New Delhi : കേന്ദ്ര സർക്കാർ (Central Government)എല്ലാ സംസ്ഥാനങ്ങളോടും ഇന്ധന വിലയിലെ (Fuel Price) മൂല്യവർധിത നികുതിയിൽ (Tax) കുറവ് വരുത്തണമെന്ന് അഭ്യർഥിച്ചു. കൂടാതെ ഇന്ധന വില കുറയ്ക്കുന്ന വിഷയത്തിൽ രാഷ്ട്രീയം പാടില്ലെന്നും പറഞ്ഞിട്ടുണ്ട്. കേന്ദ്ര സര്ക്കാര് പെട്രോൾ വില (Petrol Price) കുറയ്ക്കാൻ വാറ്റ് കുറച്ചിരുന്നു. ഇതിനെ തുടർന്ന് സംസ്ഥാനങ്ങളോടും കേന്ദ്ര സർക്കാർ നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
കേന്ദ്ര സർക്കാർ പെട്രോളിന് 5 രൂപയും ഡീസലിന് 10 രൂപയുമാണ് വെട്ടികുറച്ചത്. ഇതിന് ശേഷം 18 സംസ്ഥാനങ്ങളും 6 കേന്ദ്ര ഭരണ പ്രദേശങ്ങളും പെട്രോൾ - ഡീസൽ വില കുറച്ചതായി അറിയിച്ചിരുന്നു . കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് സംസ്ഥാനങ്ങൾ വില കുറച്ചത്. യുപിയും ഹരിയാനയും പ്ട്രോൾ വിലയിൽ 12 രൂപ കുറവാണ് വരുത്തിയത്.
ഉത്തരാഖണ്ട് മുഖ്യമന്ത്രി പുശ്ഖർ സിങ് ധാമി സംസ്ഥാന പെട്രോൾ വിലയിൽ നിന്ന് 2 രൂപ വാറ്റ് കുറച്ചിരിക്കുന്നു എന്ന് അറിയിച്ചിരിക്കുന്നത്. ഇതോടെ ഉത്തരാഖണ്ടിൽ ഏഴ് രൂപയാണ് പെട്രോളിന് കുറഞ്ഞത്. പെട്രോളിനും ഡീസലിനും 7 രൂപ വാറ്റാണ് കർണാടകയിൽ ബാസാവരാജ് ബൊമ്മയ് സർക്കാർ കുറയ്ക്കുന്നതായി അറിയിച്ചത്.
ഹരിയാനയിൽ പെട്രോളിന് 7 രൂപയും ഡീസലിന് 2 രൂപയുമാണ് വാറ്റ് വെട്ടികുറച്ചിരിക്കുന്നത്. അതായത് ഇരു ഇന്ധനങ്ങൾക്കും ഹരിയാനയിൽ 12 രൂപയാണ് വില കുറഞ്ഞ് ലഭിക്കുന്നത്. പെട്രോളിനും ഡീസലിനും 7 രൂപ വാറ്റാണ് അസമിൽ ഹിമാന്ത ബിസ്വാ സർക്കാർ കുറയ്ക്കുമെന്ന് അറിയിച്ചിരിക്കുന്നത്. അതായത് അസമിൽ ഇന്ന് നവംബർ നാല് മുതൽ പെട്രോളിനും ഡീസലിനും വില കുറയാൻ പോകുന്നത് യഥാക്രമം 12, 17 രൂപയുമാണ്.
പെട്രോളിനും ഡീസലിനും 7 രൂപ വാറ്റാണ് ഗോവ സർക്കാർ കുറയ്ക്കുമെന്ന് അറിയിച്ചിരിക്കുന്നത്. അതായത് ഗോവയിൽ ഇന്ന് നവംബർ നാല് മുതൽ പെട്രോളിനും ഡീസലിനും വില കുറയാൻ പോകുന്നത് യഥാക്രമം 12, 17 രൂപയുമാണ്. ത്രിപുരയിലും 12-ും 17-ും രൂപയാണ് പെട്രോളിനും ഡീസനിലും കുറയാൻ പോകുന്നത്. ത്രിപുര 7 രൂപ വാറ്റാണ് ഇരു ഇന്ധനങ്ങൾക്കും കുറച്ചിരിക്കുന്നത്.
ഇപ്പോൾ പ്രധാനമായി ബിജെപി ഭരണപ്രദേശങ്ങളിലാണ് വില കുറിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിൽ ഇന്ധനവിലയിൽ സംസ്ഥാന സർക്കാർ കുറവ് വരുത്തണമെന്ന ആവശ്യം ശക്തമാകുന്നുണ്ട്. കഴിഞ്ഞ 18 മാസങ്ങൾക്കിടയിൽ മാത്രം പെട്രോളിന് 35 രൂപയും ഡീസലിന് 26 രൂപയുമാണ് വർധിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...