Black Fungus ബാധയിൽ 3 ആഴ്ചയിൽ 150 ശതമാനം വളർച്ച; ഇത് വരെ 2109 പേർ മരണപ്പെട്ടു

കോവിഡ് രണ്ടാം തരംഗത്തിൽ  നിന്ന് കരകേറി കൊണ്ടിരിക്കുന്ന രാജ്യത്ത് വൻ ആശങ്കയാണ് ബ്ലാക്ക് ഫംഗസ് ബാധ ഇപ്പോൾ പടർത്തി കൊണ്ടിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jun 11, 2021, 03:37 PM IST
  • ഇതുവരെ 31,216 പേർക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
  • കൂടാതെ 2,109 പേർ ഫംഗസ് ബാധയെ തുടർന്ന് മരണപ്പെടുകയും ചെയ്‌തു.
  • കഴിഞ്ഞ മൂന്ന് ആഴ്ചകളിൽ മാത്രം ബ്ലാക്ക് ഫംഗസ് ബാധയിൽ 150 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്.
  • കോവിഡ് രണ്ടാം തരംഗത്തിൽ നിന്ന് കരകേറി കൊണ്ടിരിക്കുന്ന രാജ്യത്ത് വൻ ആശങ്കയാണ് ബ്ലാക്ക് ഫംഗസ് ബാധ ഇപ്പോൾ പടർത്തി കൊണ്ടിരിക്കുന്നത്.
Black Fungus ബാധയിൽ 3 ആഴ്ചയിൽ 150 ശതമാനം വളർച്ച; ഇത് വരെ 2109 പേർ മരണപ്പെട്ടു

New Delhi : കോവിഡ് (Covid 19) രോഗവിമുക്തരിൽ പ്രധാനമായും കണ്ട് വരുന്ന ബ്ലാക്ക് ഫംഗസ് (Black Fungus) ബാധയിൽ വൻ വർധന. ഇതുവരെ 31,216 പേർക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ 2,109 പേർ ഫംഗസ് ബാധയെ തുടർന്ന് മരണപ്പെടുകയും ചെയ്‌തു. കഴിഞ്ഞ മൂന്ന് ആഴ്ചകളിൽ മാത്രം ബ്ലാക്ക് ഫംഗസ് ബാധയിൽ 150 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്.

കോവിഡ് രണ്ടാം തരംഗത്തിൽ (Covid Second Wave)  നിന്ന് കരകേറി കൊണ്ടിരിക്കുന്ന രാജ്യത്ത് വൻ ആശങ്കയാണ് ബ്ലാക്ക് ഫംഗസ് ബാധ ഇപ്പോൾ പടർത്തി കൊണ്ടിരിക്കുന്നത്. മാത്രമല്ല ബ്ലാക്ക് ഫംഗസ് ബാധ അതിരൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ആംഫോട്ടറീസിൻ ബി എന്ന മരുന്നിനും വൻ ക്ഷാമം നേരിട്ടുന്നുണ്ട്.

ALSO READ: Black Fungus : ബ്ലാക്ക് ഫംഗസ് Epidemic ആയി പ്രഖ്യാപിക്കണമെന്ന് കേന്ദ്ര സർക്കാർ

മഹാരാഷ്ട്രയിലാണ് (Maharashtra) ഏറ്റവും കൂടുതൽ ഫംഗസ് ബാധ രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് വരെ മഹാരാഷ്ട്രയിൽ 7,057 പേർക്കാണ് ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിനോടകം തന്നെ 609 പേർ ഫംഗസ് ബാധ മൂലം മരണപ്പെടുകയും ചെയ്‌തു. ഗുജറാത്തിൽ 5,418 പേർക്കാണ് ഫംഗസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. 323 പേർ മരണപ്പെടുകയും ചെയ്‌തു. രാജസ്ഥാനിലും കര്നടകയിലും നിരവധി പേർക്ക് ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

ALSO READ: ബ്ലാക്ക് ഫം​ഗസ് ബാധ; മാർ​ഗനിർദേശങ്ങൾ പുറത്തിറക്കി ആരോ​ഗ്യവകുപ്പ്, ജാ​ഗ്രത നിർദേശം

ഏറ്റവും കുറവ് ബ്ലാക്ക് ഫംഗസ് ബാധ രേഖപ്പെടുത്തിയിരിക്കുന്നത് ജാർഖണ്ഡിലാണ്. 96 പേർക്ക് മാത്രമാണ് ഇത് വരെ ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഏറ്റവും കുറവ് മരണനിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത് വെസ്റ്റ് ബംഗാളിലാണ്. വെസ്റ്റ് ബംഗാളിൽ ഇതുവരെ 23 പേരാണ് ബ്ലാക്ക് ഫംഗസ് ബാധയെ തുടർന്ന് മരണപ്പെട്ടത്.

ALSO READ: ഉത്തർപ്രദേശിൽ 73 കൊവിഡ് രോ​ഗികൾക്ക് ബ്ലാക്ക് ഫം​ഗസ് റിപ്പോർട്ട് ചെയ്തു; മൂന്ന് മരണം

മൂക്കിന് മുകളിൽ നിറം നഷ്ടപ്പെടുകയും കാഴ്ച മങ്ങുകയും നെഞ്ച് വേദനയും ശ്വസനതടസ്സവും ഉണ്ടാകുന്നതാണ് ബ്ലാക്ക് ഫംഗസിന്റെ ലക്ഷണങ്ങളായി കണ്ട് വരുന്നത് ഇതിനോടോപ്പം തന്നെ രക്തം ശർദ്ധിക്കുന്നതായും കണ്ട്വരുന്നുണ്ട്. പ്രമേഹം ഉള്ളവരിലാണ് ബ്ലാക്ക് ഫംഗസ് ബാധ പ്രധാനമായും കണ്ട് വരുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News