശ്ശൂരിലെത്തിച്ചു

ജന്മനാടായ തൃശ്ശൂരിലെത്തിക്കുന്ന മൃതദേഹം പ്രദീപ് പഠിച്ച പുത്തൂർ സ്കൂളിൽ പൊതു ദർശനത്തിന് വെക്കും. 

Written by - Zee Malayalam News Desk | Last Updated : Dec 11, 2021, 02:32 PM IST
  • മകൻറെ ജന്മദിനവുമായി ബന്ധപ്പെട്ടാണ് കുറച്ച് ദിവസം മുൻപ് പ്രദീപ് വീട്ടിലെത്തിയത്
  • പ്രളയ സമയത്തെ റെസ്ക്യൂ മിഷനുകൾ തുടങ്ങിയ അനേകം മിഷനുകളിൽ പങ്കെടുത്തിട്ടുണ്ട്.
  • ഇന്ത്യയിൽ ഉടനീളം സേവനം അനുഷ്ഠിക്കുകയും ചെയ്തു
ധീരജവാന് പ്രണാമം, കൂനൂർ അപകടത്തിൽ മരിച്ച വാറണ്ട് ഒാഫീസർ പ്രദീപിൻറെ മൃതദേഹം തൃശ്ശൂരിലെത്തിച്ചു

പാലക്കാട്/തൃശ്ശൂർ: കൂനൂർ കോപ്റ്റർ അപകടത്തിൽ മരിച്ച വ്യോമസേനാ ജൂനിയർ വാറണ്ട് ഒാഫീസർ എ.പ്രദീപിൻറെ മൃതദേഹം കേരളത്തിൽ എത്തിച്ചു. സൂലൂർ വ്യോമസേനാ താവളത്തിൽ എത്തിച്ച മൃതേദേഹം വാളയാറിൽ സംസ്ഥാന സർക്കാർ പ്രതിനിധികൾ ഏറ്റുവാങ്ങി.

ജന്മനാടായ തൃശ്ശൂരിലെത്തിക്കുന്ന മൃതദേഹം പ്രദീപ് പഠിച്ച പുത്തൂർ സ്കൂളിൽ പൊതു ദർശനത്തിന് വെക്കും.പൂർണ സൈനീക ബഹുമതികളോടെ  വൈകീട്ട്  പ്രദീപിൻറെ പൊന്നൂർക്കരയിലെ വീട്ടിലാണ് സംസ്കാരം.  2004-ൽ സേനയിൽ ചേർന്ന പ്രദീപ് പിന്നീട് എയർക്രൂ ആയി തിരഞ്ഞെടുത്തിരുന്നു. 

Also Read: Tribute to Bipin Rawat | ബിപിൻ റാവത്തിന് ആദരം, ജീവൻ തുടിക്കുന്ന ചിത്രം ഇലയിൽ ചെയ്തെടുത്ത് കലാകാരൻ

ഇന്ത്യയിൽ ഉടനീളം സേവനം അനുഷ്ഠിക്കുകയും ചെയ്തു. ഛത്തീസ്ഗഡിലെ മാവോയിസ്റ്റുകൾക്കെതിരായ ഓപ്പറേഷൻസ്, ഉത്തരാഖണ്ഡിലും കേരളത്തിലെയും പ്രളയ സമയത്തെ റെസ്ക്യൂ മിഷനുകൾ തുടങ്ങിയ അനേകം മിഷനുകളിൽ പങ്കെടുത്തിട്ടുണ്ട്. 

2018 ലെ കേരളത്തിലെ പ്രളയ സമയത്ത് കോയമ്പത്തൂർ വ്യോമസേന താവളത്തിൽ നിന്നും രക്ഷാ പ്രവർത്തനങ്ങൾക്കായി പുറപ്പെട്ട ഹെലികോപ്റ്റർ സംഘത്തിൽ എയർ ക്രൂ ആയി  സ്വമേധയാ ഡ്യൂട്ടി ഏറ്റെടുത്ത് സുത്യർഹമായ സേവനം ആണ് ഇദ്ദേഹം കാഴ്ച വെച്ചത്.  മകൻറെ ജന്മദിനവുമായി ബന്ധപ്പെട്ടാണ് കുറച്ച് ദിവസം മുൻപ് പ്രദീപ് വീട്ടിലെത്തിയത്.

Also Read: General Bipin Rawat | സൈനിക ബഹുമതികളോടെ വിട നൽകി രാജ്യം; ജനറൽ ബിപിൻ റാവത്തിനും പത്നിക്കും ബ്രാർ സ്ക്വയറിൽ അന്ത്യവിശ്രമം

കഴിഞ്ഞ ബുധനാഴ്ചയാണ് സംയുക്ത സേന മേധാവി ജനറൽ വിപിൻ റാവത്തടക്കമുള്ളവർ സഞ്ചരിച്ചിരുന്ന ഹെലികോപറ്റർ ഉൌട്ടി കൂനിരിൽ അപകടത്തിൽപ്പെട്ട് ജനറൽ അടക്കം 13 പേർ  വീരമൃത്യു വരിച്ചത്. ഹെലികോപ്റ്ററിൻറെ ഫ്ലൈറ്റ് ഗണ്ണറായിരുന്നു മരിച്ച പ്രദീപ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News