Chakka jam LIVE: വഴിതടയൽ പ്രതിഷേധം,ഡൽഹി അതിർത്തികളിൽ ഇന്റർനെറ്റ് സസ്പെൻഡ് ചെയ്തു

ഡൽഹിയുടെ അതിർത്തി  പ്രദേശങ്ങളിൽ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തലാക്കിയിട്ടുണ്ട്.

Written by - Zee Malayalam News Desk | Last Updated : Feb 6, 2021, 04:16 PM IST
  • ​ഗതാ​ഗത സ്തംഭനത്തിന് മുൻപായി ബാംഗ്ളൂരും ഡൽഹിയിലും നേതാക്കളെ കരുതൽ തടങ്കലിലും ആക്കിയിട്ടുണ്ട്.
  • ബംഗളൂരുവിൽ 30 ഓളം നേതാക്കളെ കസ്റ്റഡിയിലെടുത്തു.
  • സംഘടനാ നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സമരക്കാർ രംഗത്തെത്തി
Chakka jam LIVE: വഴിതടയൽ പ്രതിഷേധം,ഡൽഹി അതിർത്തികളിൽ ഇന്റർനെറ്റ് സസ്പെൻഡ് ചെയ്തു

ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിര കർഷകരുടെ വഴി തടയൽ സമരം(ചക്ക ജാം) അതിർത്തിയിൽ തുടരുന്നു. രാജ്യവ്യാപകമായി ദേശീയ- സംസ്ഥാന പാതകൾ സമരക്കാർ തടയുകയാണ്. ഡൽഹി അതിർത്തിയിൽ സമരം തുടരുന്നതിനിടെയാണ് വിവിധ സംസ്ഥാനങ്ങളിൽ ദേശീയ പാതകൾ ഉപരോധിക്കുന്നത്. കർശന സുരക്ഷയാണ് ഡൽഹി പോലീസ് എല്ലായിടത്തും എർപ്പെടുത്തിയിരിക്കുന്നത് അനിഷ്ട സംഭവങ്ങൾ ഉണ്ടാവാതെ നോക്കണമെന്ന് പ്രത്യേക നിർദ്ദേശം പോലീസിന് നൽകിയിട്ടുണ്ട്.

ALSO READ: Farmers Protest: ഈ 3 സംസ്ഥാനങ്ങൾ ഒഴികെ കർഷകർ ഇന്ന് രാജ്യവ്യാപകമായി റോഡ് ഉപരോധിക്കും

​ഗതാ​ഗത സ്തംഭനത്തിന് മുൻപായി ബാംഗ്ളൂരും ഡൽഹിയിലും(Delhi) നേതാക്കളെ കരുതൽ തടങ്കലിലും ആക്കിയിട്ടുണ്ട്. ബംഗളൂരുവിൽ 30 ഓളം നേതാക്കളെ കസ്റ്റഡിയിലെടുത്തു. തുടർന്ന് സംഘടനാ നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സമരക്കാർ രംഗത്തെത്തി സംഘർഷം സൃഷ്ടിച്ചു. പ്രതിഷേധത്തെ തുടർന്ന് നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

ALSO READ: Farmers Protest: സമരം ശക്തമാക്കുന്നതിന്റെ ഭാഗമായുള്ള road block സമരം നാളെ 

പഞ്ചാബ്, ഹരിയാന(Hariyana) ഹൈവേകൾ സമരക്കാർ തടയുകയാണ്. ചക്കാ ജാമിന്റെ പശ്ചാത്തലത്തിൽ ഡൽഹി പോലീസ് അതിർത്തിയിൽ സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. വൈകിട്ട് മൂന്ന് മണിവരെ പ്രതിഷേധം തുടരുമെന്നാണ് സംഘടകൾ അറിയിച്ചത്. അതേസമയം ഡൽഹി, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്.

അതേസമയം സമരത്തെ തുടർന്ന് ഡൽഹിയുടെ അതിർത്തി  പ്രദേശങ്ങളിൽ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തലാക്കിയിട്ടുണ്ട്.ജനുവരി 26 ലെ അക്രമങ്ങൾ കണക്കിലെടുത്ത് ഡൽഹി പോലീസ് (Delhi Police) കനത്ത ജാഗ്രതയിലാണ്.  ഇതിന്റെ അടിസ്ഥാനത്തിൽ ഡൽഹി പൊലീസ് ഡൽഹി മെട്രോക്കും (Delhi Metro) പൊലീസ് നോട്ടീസ് അയച്ചിട്ടുണ്ട്.  ആവശ്യമെങ്കിൽ 12 മെട്രോ സ്റ്റേഷനുകൾ അടച്ചുപൂട്ടാൻ ആവശ്യപ്പെടാമെന്നും ഇതിനായി തയ്യാറാകണമെന്നും ഡിസിപി കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.   

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News