Ayodhya Ram Mandir: രാമക്ഷേത്ര ഉദ്ഘാടനത്തിന് മുന്‍പേ അയോധ്യയില്‍ ഭൂമിവിലയില്‍ വന്‍ കുതിച്ചുചാട്ടം

Ayodhya Ram Mandir: അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ ഉദ്ഘാടനത്തിന് മുന്‍പേ മറ്റൊരു മേഖലയില്‍ വന്‍ കുതിപ്പ് രേഖപ്പെടുത്തിയിരിയ്ക്കുകയാണ്. റിയൽ എസ്റ്റേറ്റ് മേഖലയാണ് ഇത്

Written by - Zee Malayalam News Desk | Last Updated : Jan 11, 2024, 10:03 PM IST
  • രാമക്ഷേത്രം നിർമിക്കുന്നതോടെ അയോധ്യയിൽ വിനോദസഞ്ചാരികളുടെ എണ്ണവും വര്‍ദ്ധിക്കും. ഇത് മുന്നില്‍ക്കണ്ട് അയോധ്യയിൽ ഒരു പുതിയ റെയിൽവേ സ്റ്റേഷനും വിമാനത്താവളവും ഇതിനോടകം നിര്‍മ്മാണം പൂര്‍ത്തിയാക്കി പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു.
Ayodhya Ram Mandir: രാമക്ഷേത്ര ഉദ്ഘാടനത്തിന് മുന്‍പേ അയോധ്യയില്‍ ഭൂമിവിലയില്‍ വന്‍ കുതിച്ചുചാട്ടം

Ayodhya Ram Mandir: രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ ഉദ്ഘാടനം ജനുവരി 22 ന് നടക്കാനിരിക്കുകയാണ്. ദശലക്ഷക്കണക്കിന് ശ്രീരാമ ഭക്തരുടെ ചിരകാല സ്വപ്നം സാക്ഷാത്കരിക്കപ്പെടുന്ന ദിവസമാണ് ജനുവരി 22. 

Also Read:  Horoscope Today, January 11: ഈ ദിവസം എല്ലാ രാശിക്കാര്‍ക്കും പ്രധാനം, ചിലര്‍ക്ക് സാമ്പത്തിക പുരോഗതി! ഇന്നത്തെ രാശിഫലം 

രാമക്ഷേത്രത്തിലെ പ്രാൺ പ്രതിഷ്ഠാ ഉത്സവം നടക്കുന്ന ജനുവരി 22 തികച്ചും ചരിത്രപരമായിരിക്കും.  അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങ് കണക്കിലെടുത്ത് ഉത്തര്‍ പ്രദേശിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജനുവരി 22 ന് അവധി പ്രഖ്യാപിച്ചിരിയ്ക്കുകയാണ്. ഇതോടൊപ്പം സംസ്ഥാനത്തെ എല്ലാ മദ്യശാലകളും ഈ ദിവസം അടച്ചിടാനും മുഖ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്.

 

Also Read: Thursday Fast: സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കാം, വ്യാഴാഴ്ച വ്രതം അനുഷ്ഠിക്കുമ്പോള്‍ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക  
 

രാമക്ഷേത്രം നിർമിക്കുന്നതോടെ അയോധ്യയിൽ വിനോദസഞ്ചാരികളുടെ എണ്ണവും വര്‍ദ്ധിക്കും. ഇത് മുന്നില്‍ക്കണ്ട് അയോധ്യയിൽ ഒരു പുതിയ റെയിൽവേ സ്റ്റേഷനും വിമാനത്താവളവും ഇതിനോടകം നിര്‍മ്മാണം പൂര്‍ത്തിയാക്കി പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. 

 

Also Read: Travel Horoscope 2024: ഈ രാശിക്കാര്‍ക്ക് നേട്ടത്തിന്‍റെ വര്‍ഷം! വിദേശയാത്രയ്ക്ക് അവസരം!! നിങ്ങളുടെ രാശി പരിശോധിക്കൂ    
 
അതേസമയം, അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ ഉദ്ഘാടനത്തിന് മുന്‍പേ മറ്റൊരു മേഖലയില്‍ വന്‍ കുതിപ്പ് രേഖപ്പെടുത്തിയിരിയ്ക്കുകയാണ്. റിയൽ എസ്റ്റേറ്റ് മേഖലയാണ് ഇത്. രാമക്ഷേത്ര ഉദ്ഘാടനത്തിന് മുന്നോടിയായി അയോധ്യയിൽ ഭൂമി വിലയില്‍ വന്‍ കുതിച്ചുചാട്ടം ഉണ്ടായതായി റിയൽ എസ്റ്റേറ്റ് ഏജന്‍റുമാർ സ്ഥിരീകരിച്ചു. ഭൂമിയുടെ ആവശ്യത്തിൽ ഗണ്യമായ വര്‍ദ്ധനയുണ്ടായതായും ഈ അന്വേഷണങ്ങളിൽ 90 ശതമാനവും അയോധ്യയിലും പരിസരത്തുമുള്ള ഭൂമി, പ്ലോട്ടുകൾ അല്ലെങ്കിൽ ഫ്ലാറ്റുകൾ എന്നിവയെക്കുറിച്ചാണ് എന്നും ഇവര്‍ വ്യക്തമാക്കുന്നു. 

