Renaming Of Cities: ഔറംഗബാദിന്‍റെ പുതിയ പേര് എന്താണ് എന്നറിയാമോ?

Renaming Of Cities: ഔറംഗബാദ്, ഒസ്മാനാബാദ് എന്നീ നഗരങ്ങള്‍ ഇനിമുതല്‍ യഥാക്രമം ഛത്രപതി സംഭാജി നഗർ, ധാരാശിവ് എന്നീ പേരുകളില്‍ അറിയപ്പെടും. ഈ രണ്ട് നഗരങ്ങളുടെയും പേരുകൾ മാറ്റുന്നതിന് അനുമതി നൽകിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് നന്ദിഅറിയിച്ചു. 

Written by - Zee Malayalam News Desk | Last Updated : Feb 24, 2023, 11:34 PM IST
  • ഔറംഗബാദ്, ഒസ്മാനാബാദ് എന്നീ നഗരങ്ങള്‍ ഇനിമുതല്‍ യഥാക്രമം ഛത്രപതി സംഭാജി നഗർ, ധാരാശിവ് എന്നീ പേരുകളില്‍ അറിയപ്പെടും.
Renaming Of Cities: ഔറംഗബാദിന്‍റെ പുതിയ പേര് എന്താണ് എന്നറിയാമോ?

New Delhi: ഔറംഗബാദിനെ പുനർനാമകരണം ചെയ്യാൻ കേന്ദ്രം അനുമതി നൽകി. അതനുസരിച്ച്, ഔറംഗബാദിന്‍റെ പേര്  ഛത്രപതി സംഭാജിനഗർ എന്നറിയപ്പെടും. 

അതോടോപ്പം തന്നെ ഒസ്മാനാബാദിനെ ധാരാശിവ് എന്നും പുനർനാമകരണം ചെയ്യാൻ കേന്ദ്രം അനുമതി നൽകി. വെള്ളിയാഴ്ചയാണ് കേന്ദ്ര സര്‍ക്കാര്‍  നഗരങ്ങളുടെ  പുനർനാമകരണത്തിന് അംഗീകാരം നൽകിയത്. അതായത്, ഔറംഗബാദ്, ഒസ്മാനാബാദ് എന്നീ നഗരങ്ങല്‍ ഇനിമുതല്‍ യഥാക്രമം ഛത്രപതി സംഭാജി നഗർ, ധാരാശിവ് എന്നീ പേരുകളില്‍ അറിയപ്പെടും. 

ഈ രണ്ട് നഗരങ്ങളുടെയും പേരുകൾ മാറ്റുന്നതിന് അനുമതി നൽകിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് നന്ദിഅറിയിച്ചു. 

ഈ നഗരങ്ങളുടെ പേരുകൾ മാറ്റണമെന്ന ആവശ്യം പതിറ്റാണ്ടുകൾക്ക് മുമ്പ് ശിവസേന സ്ഥാപകൻ ബാലാസാഹേബ് താക്കറെയാണ് ആദ്യം ഉന്നയിച്ചത്. എന്നിരുന്നാലും, മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ 2022 ൽ തന്‍റെ സർക്കാർ തകരുന്നതിന് മുമ്പ് മുഖ്യമന്ത്രി എന്ന നിലയിലുള്ള തന്‍റെ അവസാന മന്ത്രിസഭാ യോഗത്തിൽ ഈ നഗരങ്ങളുടെ പേരുകൾ മാറ്റാനുള്ള തീരുമാനം കൈക്കൊണ്ടിരുന്നു. 

തീരുമാനം സംസ്ഥാന മന്ത്രിസഭ പാസാക്കിയെങ്കിലും കേന്ദ്രത്തിന്‍റെ അംഗീകാരത്തിനായി കാത്തിരിക്കുകയായിരുന്നു. അതേസമയം, എംവിഎ സഖ്യകക്ഷികളും കോൺഗ്രസും ഈ തീരുമാനത്തിൽ തൃപ്തരായിരുന്നില്ല. 

മുഗൾ ചക്രവർത്തിയായ ഔറംഗസേബിൽ നിന്നാണ് ഔറംഗബാദിന് ഈ പേര് ലഭിച്ചത്, അതേസമയം ഹൈദരാബാദ് നാട്ടുരാജ്യത്തിന്‍റെ ഇരുപതാം നൂറ്റാണ്ടിലെ ഭരണാധികാരിയുടെ പേരിലാണ് ഉസ്മാനാബാദ് അറിയപ്പെടുന്നത്.

യോദ്ധാക്കളുടെ രാജാവായ ഛത്രപതി ശിവാജി മഹാരാജിന്‍റെ മൂത്ത പുത്രനായ ഛത്രപതി സംഭാജി തന്‍റെ പിതാവ് സ്ഥാപിച്ച മറാഠാ സംസ്ഥാനത്തിന്‍റെ രണ്ടാമത്തെ ഭരണാധികാരിയായിരുന്നു. 1689-ൽ ഔറംഗസേബിന്‍റെ ഉത്തരവനുസരിച്ച് സംഭാജി മഹാരാജ് വധിക്കപ്പെട്ടു.

ഒസ്മാനാബാദിനടുത്തുള്ള ഒരു ഗുഹാ സമുച്ചയത്തിന്‍റെ പേരാണ് ധാരാശിവ്.  ചില പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ ഈ  ഗുഹാ സമുച്ചയം എട്ടാം നൂറ്റാണ്ടിലേതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

  

 

Trending News