Parliament Budget Session: പാർലമെന്‍റിന്‍റെ ബജറ്റ് സമ്മേളനം ജനുവരി 31 മുതല്‍

Parliament Budget Session:  ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമ്മല സീതാരാമൻ ഇടക്കാല ബജറ്റ് അവതരിപ്പിക്കും. പേപ്പര്‍ രഹിത ബജറ്റാണ് ഇത്തവണയും ധനമന്ത്രി അവതരിപ്പിക്കുക

Written by - Zee Malayalam News Desk | Last Updated : Jan 11, 2024, 04:45 PM IST
  • ഇടക്കാല ബജറ്റിൽ , സ്ത്രീ കർഷകർക്ക് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി ഇരട്ടിയാക്കാനുള്ള നിർദ്ദേശം ഉണ്ടായേക്കാം എന്നാണ് സൂചന. ഇത് സർക്കാരിന് 12,000 കോടി രൂപ അധിക ചിലവ് വരുത്തും.
Parliament Budget Session: പാർലമെന്‍റിന്‍റെ ബജറ്റ് സമ്മേളനം ജനുവരി 31 മുതല്‍

 Parliament Budget Session: പാർലമെന്‍റിന്‍റെ ബജറ്റ് സമ്മേളനം ജനുവരി 31ന് ആരംഭിച്ച് ഫെബ്രുവരി 9 ന് സമാപിക്കും. 

പാർലമെന്‍റിന്‍റെ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് രാഷ്ട്രപതി ദ്രൗപതി മുർമു നടത്തുന്ന പ്രസംഗത്തോടെയാണ് സമ്മേളനം ആരംഭിക്കുന്നത്. പ്രസംഗത്തിൽ ഗവൺമെന്‍റിന്‍റെ നേട്ടങ്ങളും നയ മുൻഗണനകളും രാഷ്‌ട്രപതി ഉയര്‍ത്തിക്കാട്ടും.  

Also Read:  Travel Horoscope 2024: ഈ രാശിക്കാര്‍ക്ക് നേട്ടത്തിന്‍റെ വര്‍ഷം! വിദേശയാത്രയ്ക്ക് അവസരം!! നിങ്ങളുടെ രാശി പരിശോധിക്കൂ
 
ശേഷം ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമ്മല സീതാരാമൻ ഇടക്കാല ബജറ്റ് അവതരിപ്പിക്കും. പേപ്പര്‍ രഹിത ബജറ്റാണ് ഇത്തവണയും ധനമന്ത്രി അവതരിപ്പിക്കുക. കൊറോണ കാലം മുതല്‍, അതായത്, 2021 മുതലാണ് രാജ്യത്ത് ഡിജിറ്റലായി ബജറ്റ് അവതരിപ്പിച്ചു തുടങ്ങിയത്. 2024 ലെ വരാനിരിക്കുന്ന ഇടക്കാല ബജറ്റും മറ്റ് പൊതു ബജറ്റുകളെപ്പോലെ തന്നെ പേപ്പർ രഹിതമായിരിക്കും, കൂടാതെ ഡിജിറ്റലാകുന്ന ആദ്യത്തെ ഇടക്കാല ബജറ്റും ആയിരിക്കും.

Also Read:  Interim Budget 2024: എന്താണ് ഇടക്കാല ബജറ്റ്? സമ്പൂര്‍ണ്ണ ബജറ്റിൽ നിന്ന് ഇത് എങ്ങനെ വ്യത്യാസപ്പെടുന്നു?  

ഇടക്കാല ബജറ്റിൽ , സ്ത്രീ കർഷകർക്ക് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി ഇരട്ടിയാക്കാനുള്ള നിർദ്ദേശം ഉണ്ടായേക്കാം എന്നാണ് സൂചന. ഇത് സർക്കാരിന് 12,000 കോടി രൂപ അധിക ചിലവ് വരുത്തും. 

ഒരു തിരഞ്ഞെടുപ്പ് വർഷത്തിലോ സമ്പൂർണ ബജറ്റിന് സമയം തികയാതെ വരുമ്പോഴോ ആണ് ഭരിക്കുന്ന സർക്കാർ ഇടക്കാല ബജറ്റ് പാർലമെന്‍റിൽ അവതരിപ്പിക്കുന്നത്. തിരഞ്ഞെടുപ്പിന് ശേഷം അധികാരമേറ്റ പുതിയ സർക്കാർ ആയിരിക്കും സമ്പൂര്‍ണ്ണ വാർഷിക ബജറ്റ് അവതരിപ്പിക്കുക. 

ധനമന്ത്രി സീതാരാമൻ അവതരിപ്പിക്കുന്ന തുടർച്ചയായ ആറാമത്തെ ബജറ്റാണിത്. 2024-25 സാമ്പത്തിക വർഷത്തിലെ ആദ്യ കുറച്ച് മാസങ്ങളിലെ ചെലവുകളുടെ വിശദാംശങ്ങളുള്ള ഇടക്കാല ബജറ്റുമായി ബന്ധപ്പെട്ട രേഖകൾ http://www.indiabudget.gov.in-ൽ ഓൺലൈനായി അപ്‌ലോഡ് ചെയ്യും.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News