Covid-19: കോവിഡിനെ നിയന്ത്രിച്ച് ബിഹാർ; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കാൻ അനുമതി

ബിഹാറില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ വലിയതോതില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി നിതീഷ് കുമാര്‍. സ്കൂളുകൾ, കോളേജുകൾ, മാളുകൾ തുടങ്ങിയവ തുറക്കാൻ തീരുമാനിച്ചു. 

Written by - Zee Malayalam News Desk | Last Updated : Aug 25, 2021, 03:19 PM IST
  • ബിഹാറില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ബിഹാർ.
  • എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും, മാളുകൾ, ​ഗാർഡൻ തുടങ്ങിയവ തുറക്കാൻ തീരുമാനം.
  • തിയേറ്ററുകള്‍, ക്ലബ്ബുകള്‍, ജിംനേഷ്യം, നീന്തല്‍ക്കുളങ്ങള്‍, റെസ്റ്റോറന്റുകള്‍ തുടങ്ങിയവയിൽ 50 ശതമാനം ആളുകൾക്ക് പ്രവേശനം.
  • നിലവില്‍ ബിഹാറില്‍ വെറും 102 സജീവ കോവിഡ് കേസുകള്‍ മാത്രം.
Covid-19: കോവിഡിനെ നിയന്ത്രിച്ച് ബിഹാർ; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കാൻ അനുമതി

പട്‌ന: കോവി‍‍ഡ് നിയന്ത്രണങ്ങളിൽ വലിയ ഇളവുകൾ പ്രഖ്യാപിച്ച് ബിഹാർ സർക്കാർ. സംസ്ഥാനത്തെ കോവിഡ് സാഹചര്യം അവലോകനം ചെയ്തതായും സ്കൂളുകൾ, കോളേജുകൾ, മാളുകൾ തുടങ്ങിയവ തുറക്കാൻ തീരുമാനിച്ചതായും ബിഹാ‌ർ മുഖ്യമന്ത്രി നിതീഷ് കുമാർ അറിയിച്ചു.  ഷോപ്പിങ്മാളുകളും പാര്‍ക്കുകളും ഗാര്‍ഡനുകളും ആരാധനാലയങ്ങളും ഇനി മുതല്‍ സാധാരണരീതിയില്‍ പ്രവര്‍ത്തിക്കാം. 

തിയേറ്ററുകള്‍, ക്ലബ്ബുകള്‍, ജിംനേഷ്യം, നീന്തല്‍ക്കുളങ്ങള്‍, റെസ്റ്റോറന്റുകള്‍, ഭക്ഷണശാല എന്നിവയ്ക്കും പ്രവര്‍ത്തനം പുനഃരാരംഭിക്കാം. എന്നാല്‍ ഉള്‍ക്കൊള്ളാവുന്നതിന്റെ അമ്പത് ശതമാനം ആളുകളേ മാത്രമേ ഇവിടെ പ്രവേശിപ്പിക്കാൻ പാടുള്ളൂ. മുഖ്യമന്ത്രി നിതീഷ് കുമാർ ട്വിറ്ററിലൂടെയാണ് ഇക്കാര്യ​​ങ്ങൾ അറിയിച്ചത്. സാമൂഹികം, രാഷ്ട്രീയം, വിനോദം, കായികം, സാംസ്‌കാരികം, മതപരം എന്നിവയുമായി ബന്ധപ്പെട്ട എല്ലാ പരിപാടികള്‍ സംഘടിപ്പിക്കാനും അനുമതിയുണ്ട്. എന്നാൽ ജില്ലാ ഭരണകൂടത്തില്‍ നിന്ന് അനുമതി വാങ്ങിയതിന‌് ശേഷം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കാവുന്നതാണ് എന്നും അദ്ദേഹം വ്യക്തമാക്കി. 

Also Read: India COVID Update : രാജ്യത്ത് 37,593 പേർക്ക് കൂടി കോവിഡ് രോഗബാധ ; 648 പേർ മരണപ്പെട്ടു

 സംസ്ഥാനത്തെ എല്ലാ സർവ്വകലാശാലകളും, കോളേജുകളും സ്കൂളുകളും (ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ ) അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രവര്‍ത്തന അനുമതിയും നല്‍കിയിട്ടുണ്ട്. പരിശീലന ക്ലാസുകള്‍ക്കും ഇനി മുതല്‍ പ്രവര്‍ത്തനം പുനഃരാരംഭിക്കാവുന്നതാണ്. സര്‍വകലാശാലകള്‍ക്കും സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും പരീക്ഷകള്‍ നടത്താനുള്ള അനുമതിയും സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.

"മൂന്നാം തരംഗത്തിന്റെ സാധ്യത കണക്കിലെടുത്ത്, കോവിഡുമായി ബന്ധപ്പെട്ടുള്ള എല്ലാ മുൻകരുതലുകളും നമ്മൾ എല്ലാവരും എടുക്കേണ്ടത് അത്യാവശ്യമാണ്," മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കോവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ ബിഹാർ സർക്കാർ മെയ് 5 ന് സംസ്ഥാന വ്യാപകമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. നിലവില്‍ ബിഹാറില്‍ വെറും 102 സജീവ കോവിഡ് കേസുകള്‍ മാത്രമാണുള്ളത്. ഇതുവരെ 7,15,853 പേര്‍ സംസ്ഥാനത്ത് കോവിഡില്‍നിന്ന് മുക്തി നേടിയപ്പോള്‍  9,650 പേര്‍ക്ക് മഹാമാരിയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായി. 

Also Read: Covid Third Wave ഒക്ടോബറോടെയെന്ന് വിദഗ്ധസമിതി, കുട്ടികള്‍ക്കുള്ള ചികിത്സ സൗകര്യം വര്‍ധിപ്പിക്കാൻ നിർദേശം 

രാജ്യത്ത് 37,593 പേർക്ക് കൂടി കോവിഡ് (Covid 19) രോഗബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ 47.6 ശതമാനം വർധനയാണ് കോവിഡ് കേസുകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം 25,467 പേർക്കായിരുന്നു രോഗബാധ സ്ഥിരീകരിച്ചത്. മരണനിരക്കിലും വൻ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിൽ 648 പേർ രോഗബാധയെ തുടർന്ന് മരണപ്പെട്ടു. 

ഏറ്റവും കൂടുതൽ പേർക്ക് രോഗബാധ സ്ഥിരീകരിച്ചത് കേരളത്തിലാണ്. കേരളത്തിൽ ആകെ 24,296 പേർക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. 173 പേരാണ് രോഗബാധയർ തുടർന്ന് മരിച്ചത്. സംസ്ഥാനത്ത് വാക്‌സിനേഷൻ ഊർജിതമായി പുരോഗമിക്കുകയാണ്. വാക്‌സിനേഷന്‍ യജ്ഞത്തിന്റെ ഭാഗമായി ഇന്നലെ 3,13,868 പേര്‍ക്ക് വാക്‌സിന്‍ നല്‍കി. 1,143 സര്‍ക്കാര്‍ കേന്ദ്രങ്ങളും 376 സ്വകാര്യ കേന്ദ്രങ്ങളും ഉള്‍പ്പെടെ 1519 വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണുണ്ടായിരുന്നത്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News