RBI Assistant Recruitment 2022: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) അസിസ്റ്റന്‍റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 950 ഒഴിവുകളാണ് ഉള്ളത്.
ഈ തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികൾക്ക് RBI-യുടെ ഔദ്യോഗിക വെബ്സൈറ്റ് (RBI Assistant Recruitment 2022 Apply Online) സന്ദര്‍ശിച്ച് അപേക്ഷിക്കാവുന്നതാണ്.
ഉദ്യോഗാർത്ഥികൾക്ക് 2022 മാർച്ച് 8 വരെ ഓൺലൈനായി അപേക്ഷിക്കാം. ബിരുദധാരികള്‍ക്കും ഈ തസ്തികകളിലേക്ക് അപേക്ഷിക്കാം. പ്രിലിമിനറി പരീക്ഷ, മെയിൻ പരീക്ഷ, എൽപിടി പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഈ തസ്തികകളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുക.
തസ്തികകളിലേക്ക് നിയമനം ലഭിച്ച ശേഷം, ഉദ്യോഗാർത്ഥികൾക്ക് എത്ര ശമ്പളം ലഭിക്കുമെന്നതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഔദ്യോഗിക വിജ്ഞാപനത്തിലൂടെ പിന്നീട് ലഭിക്കും.
ലഭിക്കുന്ന വിവരം അനുസരിച്ച് ആർബിഐ അസിസ്റ്റന്‍റ് തസ്തികകളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 20,700 രൂപ ശമ്പളം നൽകും. കൂടാതെ, 265 രൂപ അധിക ശമ്പളവും 2200 രൂപ ഗ്രേഡ് അലവൻസും 12,587 ക്ഷാമബത്തയും 2238 വീടു വാടകയും 2040 പ്രത്യേക അലവൻസും 1793 രൂപ ലോക്കൽ കോമ്പൻസേറ്ററി അലവൻസും നൽകും. അതായത്, തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം ഏകദേശം 40,000 രൂപ ശമ്പളം ലഭിക്കും.
സര്‍ക്കാര്‍ ജോലി അന്വേഷിക്കുന്നവര്‍ക്ക് ഇത് നല്ല അവസരമാണ്. ഈയൊരു സാഹചര്യത്തിൽ, ഈ റിക്രൂട്ട്‌മെന്‍റിന് എത്രയും വേഗം അപേക്ഷിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...