BHEL Recruitment 2022: ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡില്‍ ഒഴിവുകൾ, വിശദാംശങ്ങൾ അറിയാം

ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ് (Bharat Heavy Electricals Limited - BHEL) നിരവധി ഒഴിവുകളിലേയ്ക്ക് വിജ്ഞാപനം പുറത്തിറക്കി.  

Written by - Zee Malayalam News Desk | Last Updated : Mar 6, 2022, 05:48 PM IST
  • BHEL ജാൻസിയാണ് റിക്രൂട്ട്‌മെന്‍റ് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയിരിയ്ക്കുന്നത്.
  • 15 ഒഴിവുകളാണ് ഉള്ളത്. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയതി മാർച്ച് 19, 2022 ആണ്.
BHEL Recruitment 2022:  ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡില്‍  ഒഴിവുകൾ,  വിശദാംശങ്ങൾ അറിയാം

BHEL Recruitment 2022: ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ് (Bharat Heavy Electricals Limited - BHEL) നിരവധി ഒഴിവുകളിലേയ്ക്ക് വിജ്ഞാപനം പുറത്തിറക്കി.  

BHEL ജാൻസിയാണ്  റിക്രൂട്ട്‌മെന്‍റ്  സംബന്ധിച്ച  വിജ്ഞാപനം പുറത്തിറക്കിയിരിയ്ക്കുന്നത്.  വിവിധ ട്രേഡുകളിലേക്ക് ടെക്നീഷ്യൻ, ഗ്രാജ്വേറ്റ് അപ്രന്‍റീസ് തസ്തികകളിലേക്കാണ് നിയമനം. താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ  jhs.bhel.com-ൽ യോഗ്യതയും ശമ്പളവും സംബന്ധിച്ച വിശദാംശങ്ങൾ പരിശോധിക്കാവുന്നതാണ്. 

15 ഒഴിവുകളാണ് ഉള്ളത്.  അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയതി  മാർച്ച് 19, 2022 ആണ്.  BHEL റിക്രൂട്ട്‌മെന്‍റ്  2022 (BHEL Recruitment 2022)  നെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാം.

Also Read: RBI Assistant Recruitment 2022: ആർബിഐയില്‍ ബമ്പര്‍ റിക്രൂട്ട്‌മെന്‍റ് , അസിസ്റ്റന്‍റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

BHEL റിക്രൂട്ട്‌മെന്‍റ്  2022 ഒഴിവുകളുടെ വിശദാംശങ്ങൾ  (Vacancy Details For BHEL Recruitment 2022)

ടെക്നീഷ്യൻ/ ഗ്രാജുവേറ്റ് അപ്രന്‍റീസ് (Technician/ Graduate Apprentice): 15 തസ്തികകൾ

ഇലക്ട്രിക്കൽ (Electrical): 03

മെക്കാനിക്കൽ (Mechanical) : 04

ഇലക്ട്രോണിക്സ് (Electronics): 03

ഇന്‍സ്ട്രമെന്‍റെഷന്‍  ആന്‍ഡ്‌ കണ്ട്രോള്‍ ( Instrumentation and Control) : 01

സിവിൽ (Civil) : 01

കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (Computer Application) : 02

മോഡേൺ ഓഫീസ് മാനേജ്‌മെന്റ് ആൻഡ് സെക്രട്ടേറിയൽ/പ്രാക്ടീസ് (Modern Office Management and Secretarial/Practice) : 01

മുകളിൽ സൂചിപ്പിച്ച തസ്തികകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക്  ഒഴിവുകളുടെ  യോഗ്യതാ മാനദണ്ഡങ്ങള്‍,   വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി തുടങ്ങിയ കാര്യങ്ങള്‍ ഔദ്യോഗിക വെബ്‌സൈറ്റിൽനിന്നും അറിയാന്‍ സാധിക്കും.  

BHEL Recruitment 2022: അപേക്ഷിക്കേണ്ടവിധം
യോഗ്യരായ ഉദ്യോഗാർത്ഥികൾ www.mhrdnats.gov.in എന്ന ഔദ്യോഗിക സൈറ്റിൽ ആദ്യം രജിസ്റ്റർ ചെയ്യണം . തുടർന്ന്, 2022 മാർച്ച് 19-ന് മുമ്പായി, jhs.bhel.com എന്ന ഔദ്യോഗിക  വെബ്‌സൈറ്റിലൂടെ BHEL Recruitment 2022 ഒഴിവുകളിലെയ്ക്ക് അപേക്ഷ സമര്‍പ്പിക്കാം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

 

 

Trending News