ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ അപകടം. ചണ്ഡിഗഡ് - ദില്‍ബര്‍ഗ് എക്‌സ്പ്രസിന്റെ കോച്ചുകള്‍ പാളം തെറ്റി. ഉച്ചയ്ക്ക് 2.30 ഓടെ നടന്ന അപകടത്തില്‍ 4 പേര്‍ മരിച്ചെന്ന വിവരമാണ് പുറത്തുവരുന്നത്.
ഗോണ്ടയില്‍ ജിലാഹി സ്‌റ്റേഷന് സമീപമാണ് അപകടമുണ്ടായത്. ചണ്ഡിഗഡില്‍ നിന്ന് ദിബ്രുഗഡിലേയ്ക്ക് പോകുകയായിരുന്ന 15904 നമ്പര്‍ ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. 12ഓളം കോച്ചുകള്‍ പാളം തെറ്റിയെന്നാണ് റിപ്പോര്‍ട്ട്. ചില കോച്ചുകള്‍ തലകീഴായി മറിഞ്ഞ നിലയിലാണ്. അപകടത്തിന് പിന്നിലെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ സമീപമുള്ള ആശുപത്രികളിലേയ്ക്ക് മാറ്റുകയാണ്.
ALSO READ: റീല്‍സ് എടുക്കുന്നതിനിടെ 300 അടി താഴ്ചയിലേയ്ക്ക് വീണു; ട്രാവല്‍ വ്‌ലോഗര്‍ക്ക് ദാരുണാന്ത്യം
അപകടമുണ്ടായതിന് പിന്നാലെ റെയിൽവേയുടെ മെഡിക്കൽ വാൻ സ്ഥലത്തെത്തുകയും രക്ഷാപ്രവർത്തനം ആരംഭിക്കുകയും ചെയ്തിരുന്നു. ഹെൽപ്പ് ലൈൻ നമ്പറുകളും റെയിൽവെ നൽകിയിട്ടുണ്ടെന്ന് നോർത്ത് ഈസ്റ്റേൺ റെയിൽവേയിലെ സിപിആർഒ പങ്കജ് സിംഗ് പറഞ്ഞു. രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ ഉദ്യോഗസ്ഥർക്ക് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശം നൽകി. രക്ഷാപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ റെയിൽവേയിലെയും പ്രാദേശിക ഭരണകൂടത്തിലെയും മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയിട്ടുണ്ട്.
ലഖ്‌നൗവിൽ നിന്നും ബൽറാംപൂരിൽ നിന്നും ഓരോ എൻഡിആർഎഫ് സംഘത്തെ ഗോണ്ടയിലേക്ക് അയച്ചിട്ടുണ്ടെന്നും രക്ഷാപ്രവർത്തനത്തിനായി 5 ആംബുലൻസുകൾ വിന്യസിച്ചിട്ടുണ്ടെന്നും ഉത്തർപ്രദേശ് റിലീഫ് കമ്മീഷണർ അറിയിച്ചു. കൂടുതൽ ആംബുലൻസുകൾ സംഭവസ്ഥലത്തേക്ക് അയക്കാൻ ഉത്തരവിട്ടിട്ടുണ്ട്. പരിക്കേറ്റവർക്ക് പ്രഥമ ശുശ്രൂഷ നൽകിവരികയാണ്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുകയാണ്. ദുരിതാശ്വാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ മൂന്ന് ജില്ലകളിൽ നിന്ന് എസ്ഡിആർഎഫ് ടീമുകളെ അയച്ചിട്ടുണ്ടെന്നും യുപി റിലീഫ് കമ്മീഷണർ അറിയിച്ചു.
ഗോണ്ട ജില്ലയിലെ ട്രെയിൻ അപകടം അങ്ങേയറ്റം ദുഃഖകരമാണെന്നും അപകടത്തിൽപ്പെട്ടവരെ പ്രഥമ പരിഗണന നൽകി ആശുപത്രിയിലെത്തിക്കാനും യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനം നടത്താനും ജില്ലാ ഭരണകൂടം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുകയാണെന്നും അദ്ദേഹം സമൂഹ മാധ്യമമായ എക്സിൽ കുറിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.