ഇന്ത്യൻ അതിർത്തി കടന്ന ചൈനീസ് സൈനീകൻ പിടിയിൽ

കിഴക്കൻ ലഡാക്കിലെ ചുഷൂൽ സെക്ടറിലെ ​ഗുരും​ഗ് മലനിരകളുടെ സമീപത്ത് നിന്നാണ് ഇയാൾ അറസ്റ്റിലായത്

Written by - Zee Malayalam News Desk | Last Updated : Jan 9, 2021, 03:49 PM IST
  • സൈനീകൻ പിടിയിലായ വിവരം ചൈനീസ് ആർമിയെ സൈന്യം അറിയിച്ചു എന്നാണ് പ്രാഥമിക വിവരം.
  • എൽ.എ.സിയിൽ(l​ine of Actual Control) നിന്നാണ് ഇയാൾ പിടിയിലായത്.
  • സംഘർഷങ്ങളുടെ പശ്താത്തലത്തിൽ പ്രദേശത്ത് സൈന്യം അതിജാഗ്രതയിലാണ് എപ്പോഴും
ഇന്ത്യൻ അതിർത്തി കടന്ന ചൈനീസ് സൈനീകൻ പിടിയിൽ

ശ്രീന​ഗർ: ഇന്ത്യൻ അതിർത്തി കടന്നെത്തിയ ചൈനീസ് സൈനീകനെ സുരക്ഷാസേന പിടികൂടി. കിഴക്കൻ ലഡാക്കിലെ ചുഷൂൽ സെക്ടറിലെ ​ഗുരും​ഗ് മലനിരകളുടെ സമീപത്ത് നിന്നാണ് ഇയാൾ അറസ്റ്റിലായത്. ശനിയാഴ്ച പുലർച്ചെയാണ് സംഭവം. ഇയാൾ വഴി തെറ്റി ഇവിടെ എത്തിയതാകാമെന്നാണ് സൂചന.അതേസമയം ഇയാളെ ഉടനെ തിരിച്ചയക്കുമെന്നാണ് സൂചന. ഇതിനുള്ള നടപടിക്രമങ്ങൾ പുരോ​ഗമിച്ച് വരികയാണ്. കഴിഞ്ഞ വർഷം ലഡാക്കിലെ ദെംചോക്ക് മേഖലയിൽ നിന്നും ഒരു പീപ്പിൾ ലിബറേഷൻ ആർമിയിലെ സൈനീകനും ഇത്തരത്തിൽ പിടിയിലായിരുന്നു.സൈനീകൻ പിടിയിലായ വിവരം ചൈനീസ് ആർമിയെ സൈന്യം അറിയിച്ചു എന്നാണ് പ്രാഥമിക വിവരം. എൽ.എ.സിയിൽ(l​ine of Actual Control) നിന്നാണ് ഇയാൾ പിടിയിലായത്.

ALSO READMaharashtra: Bhandara യിലെ ആശുപത്രിയിൽ വൻ തീപിടുത്തം, 10 നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം

Ladak ​ഗാൽവാൻ താഴ്വരയിലിൽ ചൈനീസ് പട്ടാളക്കാർ ഇന്ത്യൻ സൈനീകരെ ആക്രമിച്ചതിന് പിന്നാലെ പ്രദേശത്ത് കർശനമായ സുരക്ഷയാണ് സൈന്യം ഒരുക്കിയിരിക്കുന്നത്. അന്ന് നടന്ന സംഘർഷത്തിൽ. ഒരു കേണലടക്കം 20 സൈനീകരാണ് കൊല്ലപ്പെട്ടത്.പ്രതിരോധം ശക്തമാക്കുന്നതിൻറെ  ഭാഗമായി  ടി- 72, ടി- 90 ടാങ്കുകളും കരസേന മേഖലയിലാകെ നേരത്തെ വിന്യസിച്ചിരുന്നു. ദീർഘകാല പോരാട്ടം ആവശ്യമെങ്കിൽ അതിനും സുസജ്ജമായിക്കൊണ്ടാണ് Indian Armyയുടെ നീക്കം നടത്തുന്നത് എന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.  14,500 അടി ഉയരത്തിൽ ചൈന ഉയർത്തുന്ന ഏത് വെല്ലുവിളികളെയും നേരിടാൻ സന്നദ്ധമാണ് ഇന്ത്യൻ സൈന്യം എന്ന് വിളിച്ചോതുന്നതാണ് മേഖലയിൽ ഇന്ത്യ ഉയർത്തിയിരിക്കുന്ന സൈനിക സന്നാഹങ്ങൾ.

ALSO READ: India China border issue: പ്രതിരോധം ശക്തമാക്കി ഇന്ത്യ, എന്തിനും തയ്യാറായി കര, നാവിക, വ്യോമസേനകൾ

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News