 

അതായത്, അയോധ്യയില്‍ രാമ ക്ഷേത്രം ഉയരുന്നതോടെ ഈ പ്രദേശത്ത് റിയൽ എസ്റ്റേറ്റിൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവരുടെ താൽപ്പര്യവും വർദ്ധിക്കുന്നു. 2024 ജനുവരി 22-ന് പ്രതിഷ്ഠാ ചടങ്ങ് നടക്കാനിരിക്കെ, ഭൂമിയുടെ ആവശ്യത്തിൽ ഗണ്യമായ വര്‍ദ്ധനയുണ്ടായതിനാൽ വില വര്‍ദ്ധിച്ചതായി റിയൽ എസ്റ്റേറ്റ് ബ്രോക്കർമാർ പറയുന്നു.  

 

രാജ്യത്തുടനീളമുള്ള ആളുകള്‍ അയോധ്യയില്‍ ഭൂമി വാങ്ങുവാന്‍ ആഗ്രഹിക്കുന്നതായി അന്വേഷണങ്ങള്‍ പറയുന്നു. കാരണം, താമസിക്കുന്ന വീട് കൂടാതെ രണ്ടാമത് ഒരു ഭവനം സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ പുണ്യനഗരിയായ ആയോധ്യയാണ്‌ ഇപ്പോള്‍ തിരഞ്ഞെടുക്കുന്നത്. ഈ പ്രദേശത്ത് വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവരില്‍ പ്രവാസി ഇന്ത്യക്കാരും മുതിര്‍ന്ന പൗരന്മാരും ഏറെയാണ്‌. 

 

2024 ജനുവരി 22-ന് രാമക്ഷേത്രത്തിന്‍റെ ഉദ്ഘാടനം നടക്കാനിരിക്കേ, അയോധ്യയിലേയ്ക്ക് ഭക്തരുടെ ഒഴുക്ക് ആണ്. രാമക്ഷേത്രത്തിന്‍റെ നിർമ്മാണവും വരാനിരിക്കുന്ന ഉദ്ഘാടനവും ഈ താൽപ്പര്യത്തെ ഒരു പുതിയ തലത്തിലേക്ക് ഉയർത്തി. ഈ സുപ്രധാന സംഭവം ഒരു ആത്മീയ നാഴികക്കല്ല് മാത്രമല്ല, നഗരത്തിലെ വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

 

ഇന്ത്യയിൽ റിയൽ എസ്റ്റേറ്റ് നിക്ഷേപത്തിന് ഏറ്റവും കൂടുതൽ ഡിമാന്‍ഡ് ഉള്ള സ്ഥലങ്ങളിൽ ഒന്നായി അയോധ്യ മാറിയിരിക്കുന്നു. നഗരത്തിന്‍റെ ആകർഷണം വർദ്ധിച്ചു, കഴിഞ്ഞ ഒരു വർഷത്തിനിടെ  പ്രോപ്പർട്ടി നിരക്കുകൾ 100 ശതമാനത്തിലധികം ഉയർന്നു. റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപ അവസരങ്ങൾ തേടുന്ന വ്യക്തികളെ അയോധ്യ ഏറെ ആകര്‍ഷിക്കുന്നു. 

 

രാമക്ഷേത്രത്തിന്‍റെ നിർമ്മാണം ഒരു മതപരമായ വികസനം മാത്രമല്ല, അയോധ്യയുടെ സമ്പദ്‌വ്യവസ്ഥയെ നല്ല രീതിയിൽ സ്വാധീനിക്കുകയും ചെയ്യുന്നു. വിനോദസഞ്ചാരത്തിലെ കുതിച്ചുചാട്ടവും പ്രോപ്പർട്ടി നിരക്കുകളിൽ വർദ്ധനവിന് കാരണമാകുന്നു, അയോധ്യയെ റിയൽ എസ്റ്റേറ്റ് നിക്ഷേപകർക്ക് ആകർഷകമായ സ്ഥലമാക്കി മാറ്റുന്നു. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, കഴിഞ്ഞ വർഷം, വസ്തുവകകളുടെ നിരക്കിൽ 100 ​​ശതമാനത്തിലധികം വര്‍ദ്ധനയാണ് ഉണ്ടായിരിയ്ക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News