Bank Holiday: ബാങ്കുകൾക്ക് എല്ലാ ശനിയാഴ്ച്ചയും അവധി; ശുപാർശയ്ക്ക് അംഗീകാരം നൽകാൻ കേന്ദ്ര സർക്കാരും റിസർവ് ബാങ്കും

Saturday Holiday in Bank: പുതിയ രീതി നിലവിലെത്തുന്നതോടെ ബാങ്കിന്റെ പ്രവർത്തി ദിവസങ്ങളുടെ എണ്ണം കുറയും. ഈ സാഹചര്യത്തിൽ പ്രവർത്തി സമയം വർദ്ധിപ്പിക്കും. 45 മിനിറ്റാണ് സമയം വർദ്ധിപ്പിച്ചിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Mar 9, 2024, 02:30 PM IST
  • ബാങ്ക് ജീവനക്കാരുടെ ശമ്പളം 175 ശതമാനം വർദ്ധിപ്പിക്കാനും ധാരണയായിട്ടുണ്ട്. ഇതോടെ ക്ലറിക്കൽ ജീവനക്കാരുടെ 17900 ആയിരുന്ന ശമ്പളം 24050 രൂപയാകും.
  • സര്ഡവ്വീസിന്റെ അവസാനമുള്ള അടിസ്ഥാന ശമ്പളം 65830 രൂപയിൽ നിന്ന് 93960 രൂപ വരെയാകും.
Bank Holiday: ബാങ്കുകൾക്ക് എല്ലാ ശനിയാഴ്ച്ചയും അവധി; ശുപാർശയ്ക്ക് അംഗീകാരം നൽകാൻ കേന്ദ്ര സർക്കാരും റിസർവ് ബാങ്കും

ന്യൂഡൽഹി: രാജ്യത്തെ ബാങ്കുകൾക്ക് എല്ലാ ശനിയാഴ്ച്ചയും അവധി നൽകാനുള്ള ശുപാർശയ്ക്ക് അം​ഗീകാരം നൽകാൻ ഒരുങ്ങി കേന്ദ്ര സർക്കാറും റിസർവ്വ് ബാങ്കും. പുതിയ ശുപാർഷ അം​ഗീകാരത്തിലെത്തുന്നതോടെ തിങ്കൾ മുതൽ വെള്ളിവരെയായിരിക്കും  ബാങ്കിന്റെ പ്രവർത്തി ദിനങ്ങൾ. ഇത് സംബന്ധിച്ച കരാറിൽ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനും ജീവനക്കാരുടെ സംഘടനകളും ഒപ്പിട്ടു. നിലവിൽ ഒന്നാം ശനിയാഴ്ച്ചയും മൂന്നാം ശനിയാഴ്ച്ചയും ബാങ്കിന് പ്രവർത്തി ദിവസമാണ്.  

പുതിയ രീതി നിലവിലെത്തുന്നതോടെ ബാങ്കിന്റെ പ്രവർത്തി ദിവസങ്ങളുടെ എണ്ണം കുറയും. ഈ സാഹചര്യത്തിൽ പ്രവർത്തി സമയം വർദ്ധിപ്പിക്കും. 45 മിനിറ്റാണ് സമയം വർദ്ധിപ്പിച്ചിരിക്കുന്നത്. ബാങ്ക് ജീവനക്കാരുടെ ശമ്പളം 175 ശതമാനം വർദ്ധിപ്പിക്കാനും ധാരണയായിട്ടുണ്ട്. ഇതോടെ ക്ലറിക്കൽ ജീവനക്കാരുടെ 17900 ആയിരുന്ന ശമ്പളം 24050 രൂപയാകും. 

ALSO READ: കാസിരം​ഗ നാഷണൽ പാർക്കിലെത്തി പ്രധാനമന്ത്രി മോദി; ജീപ്പ് റൈഡിനൊപ്പം ആന സഫാരിയും

സര്ഡവ്വീസിന്റെ അവസാനമുള്ള അടിസ്ഥാന ശമ്പളം 65830 രൂപയിൽ നിന്ന് 93960 രൂപ വരെയാകും. പ്യൂൺ, ബിൽ കലക്ടർ തുടങ്ങിയ സബോർഡിനേറ്റ് ജീവനക്കാരുടെ തുടക്കത്തിലെ അടിസ്ഥാന ശമ്പളം 14500 രൂപയിൽ നിന്ന് 19500 രൂപയാക്കി ഉയർത്തി. സർവ്വീസിന്റെ അവസാനമുള്ള അടിസ്ഥാമ ശമ്പളം 37145 രൂപയിൽനിന്ന് 52610 രൂപയാകും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News