Delhi Excise Policy Case: ഡൽഹി എക്സൈസ് നയ കേസ്, കെ കവിതയുടെ കസ്റ്റഡി മാർച്ച് 26 വരെ നീട്ടി

Delhi Excise Policy Case:  ഡൽഹി എക്സൈസ് നയ കേസില്‍ അറസ്റ്റിലായ കെ കവിതയുടെ ജുഡീഷ്യല്‍ കസ്റ്റഡി 3 ദിവസംകൂടി നീട്ടി സുപ്രീംകോടതി.  അതായത് മാര്‍ച്ച്‌ 26 വരെ കവിത ED കസ്റ്റഡിയില്‍ തുടരും.  

Written by - Zee Malayalam News Desk | Last Updated : Mar 23, 2024, 06:34 PM IST
  • തെലങ്കാന ലെജിസ്ലേറ്റീവ് കൗൺസിലിലെ പ്രമുഖനും തെലങ്കാന മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്‍റെ മകളുമായ കവിതയെ ശനിയാഴ്ചയാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) കസ്റ്റഡിയിലെടുത്തത്
Delhi Excise Policy Case: ഡൽഹി എക്സൈസ് നയ കേസ്, കെ കവിതയുടെ കസ്റ്റഡി മാർച്ച് 26 വരെ നീട്ടി

Delhi Excise Policy Case: ഡൽഹി എക്സൈസ് നയ കേസില്‍ അറസ്റ്റിലായ ഭാരത് രാഷ്ട്ര സമിതി (BRS) നേതാവ് കെ കവിതയുടെ ജുഡീഷ്യല്‍ കസ്റ്റഡി 3 ദിവസംകൂടി നീട്ടി സുപ്രീംകോടതി.  അതായത് മാര്‍ച്ച്‌ 26 വരെ കവിത ED കസ്റ്റഡിയില്‍ തുടരും.  

Also Read:  Arvind Kejriwal Arrest: കേജ്‌രിവാള്‍ കസേര ഒഴിയുമോ? ഡല്‍ഹിയ്ക്ക് ലഭിക്കുമോ പുതിയ വനിതാ മുഖ്യമന്ത്രി?
 
ഡൽഹി എക്‌സൈസ് പോളിസി കേസിൽ കവിതയെ അഞ്ച് ദിവസം കൂടി കസ്റ്റഡിയിൽ വിട്ടുകിട്ടാനായി ഇഡി കോടതിയെ സമീപിച്ചിരുന്നു. ചില തെളിവുകൾകൂടി  ശേഖരിക്കാൻ വേണ്ടിയാണ് കൂടുതൽ സമയം ആവശ്യപ്പെടുന്നതെന്നാണ് സൂചന.  ED സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി മൂന്ന് ദിവസത്തെ കസ്റ്റഡി അനുവദിച്ചു. കേസ് ഈ മാസം 26ന് കോടതി പരിഗണിക്കുമെന്ന് ബിആർഎസ് നേതാവ് കെ കവിതയുടെ അഭിഭാഷക ലളിതാ റെഡ്ഡി പറഞ്ഞു. 

Also Read:  AAP Office Delhi: ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി ഓഫീസ് പൂട്ടി സീല്‍ ചെയ്തു!! വിഷയം തിരഞ്ഞെടുപ്പ് കമ്മീഷനിൽ 

ചില തെളിവുകൾ ശേഖരിക്കാൻ ഇഡി ഇപ്പോഴും കൂടുതൽ സമയം തേടുകയാണെന്നും ഡൽഹി എക്സൈസ് പോളിസി കേസിൽ കവിതയെ അഞ്ച് ദിവസം കൂടി കസ്റ്റഡിയിൽ വിടാൻ ED ആവശ്യപ്പെട്ടിരുന്നുവെന്നും  ബിആർഎസ് നേതാവിന്‍റെ അഭിഭാഷക പറഞ്ഞു. "ED അഞ്ച് ദിവസത്തെ സമയം ആവശ്യപ്പെട്ടു, എന്നാൽ കോടതി മൂന്ന് ദിവസത്തെ കസ്റ്റഡി മാത്രമാണ് അനുവദിച്ചത്. കേസ് ഈ മാസം 26ലേക്ക് മാറ്റി",  കെ കവിതയുടെ അഭിഭാഷക ലളിതാ റെഡ്ഡി പറഞ്ഞു. 

മുന്‍പ് ഇഡിയുടെ നടപടിയെ ചോദ്യം ചെയ്ത് കെ കവിത ഹർജി നൽകിയിരുന്നു. വിവിധ നിയമപരമായ കാരണങ്ങളാൽ അറസ്റ്റ് അസാധുവാക്കണമെന്ന് ഹർജിയിൽ അവർ കോടതിയോട് അഭ്യർത്ഥിച്ചു. വിഷയം സുപ്രീംകോടതിയിൽ എത്തിയെങ്കിലും ജാമ്യം അനുവദിക്കാൻ കോടതി വിസമ്മതിച്ചു. പകരം, നിയമനടപടികൾ പാലിക്കേണ്ടതിന്‍റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട് വിചാരണ കോടതിയിലൂടെ ആശ്വാസം തേടാൻ കോടതി നിർദ്ദേശിച്ചു.

തെലങ്കാന ലെജിസ്ലേറ്റീവ് കൗൺസിലിലെ പ്രമുഖനും തെലങ്കാന മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്‍റെ  മകളുമായ കവിതയെ ശനിയാഴ്ചയാണ് എൻഫോഴ്സ്മെന്‍റ്  ഡയറക്ടറേറ്റ് (ഇഡി) കസ്റ്റഡിയിലെടുത്തത്. ഡൽഹി എക്സൈസ് നയവുമായി ബന്ധപ്പെട്ട അഴിമതിയാരോപണങ്ങളാണ് കവിത നേരിടുന്നത്. 

ഡൽഹി സർക്കാരിന്‍റെ 2021-22 ലെ എക്സൈസ് നയം രൂപീകരിക്കുന്നതിലും നടപ്പാക്കുന്നതിലും അഴിമതിയും കള്ളപ്പണം വെളുപ്പിക്കലും ആരോപിച്ചാണ് കേസ്. ഈ കേസില്‍ കഴിഞ്ഞ ദിവസം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ അറസ്റ്റിലായിരുന്നു.  മാര്‍ച്ച്‌ 28 വരെ കേജ്‌രിവാള്‍ ED കസ്റ്റഡിയില്‍ തുടരും. 

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News