Road Accident: നിർത്തിയിട്ടിരുന്ന ട്രക്കിൽ കാർ ഇടിച്ചു; ഒരു കുടുംബത്തിലെ 6 പേർക്ക് ദാരുണാന്ത്യം

നാല് പേർ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ചികിത്സയ്ക്കിടെയാണ് മറ്റ് രണ്ട് പേർ മരണത്തിന് കീഴടങ്ങിയത്. 

Written by - Zee Malayalam News Desk | Last Updated : Jul 17, 2024, 10:39 AM IST
  • അപകടത്തിൽ 5 പേർക്ക് പരിക്കേറ്റു.
  • ചൊവ്വാഴ്ച പുലർച്ചെ ബക്തിയാർപൂർ-നളന്ദ ദേശീയപാതയിലാണ് അപകടമുണ്ടായത്.
Road Accident: നിർത്തിയിട്ടിരുന്ന ട്രക്കിൽ കാർ ഇടിച്ചു; ഒരു കുടുംബത്തിലെ 6 പേർക്ക് ദാരുണാന്ത്യം

പട്‌ന: പട്നക്ക് സമീപം എസ്‍യുവി ട്രക്കിലിടിച്ച് ഒരു കുടുംബത്തിലെ 6 പേർ കൊല്ലപ്പെട്ടു. അപകടത്തിൽ 5 പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച പുലർച്ചെ ബക്തിയാർപൂർ-നളന്ദ ദേശീയപാതയിലാണ് അപകടമുണ്ടായത്. റോഡരികിൽ നിർത്തിയിട്ടിരുന്ന ട്രക്കിലേക്ക് കാർ ഇടിച്ചുകയറുകയായിരുന്നു. നാല് പേർ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ചികിത്സയ്ക്കിടെയാണ് മറ്റ് രണ്ട് പേർ മരണത്തിന് കീഴടങ്ങിയത്. നവാഡ ജില്ലയിൽ നിന്ന് പട്‌നയിലെ ബർഹുമാനാഥ് ക്ഷേത്രത്തിലേക്ക് പോയ കുടുംബമാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരിൽ അഞ്ച് വയസ്സുകാരിയും ഉൾപ്പെടുന്നു. അപകടത്തിൽ മുഖ്യമന്ത്രി നിതീഷ് കുമാർ അനുശോചനം രേഖപ്പെടുത്തി.

Boat Capsized: ശക്തമായ തിരയിൽ വള്ളം മറിഞ്ഞു; മര്യനാട് മത്സ്യത്തൊഴിലാളി മരിച്ചു

തിരുവനന്തപുരം: മര്യനാട് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. മര്യനാട് അർത്തിയിൽ പുരയിടത്തിൽ അലോഷ്യസ് (45) ആണ് മരിച്ചത്. രാവിലെ 6 മണിക്ക് അലോഷ്യസ് ഉൾപ്പടെ ആറ് പേരാണ് വള്ളത്തിൽ പുറപ്പെട്ടത്. കരയിൽ നിന്നും അധികം ദൂരത്തിലല്ലാതെ ശക്തമായ തിരയിൽ വള്ളം മറിയുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ നീന്തിക്കയറി. അവശനായ അലോഷ്യസിനെ മറ്റുള്ളവർ ചേർന്ന് രക്ഷപ്പെടുത്തി മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും ഏഴു മണിയോടെ മരിച്ചു. രാജു, ബിജു, ജോർജ്, അൽബി, പ്ലാസ്റ്റ് തുടങ്ങിയവരാണ് വള്ളത്തിലുണ്ടായിരുന്ന മറ്റ് 5 പേർ. മര്യനാട് സ്വദേശി പ്ലാസ്റ്റിൻ്റെ വള്ളമാണ് അപകടത്തിൽപ്പെട്ടത്. കഠിനംകുളം പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News