New Delhi : പഞ്ചാബ് കോൺഗ്രസിൽ വൻ പൊട്ടിത്തെറി. ബിജെപിലേക്ക് ക്യാപ്റ്റൻ അമരീന്ദർ സിങ് പോകുന്നു എന്ന് റിപ്പോർട്ടുകൾക്ക് തൊട്ടുപിന്നാലെ പഞ്ചാബ് കോൺഗ്രസിന്റെ (Punjab Congress) അധ്യക്ഷന്റെ സ്ഥാനത്തിന് നിന്ന് നവ്ജോത് സിങ് സിദ്ദു രാജിവെച്ചു (Navjot Singh Sidhu Resigns). സിദ്ദു രാജി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കൈമാറി. സിദ്ദു തന്നെ ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്.
— Navjot Singh Sidhu (@sherryontopp) September 28, 2021
പഞ്ചാബിന്റെ നല്ല ഭാവിക്ക് വേണ്ടിയാണ് താൻ ഈ സ്ഥാനം രാജിവെക്കുന്നതെന്ന് സിദ്ദു തന്റെ രാജിക്കത്തിൽ അറിയിച്ചു. എന്നാൽ എനിക്ക് പഞ്ചാബ് കോൺഗ്രസിന് ഭാവിയെ വെച്ച് ഒത്തുതീർപ്പക്കാൻ താൽപര്യമില്ലെന്ന് സിദ്ദു കൂട്ടിചേർത്തു. താൻ കോൺഗ്രസിന്റെ സേവകനായി തന്നെ പഞ്ചാബിൽ തുടരുമെന്ന് സിദ്ദു രാജി കത്തിൽ വ്യക്തമാക്കി.
"ഒത്തുതീർപ്പുകളിലേക്കെത്തുമ്പോൾ ഒരു വ്യക്തിയുടെ വ്യക്തിത്വം തകർന്ന് ഇല്ലാതാകും, പഞ്ചാബിന്റെ ഭാവിയെ ക്ഷേമത്തയെയും വെച്ച് ഒത്തുതീർപ്പിന് എനിക്കാകില്ല" സിദ്ദു കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് നൽകിയ രാജി കത്തിൽ പറഞ്ഞു.
അതേസമയം സിദ്ദുവിന്റെ രാജിക്ക് പിന്നാലെ മുൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് വിമർശനവമായി എത്തിട്ടുണ്ട്. ട്വിറ്ററിലൂടെ അദ്ദേഹം സിദ്ദുവിനെ വിമർശിച്ചത്.
I told you so…he is not a stable man and not fit for the border state of punjab.
— Capt.Amarinder Singh (@capt_amarinder) September 28, 2021
"ഞാൻ പറഞ്ഞില്ലെ... അയാൽ ഒരു സ്ഥിരതയില്ലാത്ത വ്യക്തിയാണ് പഞ്ചാബ് പോലെത്ത് അതിർത്തി സംസ്ഥാനത്തെ നയിക്കാൻ അയാൾക്ക് സാധിക്കില്ല" അമരീന്ദർ സിങ് ട്വിറ്ററിൽ കുറിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.